Connect with us

News

ഐ.പി.എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ് പോരാട്ടം

സ്വന്തം വേദിയില്‍ കാണികളുടെ നിറഞ്ഞ പിന്തുണയിലും ചെന്നൈക്ക് പ്രശ്‌നങ്ങളുണ്ട്.

Published

on

ചെന്നൈ: ചെപ്പോക്കില്‍ ഇത് വരെ നടന്ന കളിയായിരിക്കില്ല: ഇനി. ഇന്ന് ഐ.പി.എല്ലില്‍ ആദ്യ പ്ലേ ഓഫ് പോരാട്ടമാണ്. കാണികളുടെ സ്വന്തം ചെന്നൈ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ. ജയിച്ചാല്‍ നേരിട്ട് ഫൈനല്‍ എന്‍ട്രി. തോറ്റാല്‍ ഒരു ചാന്‍സു കുടിയുണ്ടാവും. സീസണിലെ രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ തീപ്പാറുമെന്നുറപ്പ്.

സ്വന്തം വേദിയില്‍ കാണികളുടെ നിറഞ്ഞ പിന്തുണയിലും ചെന്നൈക്ക് പ്രശ്‌നങ്ങളുണ്ട്. റിഥുരാജ് ഗെയിക്‌വാദും ഡിവോണ്‍ കോണ്‍വേയും നല്‍കുന്ന നല്ല തുടക്കത്തെ പ്രയോജനപ്പെടുത്തുന്നതില്‍ മധ്യനിര പലപ്പോഴും പ്രകടിപ്പിക്കുന്ന ആലസ്യം പ്രശ്‌നമാണ്. അമ്പാട്ട് റായിഡു, അജിങ്ക്യ രഹാനേ, ശിവം ദുബേ എന്നിവരാണ് മധ്യനിരയുടെ കരുത്ത്. ഇവരില്‍ ആരും സ്ഥിരത പ്രകടിപ്പിക്കുന്നില്ല. തമ്മില്‍ ഭേദം ദുബേയാണ്. നായകന്‍ മഹേന്ദ്രസിംഗ് ധോണി നേരത്തെ വരണമെന്നത് ഗ്യാലറിയുടെ ആവശ്യമാണ്.

പക്ഷേ ഇത് വരെയുള്ള മല്‍സരങ്ങളില്‍ അദ്ദേഹം രവിന്ദു ജഡേജയും കഴിഞ്ഞ് ഏഴാമനായോ എട്ടാമനായോ ആണ് വരുന്നത്. പ്ലേ ഓഫില്‍ മഹി നേരത്തെ വന്നാല്‍ ടീമിന് വലിയ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. ബൗളിംഗില്‍ ദീപക് ചാഹര്‍ പരുക്കില്‍ നിന്ന് മുക്തനായി വന്നപ്പോവും എതിരാളികളെ പേടിപ്പിക്കുന്ന സീമര്‍മാരില്ല. ലസിത് മലിങ്കയെ അനുസ്മരിപ്പിക്കുന്ന യുവ സീമര്‍ മതീഷ പതിരാന, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരായിരുന്നു ചാഹറിന്റെ അഭാവത്തില്‍ പേസ് ഡിപ്പാര്‍ട്ട്‌മെന്റ്് നോക്കിയിരുന്നത്. അപാര മികവിലാണ് ഗുജറാത്ത് കളിക്കുന്നത്. അവസാന മല്‍സരത്തില്‍ വിജയം അപ്രസക്തമായിട്ടും പ്രതികൂല സാഹചര്യത്തിലും ശുഭ്മാന്‍ ഗില്‍ നടത്തിയ വെടിക്കെട്ട് പ്രകടനത്തില്‍ അവര്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ജയിച്ചു. വൃദ്ധിമാന്‍ സാഹ മാത്രമാണ് അസ്ഥിരക്കാരന്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവരെല്ലാം വലിയ സ്‌ക്കോര്‍ നേടാന്‍ മിടുക്കരാണ്. ബൗളിംഗില്‍ ചെന്നൈയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഗുജറാത്ത്. റാഷിദ് ഖാന്റെ സാന്നിദ്ദ്യമാണ് ടീമിന്റെ വലിയ ബൗളിംഗ് ആയുധം. മുഹമ്മദ് ഷമി പവര്‍ പ്ലേ ഘട്ടത്തില്‍ പ്രതിയോഗികള്‍ക്ക് ഭീഷണിയാണ്. മല്‍സരം വൈകീട്ട് 7-30 മുതല്‍.

crime

ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

Published

on

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.

ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

crime

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

Published

on

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.

എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.

Continue Reading

kerala

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡാബ്സിയും സുഹൃത്തുകളും അറസ്റ്റില്‍

Published

on

സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് റാപ്പര്‍ ഡാബ്സിയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ഡബ്സിക്കൊപ്പം അറസ്റ്റ് ചെയ്തത്.

കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഡബ്സി വിദേശത്ത് ഒരു ഷോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡബ്സിയും സുഹൃത്തുക്കളും വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ബാസിലിന്റെ പിതാവ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി ചങ്ങരംകുളം പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

 

Continue Reading

Trending