Connect with us

News

IPL: ഇന്ന് ജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് മുതല്‍ അവസാന ഘട്ട മല്‍സരങ്ങള്‍

Published

on

ന്യുഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് മുതല്‍ അവസാന ഘട്ട മല്‍സരങ്ങള്‍. മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്്‌സിന് എതിരാളി പുറത്തായ ഡല്‍ഹി ക്യാപിറ്റല്‍സ്. ജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും. ഇതില്‍ ജയിച്ചാല്‍ ലക്‌നൗക്കാര്‍ക്ക് സാധ്യത ശക്തമാവും. കൊല്‍ക്കത്തക്ക് കാത്തിരിക്കേണ്ടിയും വരും. നാളെയാണ് പ്രാഥമിക റൗണ്ടിലെ അവസാന മല്‍സരങ്ങള്‍.

ചെന്നൈ എളുപ്പത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കുമെന്ന ഘട്ടത്തിലായിരുന്നു അവസാന മല്‍സരത്തില്‍ കൊല്‍ക്കത്തക്ക് മുന്നില്‍ തോറ്റത്. 13 മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റാണ് ചെന്നൈക്കുള്ളത്. ഗുജറാത്ത്് ടൈറ്റന്‍സിന് പിറകില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത്. ഇന്ന് ജയിച്ചാല്‍ സമ്പാദ്യം 17 ലെത്തും. വലിയ അട്ടിമറികള്‍ നടക്കാത്തപക്ഷം യോഗ്യത നേടാം. തോറ്റാല്‍ പിന്നെയും കാത്തിരിക്കേണ്ടി വരും. ബെംഗളുരു, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ അവസാന മല്‍സരത്തില്‍ തോറ്റാല്‍ മാത്രമാണ് പിന്നെ സാധ്യത. രണ്ടാം മല്‍്‌സരത്തില്‍ ലക്‌നൗ ജയിച്ചാല്‍ ചെന്നൈയുടേത് പോലെ സമാനമായ സാഹചര്യം വരും. നിലവില്‍ 15 പോയിന്റാണ് സമ്പാദ്യം. ജയിച്ചാലത് 17 ആയി ഉയരും. കൊല്‍ക്കത്തക്ക് ജയിച്ചാലും 14 ലാണ് എത്തുക. അപ്പോഴും കാത്തിരിക്കണം.

kerala

കോട്ടയത്ത് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്.

Published

on

കോട്ടയം: വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ഏറ്റുമാനൂര്‍ സ്വദേശി സുഹൈല്‍ നൗഷാദിനെ (19) യാണ് കാണാതായത്. സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. വിദ്യാര്‍ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

 

Continue Reading

kerala

മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ജുമുഅ നമസ്‌കാരത്തിനായി പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക് കോളജ് ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി തേവലക്കര പാലക്കല്‍ കാട്ടയ്യത്ത് ഷിഹാബുദ്ദീന്‍-സജിത ദമ്പതികളുടെ മകന്‍ അല്‍ത്താഫ് (20) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്തിനെ ഗുരുതര പരിക്കോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുലശേഖരപുരം സ്വദേശിയും സഹപാഠിയുമായ റിഹാന്‍ ആണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുള്ളത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഖബറടക്കം ശനിയാഴ്ച 12 മണിയോടെ തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

അപകടമുണ്ടാക്കിയ മിനിലോറി ഡ്രൈവര്‍ അറസ്റ്റിലാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴക്കുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വിഭാഗം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

Continue Reading

Trending