Connect with us

News

ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു

2015 ല്‍ ആണവ കരാറില്‍ ചര്‍ച്ച നടത്തിയ മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്നു സാരിഫ്.

Published

on

ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു. അതേസമയം, സരിഫിന്റെ രാജി കത്ത് പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന് ലഭിച്ചിട്ടും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വാര്‍ത്ത ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

‘എനിക്കും എന്റെ കുടുംബത്തിനും ഭയാനകമായ അപമാനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു, എന്റെ 40 വര്‍ഷത്തെ സേവനത്തിലെ ഏറ്റവും കയ്പേറിയ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ഒഴിവാക്കാന്‍, ജുഡീഷ്യറി മേധാവി എന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഉടന്‍ തന്നെ അത് അംഗീകരിച്ചു,’ ജവാദ് സരീഫ് എക്‌സില്‍ കുറിച്ചു.

2015 ല്‍ ആണവ കരാറില്‍ ചര്‍ച്ച നടത്തിയ മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്നു സാരിഫ്. ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേറ്റതോടെയാണ് ജവാദ് സരീഫിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സരീഫ് രാജിവച്ചെങ്കിലും അതേ മാസവസാനം വീണ്ടും സ്ഥാനമേറ്റു. 2013 നും 2021 നും ഇടയില്‍ മിതവാദി പ്രസിഡന്റ് ഹസ്സന്‍ റൂഹാനി സര്‍ക്കാരിന്റെ ഉന്നത നയതന്ത്രജ്ഞനായിരുന്നു സരിഫ്.

kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പാലക്കാട്ട് യുവതിക്കും മകനും ദാരുണാന്ത്യം

Published

on

പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. പാലക്കാടു ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേയ്ക്കു പോകുകയായിരുന്നു അഞ്ജുവും മകനും.

ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിനു സമീപം കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. ഇരുവരെയും ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക; രോഗികളെ ഒഴിപ്പിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

Published

on

കോഴിക്കോട്∙  മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും തീ അണക്കാൻ ശ്രമിക്കുന്നു.

Continue Reading

More

അർജന്റീനയിൽ ഭൂചലനം; 7.4 തീവ്രത

Published

on

ബ്യൂണസ് അയേഴ്സ് (അർജന്റീന): ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ ശക്തിയേറിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. അർജന്റീനക്ക് പുറമെ ചിലിയുടെ തെക്കൻ തീരങ്ങളിലും അതിശതമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്യുന്നത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിക്കും യു.എസ്.ജി.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ പരുക്കുകളോ ഇതുവരെയും റിപ്പോർട്ട് ചെയ്തില്ല. ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ തീരദേശ മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ അർജന്റീനയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

 

Continue Reading

Trending