Connect with us

main stories

ഇറാനിലെ ഖോയിയില്‍ ഭൂചലനത്തില്‍ 7 പേര്‍ മരിച്ചു

ഇന്ത്യയിലും പാക്കിസ്താനിലും ഇറാനിലും അടുത്തകാലത്തായി ഭൂചലനങ്ങള്‍ പതിവാണ്

Published

on

ഇറാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഖോയിയില്‍ ഭൂചലനത്തില്‍ 7 പേര്‍ മരിച്ചു. അഞ്ഞൂറോളംപരിക്ക്. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നാണ് പ്രഭവകേന്ദ്രം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 5.9 ആണ് തീവ്രത.പലവീടുകളും തകര്‍ന്നാണ് പരിക്ക്. രാത്രിയായതിനാല്‍ നാശനഷ്ടം കൂടുതലാണ്. അതേസമയം 3 പേര്‍മരിച്ചതായാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇന്ത്യയിലും പാക്കിസ്താനിലും ഇറാനിലും അടുത്തകാലത്തായി ഭൂചലനങ്ങള്‍ പതിവാണ്.

india

പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബിന് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റായി മൂന്നാം തവണയും ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബിന് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റായി മൂന്നാം തവണയും ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബിന് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നല്ല സ്വഭാവവും രാഷ്ട്രീയ പക്വതയുമുള്ള നേതാവാണ് ഖാദര്‍ മൊയ്തീന്‍ സാഹിബ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഇന്ത്യയുടെ മതേതരത്വവും മതസൗഹാര്‍ദ്ദവും ശക്തിപ്പെടുത്തുന്നതിന് മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കട്ടെ. – ഫേസ്ബുക്കില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്‍, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Continue Reading

india

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്

ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്.

Published

on

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരാക്രമണമുണ്ടായ പഹല്‍ഗാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

പ്രദേശത്ത് 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ എന്‍കൗണ്ടര്‍ ആണിത്. ഷോപ്പിയാനില്‍ ഓപ്പറേഷന്‍ കെല്ലര്‍ വഴി മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും മാറ്റിയതായാണ് വിവരം.

നാല് തവണ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. പഹല്‍ഗാമില്‍ ഭീകരര്‍ക്ക് സഹായം നല്‍കിയ പ്രാദേശിക ഭീകരന്‍ ആസിഫ് ഷെയ്ഖിനെ വധിച്ചതായും സൂചനയുണ്ട്.

അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രാജ്നാഥ് സിങിന്റെ സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി ബിഎസ്എഫ് ഡിജി ജമ്മുവില്‍ എത്തിയിട്ടുണ്ട്.

Continue Reading

Trending