Connect with us

News

കരുത്തുറ്റ മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്‍; നടുങ്ങി ഇസ്രാഈല്‍ നഗരങ്ങള്‍

ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയില്‍ കഴിച്ചുകൂട്ടി.

Published

on

ഇറാന്‍ അയച്ച ഇരുനൂറിേലറെ ബാലിസ്റ്റിക് മിസൈലുകളുടെ തീമഴയില്‍ തെല്‍ അവീവ് ഉള്‍പ്പെടെ മുഴുവന്‍ ഇസ്രാഈല്‍ നഗരങ്ങളും അക്ഷരാര്‍ഥത്തില്‍ നടുങ്ങിയ രാവാണ് കടന്നുപോയത്. മുഴുവന്‍ ജനങ്ങളോടും ബങ്കറുകളിലേക്ക് മാറാനായിരുന്നു നിര്‍ദേശം. ബെന്‍ ഗുരിയോണ്‍ ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തി. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടു. റെയില്‍ ഗതാഗതവും നിര്‍ത്തി.

ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയില്‍ കഴിച്ചുകൂട്ടി. ഇറാന്‍ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ ഇനിയെന്ത് എന്ന വിഭ്രാന്തിയിലാണ് നെതന്യാഹുവും സൈനിക നേതൃത്വവും. മിസൈലുകള്‍ പലതും ലക്ഷ്യം കണ്ടതായി ഇറാന്‍ അവകാശപ്പെട്ടു.

എന്നാല്‍, മിസൈല്‍ ആക്രമണം പരാജയമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും പറയുന്നു. ഇറാഖിലും ജോര്‍ദാനിലും യു.എസ് സെന്‍ട്രല്‍ കമാന്റ് ഇടപെടല്‍ മൂലം നിരവധി ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചതായി പെന്റഗണ്‍ അറിയിച്ചു. അതേ സമയം സൈനിക കേന്ദ്രങ്ങളില്‍ പതിച്ച മിസൈലുകള്‍ വ്യാപക നാശനഷ്ടങ്ങളും ആളപായവും സൃഷ്ടിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതേക്കുറിച്ച് ഇസ്രാഈല്‍ മൗനം പാലിക്കുകയാണ്.

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെയും വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഇറാന്‍ വ്യക്തമാക്കി. പ്രതികാരത്തിനു തുനിഞ്ഞാല്‍ ഇസ്രാാഈലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇസ്രാഈലിനെ ഏതെങ്കിലും രാജ്യം പിന്തുണച്ചാല്‍ മേഖലയില്‍ അവരുടെ ആസ്ഥാനങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമെതിരെ മാരക തിരിച്ചടി ഉറപ്പാണെന്നും ഇറാന്‍ സൈനിക മേധാവി താക്കീത് നല്‍കുന്നുണ്ട്. ബെയ്‌റൂത്തിലും വെസ്റ്റ് ബാങ്കിലും ഇറാനെ പിന്തുണച്ച് പ്രകടനം നടന്നു. തെഹ്‌റാനില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി തിരിച്ചടി ആഘോഷമാക്കി.

അതേസമയം, ഉചിത സമയത്തും സ്ഥലത്തും തിരിച്ചടി നല്‍കുമെന്ന് ഇസ്രാഈല്‍ സൈനിക നേതൃത്വം അറിയിച്ചു. മേഖലായുദ്ധ സാധ്യത വര്‍ധിച്ചതാടെ ഇറാഖ്, ജോര്‍ദാന്‍, ഇസ്രാഈല്‍, ലബനാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ പലതും നിര്‍ത്തിവെച്ചു. ബുധനാഴ്ച രാവിലെ പത്തു വരെ തെഹ്‌റാന്‍ വിമാനത്താവളം അടച്ചിടും. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു നല്‍കി. സംഘര്‍ഷം വ്യാപിച്ചതോടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യു.എന്‍ രക്ഷാസമിതി ഇന്ന് യോഗം ചേരും.

അതിനിടെ ബെയ്‌റൂത്ത് ഉള്‍പ്പെടെ ലബനാനില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രാഈല്‍. ഇസ്രാഈല്‍ കരസേന ഇതുവരെ ലബനാന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നും എത്തിയാല്‍ നേരിട്ടുള്ള പോരാട്ടത്തിന് ഒരുക്കമാണെന്നും ഹിസ്ബുല്ല ആവര്‍ത്തിച്ചു. ഇസ്രാഈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നൂറുകണക്കിന് റോക്കറ്റുകളാണ് ഹിസ്ബുല്ല വര്‍ഷിച്ചത്.

 

kerala

കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്തു

അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തകഴി കുന്നമ്മ കുറുപ്പഞ്ചേരി സിയാദ് (31) ആണ് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ്. സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

പായിപ്പാട്ടുളള സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു സിയാദും കുടുംബവും. റോഡുവശത്തെ മരം വെട്ടുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കയര്‍ വഴിക്കുകുറുകെ വലിച്ചുകെട്ടിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കാനാണ്് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളികള്‍ റോഡില്‍ നിന്നില്ലായിരുന്നു.

കയര്‍ കാഴ്ചയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു. സിയാദിന്റെ കഴുത്ത് കയറില്‍ ശക്തിയില്‍ കുരുങ്ങി വലിഞ്ഞതോടെ 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീവുകയായിരുന്നു. ഓടിക്കൂടിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

News

ചെന്നൈയിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത 3 ഗോളിന്

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്.

Published

on

ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത 3 ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ഉഗ്രന്‍ തിരിച്ചു വരവാണിത്. ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടാനായി. 55-ാം മിനിറ്റില്‍ ഹെസ്യൂസ് ഹിമനസാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ നോവാ സദോയിയാണ് രണ്ടാം ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമില്‍ കെ.പി രാഹുലാണ് മൂന്നാം ഗോള്‍ നേടിയത്.

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്. 12 പോയിന്റുമായി ചെന്നൈയിന്‍ എഫ്സി അഞ്ചാം സ്ഥാനത്താണ്.

 

Continue Reading

india

ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണു; തീപിടിത്തത്തില്‍ യുവാവിന് ഗുരുതര പൊള്ളല്‍

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.

Published

on

ജയ്പൂര്‍: ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണ് തീപിടിച്ച് അപകടം. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തീപിടിത്തത്തില്‍ ഹൃത്വിക് മല്‍ഹോത്ര(25)കാരന് ഗുരുതര പൊള്ളലേറ്റു.

യുവാവിന്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ചേര്‍ന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

Continue Reading

Trending