കോട്ടയം: ഐആര്‍സിടിസിയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തനരഹിതമെന്ന് കണ്ടെത്തല്‍. മിക്ക യാത്രക്കാര്‍ക്കും ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുന്നില്ലെന്ന് ഇത്തരം ഔട്ടേജുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ ഡിറ്റെക്ടര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പ്രവര്‍ത്തനരഹിതം’ എന്ന സന്ദേശമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കു ലഭിക്കുന്നത്.
വെബ്സൈറ്റിലാണ് ഏറ്റവുംകൂടുതല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണു വിവരം. അതേസമയം, വിഷയത്തില്‍ ഐആര്‍സിടിസി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.