Connect with us

News

IPL: ഇന്ന് ബെംഗളുരു ഹൈദരാബാദിനെതിരെ

മല്‍സരം രാത്രി 7-30 മുതല്‍.

Published

on

ഹൈദരാബാദ്: ജയിച്ചാല്‍ പ്ലേ ഓഫ് സജീവമാവുന്ന ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിന് ഇന്ന് സണ്‍റൈസേഴസുമായി നിര്‍ണായക അങ്കം. ഗുജറാത്ത് ടൈറ്റന്‍സ് മാത്രം അവസാന നാല് ഉറപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ജയിച്ചാല്‍ ബെംഗളുരു സംഘത്തിന് 14 പോയിന്റാവും. നിലവിലെ അഞ്ചാം സ്ഥാനത്തില്‍ നിന്നും നാലാം സ്ഥാനത്തേക്ക് കയറാം. പിന്നെയും ഒരു മല്‍സരം ബാക്കിയുണ്ടാവും- അതും ജയിക്കാനായാല്‍ പ്ലേ ഓഫ് വഴി എളുപ്പമാവും. ഹൈദരാബാദിനിത് പതിമൂന്നാമത് മല്‍സരമാണ്.

ഇതിനകം ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അവസാന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 112 റണ്‍സിന് കശക്കി റണ്‍റേറ്റ് ഉയര്‍ത്തിയ ബെംഗളുരു സംഘത്തിന് വര്‍ധിത ആത്മവിശ്വാസമുണ്ട്. നായകന്‍ ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ പ്രതീക്ഷകൡലാണ് ഉദ്യാന സംഘം. മല്‍സരം രാത്രി 7-30 മുതല്‍.

india

ഡല്‍ഹി അന്തരീക്ഷ മലിനീകരണം; വര്‍ക്ക് ഫ്രം ഹോം നയം നടപ്പാക്കി

സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയെത്തുടര്‍ന്ന് ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 426ല്‍ എത്തിയതോടെയാണ് ഈ തീരുമാനം.

Published

on

അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് കണക്കിലെടുത്ത്, ഡല്‍ഹി സര്‍ക്കാര്‍ 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് നിര്‍ബന്ധമാക്കി, സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ സംരക്ഷണം, നിയമ നിര്‍വ്വഹണം, പൊതുഗതാഗതം, വൈദ്യുതി വിതരണം എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ തടസ്സമില്ലാത്ത പൊതു സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരും.

സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയെത്തുടര്‍ന്ന് ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 426ല്‍ എത്തിയതോടെയാണ് ഈ തീരുമാനം. ശ്വാസതടസ്സം, കണ്ണിലെ പ്രകോപനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ നിവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇത് വായുവിന്റെ ഗുണനിലവാരം മോശമാകുമെന്ന ആശങ്ക ഉയര്‍ത്തുന്നു.

മലിനീകരണത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് സോഷ്യല്‍ മീഡിയയില്‍ വര്‍ക്ക് ഫ്രം ഹോം നയം പ്രഖ്യാപിക്കുകയും പീക്ക്-അവര്‍ ട്രാഫിക്കും വാഹന മലിനീകരണവും കുറയ്ക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്തംഭിച്ച ഓഫീസ് സമയക്രമം നിര്‍ദ്ദേശിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പാക്കുന്ന നടപടികള്‍ക്ക് സമാനമായി ജീവനക്കാര്‍ക്കായി ഷട്ടില്‍ ബസ് സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വന്‍കിട സ്വകാര്യ തൊഴിലുടമകളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

 

Continue Reading

india

അജ്മീറിലെ ഖാദിം ഹോട്ടലിന്റെ പേര് മാറ്റി

സംസ്ഥാന ടൂറിസം കോര്‍പറേഷന് കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേര് അജയ് മേരു എന്നാക്കി

Published

on

രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്ത ഹോട്ടലിന്റെ പേര് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പറേഷന് കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേര് അജയ് മേരു എന്നാക്കി മാറ്റുകയായിരുന്നു. ആര്‍.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ സുഷമ അറോറയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഹോട്ടലിന്റെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് അജ്മീറില്‍ നിന്നുള്ള എം.എല്‍.എയും നിയമസഭ സ്പീക്കറുമായ വാസുദേവ് ദേവ്‌നാനി നേരത്തേ ആര്‍.ടി.ഡി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേര് മാറ്റിയ നടപടിക്കെതിരെ അജ്മീര്‍ ദര്‍ഗ ശരീഫ് ഖാദിം രംഗത്തെത്തി. നഗരത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ദര്‍ഗയുടെ സൂക്ഷിപ്പുകാരനായ സയ്യിദ് സര്‍വാര്‍ ചിഷ്തി പറഞ്ഞു.

സൂഫി വര്യനായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മഖ്ബറ ഉള്ളതിനാല്‍ ഈ നഗരം പ്രശസ്തമാണ്.

ചരിത്രപരമായി ‘അജയ്മേരു’വെന്നാണ് അജ്മീറിനെ അറിയപ്പെട്ടിരുന്നതെന്നാണ് സ്പീക്കര്‍ ദേവ്നാനി പറയുന്നത്. അജ്മീറിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയലിന്റെ പേര് ഹിന്ദു തത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യാനും ദേവനാനി നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

Published

on

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കോവളം വാഴാമുട്ടം ബൈപ്പാസ് റോഡിലാണ് അപകടം സംഭവിച്ചത്. കുറവന്‍കോണം സ്വദേശി സുരേഷാണ് ഇപകടത്തില്‍ മരിച്ചത്. അപകടത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

 

 

Continue Reading

Trending