Connect with us

News

മുംബൈയും ഗുജറാത്തും ഇന്ന് നേര്‍ക്കുനേര്‍

വൈകീട്ട് 7-30 നാണ് മല്‍സരം ആരംഭിക്കുക.

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് കരുത്തരുടെ അങ്കം. ഏറ്റവുമധികം തവണ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട മുംബൈ ഇന്ത്യന്‍സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുന്നു. നരേന്ദ്ര മോദി സ്‌റ്റേഡിയം നിറഞ്ഞ് കവിയുന്ന ജനക്കുട്ടത്തെ സാക്ഷിയാക്കി വൈകീട്ട് 7-30 നാണ് മല്‍സരം ആരംഭിക്കുക. ആറ് മല്‍സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി നിലവില്‍ ടൈറ്റന്‍സ് നാലാമതാണ്. മുംബൈയാവട്ടെ ആറ് കളികളില്‍ ആറ് പോയിന്റുമായി ഏഴാം സ്ഥാനത്തും.

തകര്‍പ്പന്‍ തുടക്കത്തിന് ശേഷം ഇടക്കൊന്ന് നിറം മങ്ങിയിരുന്നു ടൈറ്റന്‍സ്. രണ്ട് മല്‍സരങ്ങളില്‍ തിരിച്ചടിയേറ്റു. അതിലൊന്ന് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നായിരുന്നു. ഇന്ന് ജയിക്കാനായാല്‍ സഞ്ജു സാംസണ്‍ സംഘത്തെ പിറകിലാക്കി ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമാവും. അതേ സമയം മുംബൈ ഇന്ത്യന്‍സ് അവസാന മല്‍സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് മുന്നില്‍ തല താഴ്ത്തിയിരുന്നു. വിജയം ഉറപ്പാക്കിയ മല്‍സരത്തില്‍ പഞ്ചാബ് സീമര്‍ അര്‍ഷദീപ് സിംഗിന്റെ അവസാന ഓവറാണ് മുംബൈക്ക് ആഘാതമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുളളവര്‍ ബാറ്റിംഗില്‍ മങ്ങി നില്‍ക്കുന്നതാണ് മുംബൈക്ക് വെല്ലുവിളി.

Health

എം പോക്‌സ്; കേരളത്തില്‍ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published

on

മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Continue Reading

india

തമിഴ്‌നാട്ടില്‍ ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി

സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെതിനെ തുടര്‍ന്ന് കസ്റ്റമര്‍ അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്‌

Published

on

തമിഴ്‌നാട്ടില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയതിന് അധിക്ഷേപം നേരിട്ടതിന് പിന്നാലെ ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി. പവിത്രന്‍ (19) ആണ് മരിച്ചത്. യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെതിനെ തുടര്‍ന്ന് കസ്റ്റമര്‍ അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. ഇത്തരം സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ഇനിയും മരണങ്ങള്‍ സംഭവിക്കുമെന്നും യുവാവ് കത്തില്‍ കുറിച്ചിട്ടുണ്ട്. മരിച്ച പവിത്രന്‍ ബികോം വിദ്യാര്‍ത്ഥിയായിരുന്നു.

സെപറ്റംബര്‍ 11നണ് സംഭവം നടന്നത്. കൊരട്ടൂര്‍ ഭാഗത്ത് ഡെലിവറിക്കെത്തിയ യുവാവ് വീട് കണ്ടെത്താന്‍ പ്രയാസം അനുഭവപ്പെട്ടതോടെ ഡെലിവറി ചെയ്യാന്‍ സമയം വൈകുകയായിരുന്നു. ഇതോടെ കസ്റ്റമര്‍ യുവാവിനോട് മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ കസ്റ്റമര്‍ സേവനത്തെകുറിച്ച് പരാതി കൊടുക്കുകയും ചെയ്തു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പവിത്രന്‍ ഈ കസ്റ്റമറിന്റെ വീടിന് നേരെ കല്ലെറിയുകയുണ്ടായി. ഇതോടെ ഇവര്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

kerala

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി.

Published

on

എൻസിപിയിലെ മന്ത്രിസ്ഥാന തർക്കങ്ങൾക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകും. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമായേക്കും. വിഷയത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കും.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ. കെ ശശീന്ദ്രൻ വാദിച്ചിരുന്നത്.

മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.

Continue Reading

Trending