Connect with us

Culture

ഇറാനില്‍ ഇരട്ട ഭീകരാക്രമണം; പാര്‍ലമെന്റ് അംഗങ്ങളെ ബന്ദിയാക്കി

Published

on

തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇരട്ട ഭീകരാക്രമണം. പാര്‍ലമെന്റ് മന്ദിരത്തില്‍ അക്രമികള്‍ നുഴഞ്ഞുകയറി നടത്തിയ വെടിവെപ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തെക്കന്‍ തെഹ്‌റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിനു നേര്‍ക്കും ആക്രമണമുണ്ടായി. ചാവേറാക്രമണമാണ് ഇവിടെയുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തില്‍ നുഴഞ്ഞു കയറിയവര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.

_1726434c-4b4f-11e7-942b-1b07039b2a8c

പാര്‍ലമെന്റിനുള്ളില്‍ അംഗങ്ങളെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സ്, മെഹര്‍ രണ്ട് ആക്രമണങ്ങളും സ്ഥിരീകരിച്ചു. മൂന്ന് അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചു. മറ്റു രണ്ടു പേരെ പിടികൂടി. വെടിവെപ്പുണ്ടായ ഉടന്‍ സുരക്ഷാസേന പാര്‍ലമെന്റ് മന്ദിരം പൂര്‍ണമായും വളഞ്ഞു.

Film

‘എമ്പുരാന്‍’ റിലീസ് 27ന് തന്നെ; കേരളത്തില്‍ വിതരണം ചെയ്യുക ഗോകുലം മൂവീസ്

ലൈക്ക പ്രൊഡക്ഷൻസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യില്ലെന്ന തീരുമാനം സ്വീകരിച്ചതോടെയാണ് പ്രതിസന്ധിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്

Published

on

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായെത്തുന്ന മോഹൻലാൽ ചിത്രം എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് തിയേറ്ററുകളിൽ എത്താൻ വൈകുമെന്ന രീതിയിൽ അഭ്യൂഹങ്ങളുയർന്നിരുന്നു. ലൈക്ക പ്രൊഡക്ഷൻസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യില്ലെന്ന തീരുമാനം സ്വീകരിച്ചതോടെയാണ് പ്രതിസന്ധിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

എന്നാലിപ്പോൾ, ചിത്രം നേരത്തെ തീരുമാനിച്ചതു പ്രകാരം മാർച്ച് 27ന് തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ. എംപുരാൻ കേരളത്തിൽ വിതരണം ചെയ്യുക ഗോകുലം മൂവീസ് ആയിരിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും പോസ്റ്റിൽ പറയുന്നു.

മോഹൻലാലിനെ നായകനാക്കി മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ഒരുക്കുന്ന എംപുരാന്‍റെ ടീസറും ക്യാരക്ടർ പോസ്റ്ററുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ലൂസിഫർ ഫ്രാഞ്ചൈസിയിൽ രണ്ടാമത്തേതാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും തിയേറ്ററുകളിലെത്തും.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Continue Reading

Film

ജയസൂര്യ – വിനായകന്‍ ഫാന്റസി കോമഡി ചിത്രത്തിന് തുടക്കമായി! വമ്പന്‍ ടീം വീണ്ടും ഒന്നിക്കുന്നു

ജയസൂര്യ, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്

Published

on

സൂപ്പര്‍ ഹിറ്റായ എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്- ഇര്‍ഷാദ് എം ഹസ്സന്‍ നയിക്കുന്ന നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ജയസൂര്യ, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. നേരമ്പോക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിന്‍സ് ജോയ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങള്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുന്‍ മാനുവല്‍ തോമസ്, അദ്ദേഹത്തെ നായകനാക്കി നിര്‍മ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിനായകന്റെ വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് എറണാകുളം മുളംത്തു രുത്തിയില്‍ വച്ചു നടന്നു. ജയസൂര്യയും വിനായകനും മറ്റു പ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരും പൂജാ വേളയില്‍ സന്നിഹിതരായി. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

ജെയിംസ് സെബാസ്റ്റിയന്‍ തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ ജയസൂര്യ വിനായകന്‍ എന്നിവര്‍ക്കൊപ്പം ബേബി ജീന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി, നിഹാല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇന്ന് മുതല്‍ ചിത്രികരണം ആരംഭിക്കുന്ന ഈ സിനിമയുടെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ – സുനില്‍ സിങ്, സജിത്ത് പി വൈ, ഛായാഗ്രഹണം- വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, മ്യൂസിക് – ഷാന്‍ റഹ്മാന്‍, ആര്ട്ട് ഡയറക്ടര്‍ – മഹേഷ് പിറവം, ലൈന്‍ പ്രൊഡ്യൂസര്‍- റോബിന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം – സിജി നോബിള്‍ തോമസ് , മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡിറക്ടര്‍സ് – രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, സംഘട്ടനം – ഫിനിക്സ് പ്രഭു , വിഎഫ്എക്‌സ് – മൈന്‍ഡ് സ്റ്റെയിന്‍ സ്റ്റുഡിയോസ്, ഡിസൈന്‍സ് – യെല്ലോ ടൂത്ത്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Continue Reading

kerala

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം: നിലവിലെ മാനദണ്ഡപ്രകാരം അനസ് എടത്തൊടിക ജോലിക്ക് അര്‍ഹനല്ലെന്ന് കായിക മന്ത്രി

അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Published

on

സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡപ്രകാരം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയ്ക്ക് ജോലിക്ക് അപേക്ഷിക്കാനാകില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍.

പൊതുഭരണവകുപ്പിന്റെ 2021ലെ വിജ്ഞാപനപ്രകാരമാണ് 2015 മുതല്‍ 2019 വരെ കാലയളവില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം, 2013 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ കാലയളവില്‍ കായികനേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അപേക്ഷിക്കാം.

വിജ്ഞാപനത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയ ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരെയും വ്യക്തിഗത ഇനങ്ങളിലോ ടീമിനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായവരെയും പരിഗണിക്കുന്നുണ്ട്. അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Continue Reading

Trending