Connect with us

News

ഐ.പി.എല്‍ താര ലേലം ഡിസംബര്‍ 16ന്

2023ലെ ഐ.പി.എല്‍ സീസണു വേണ്ടിയുള്ള താരങ്ങളുടെ ലേലം ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ നടക്കും.

Published

on

ന്യൂഡല്‍ഹി: 2023ലെ ഐ.പി.എല്‍ സീസണു വേണ്ടിയുള്ള താരങ്ങളുടെ ലേലം ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ നടക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന താര ലേലവും ബെംഗളൂരുവിലായിരുന്നു. ഇത് രണ്ടാം തവണയാണ് ബി.സി.സി.ഐ ഒരേ വര്‍ഷം തന്നെ രണ്ട് താര ലേലം സംഘടിപ്പിക്കുന്നത്.

മിനി താര ലേലമായതിനാല്‍ മുഴുവന്‍ തുകയും ടീം ഫ്രാഞ്ചൈസികള്‍ വിനിയോഗിക്കില്ല. തങ്ങളുടെ ടീമില്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ടീമുകള്‍ അടുത്ത മാസം പുറത്തിറക്കും. നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേത്തിലും ഒഴിവുള്ള ചില സ്ഥാനങ്ങളിലേക്ക് കളിക്കാരെ കണ്ടെത്താനാവും ടീമുകള്‍ പ്രധാനമായും മിനി താരലലേത്തില്‍ ശ്രമിക്കുക.

രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ട് ലേലത്തിനെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ചെന്നൈയിലെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിച്ച് വിരമിക്കുമെന്ന് പ്രഖ്യാപിച്ച എം എസ് ധോണിയുടെ അവസാന ഐപിഎല്‍ കൂടിയാവും അടുത്ത തവണത്തേത്. മാര്‍ച്ച് അവസാന വാരമായിരിക്കും ഐപിഎല്‍ സീസണ്‍ തുടങ്ങുക.

kerala

സ്വകാര്യ ബസുകളുടെ ദൂരപരിധി: സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി

140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കാം. 140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകത ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനമെന്നും കോടതി അറിയിച്ചു.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം സർവീസ് പരിധി അനുവദിക്കാത്ത വിധം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പാക്കി 2020 ജൂലൈയിൽ ​ഗതാ​ഗത വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സ്വകാര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിം​ഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അന്തിമമായി ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരും കെഎസ്ആ‍ർടിസിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Continue Reading

india

ഇന്ത്യയിലെത്തിയ യു.എസ് ഇന്റലിജന്റ്‌സ് ഡയറക്ടര്‍ക്ക് ‘ഗംഗാ ജലം’ നല്‍കി നരേന്ദ്ര മോദി

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തുളസി മോദിയെ സന്ദര്‍ശിച്ചത്. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ വംശജയായ യു.എസ് നാഷണല്‍ ഇന്റലിജന്റ്സ് ഡയറക്ടറുമായ തുളസി ഗബ്ബാര്‍ഡുമായുള്ള കൂടിക്കാഴ്ച നടന്നു. മഹാ കുംഭമേളക്കിടെ ശേഖരിച്ച ഗംഗാ ജലം നല്‍കിയാണ് യു.എസ് പ്രതിനിധിയെ മോദി സ്വീകരിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തുളസി മോദിയെ സന്ദര്‍ശിച്ചത്.

ഇന്ത്യയും യു.എസും തമ്മിലുള്ള സുരക്ഷാ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളസി ഗബ്ബാര്‍ഡിന്റെ സന്ദര്‍ശനം. ഖാലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന അമേരിക്കയില്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു.

യു.എസ് സര്‍ക്കാര്‍ ചുമത്തിയ ഇറക്കുമതികള്‍ക്കുള്ള 25 ശതമാനം തീരുവ ഇന്ത്യക്കും ബാധകമാണെന് ട്രംപ് വ്യക്തമാക്കിയിരുന്നു. യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവ ഇന്ത്യ വെട്ടിക്കുറയ്ക്കണമെന്നും ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരായ യു.എസ് കേസ് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് ഒരു യു.എസ് പ്രതിനിധി ഇന്ത്യന്‍ പര്യടനത്തിനായി ദല്‍ഹിയില്‍ എത്തിയത്.

രണ്ടര ദിവസത്തെ പര്യടനത്തിനായാണ് തുളസി ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തിയത്. ഇന്നലെ (ഞായറഴ്ച) ദല്‍ഹിയിലെത്തിയ തുളസി ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഇന്റലിജന്‍സ് സഹകരണം, സൈബര്‍ സുരക്ഷ, പ്രതിരോധ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യോഗങ്ങളിലും തുളസി ഗബ്ബാര്‍ഡ് പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിച്ച കോണ്‍ക്ലേവില്‍ 20ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ്, സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Continue Reading

Football

26 അംഗ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന; സൂപ്പര്‍താരം മെസ്സി പുറത്ത്

ഉറുഗ്വായിക്കെതിരെ ഈ മാസം 21നാണ് അര്‍ജന്റീനയുടെ മത്സരം.

Published

on

ബ്രസീലിനും ഉറുഗ്വായിക്കുമെതിരായ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കെതിരായ അര്‍ജന്റീന ടീമില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി പുറത്ത്. ടീമിന്റെ നായകനായ 37കാരനില്ലാതെയാകും ചിരവൈരികളായ ബ്രസീലിനെതിരെ ഈ മാസം 25ന് നടക്കുന്ന മത്സരത്തില്‍ ലോക ചാമ്പ്യന്മാര്‍ കളത്തിലിറങ്ങുക. ഉറുഗ്വായിക്കെതിരെ ഈ മാസം 21നാണ് അര്‍ജന്റീനയുടെ മത്സരം.

ഇന്റര്‍ മിയാമിക്കായി കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയ മെസ്സി മസിലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നത്. മെസ്സിയുടെ അഭാവത്തിലും സൂപ്പര്‍ സ്‌ട്രൈക്കര്‍ പോളോ ഡിബാലയെ കോച്ച് ലയണല്‍ സ്‌കലോണി ടീമിലെടുത്തിട്ടില്ല. യുവതാരം ക്ലോഡിയോ എച്ചെവെരി, ജിയോവാനി ലോ ചെല്‍സോ, അലയാന്ദ്രോ ഗര്‍ണാച്ചോ, ഗോണ്‍സാലോ മോണ്ടിയല്‍ എന്നിവര്‍ക്കും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

 

Continue Reading

Trending