Connect with us

News

ഐ.പി.എല്‍: രണ്ടാം ക്വാളിഫയറില്‍ ഇന്ന് മുംബൈയും ഗുജറാത്തും

മല്‍സരം 7-30 മുതല്‍.

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഉറ്റമിത്രങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും. ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിനായി ഒരുമിച്ച് കളിച്ചവര്‍. ദേശീയ ടീമിലും ഒപ്പം നീങ്ങിയവര്‍. പക്ഷേ ഇന്ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇവര്‍ ചിരിക്കുക ടോസ് വേളയില്‍ മാത്രമായിരിക്കും. കളി ആരംഭിച്ചാല്‍ വിജയത്തിനായി അന്ത്യം വരെ പോരാടുന്നവരായി മാറാന്‍ ഒരു കാരണം മാത്രം-ഇന്ന് തോറ്റാല്‍ പടിക്ക് പുറത്താണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ രണ്ടാം എലിമിനേറ്റര്‍ ഇന്നാണ്.

ഞായറാഴ്ച്ച ഇതേ വേദിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഫൈനലില്‍ പങ്കെടുക്കുക ഇന്നത്തെ വിജയികളാവും. പോയ സീസണില്‍ കരീടം സ്വന്തമാക്കിയവരാണ് ഗുജറാത്ത്. ഈ സീസണിലും കരുത്തോടെ കളിച്ചവര്‍. പത്ത് ടീമുകള്‍ മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്ഥാനം നിലനിര്‍ത്തിയവര്‍. പക്ഷേ ആദ്യ ക്വാളിഫയറിലെ തോല്‍വിയോടെ ഇന്ന് ജിവന്മരണ മൈതാനത്താണ് ഹാര്‍ദിക്കിന്റെ സംഘം. മികച്ച താരങ്ങളുടെ സാന്നിദ്ധ്യത്തിലും ചെപ്പോക്കില്‍ എന്താണ് ടീമിന് സംഭവിച്ചതെന്ന് വ്യക്തമല്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കാര്‍ വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയിരുന്നില്ല.

പക്ഷേ ആ സ്‌ക്കേര്‍ പിന്തുതരന്‍ കഴിയാതെ ഹാര്‍ദിക്കും സംഘവും പതറിയതാണ് ഇന്ന് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്നത്. സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയവരാണ് രോഹിത് സംഘം. പക്ഷേ അനുയോജ്യ സമയത്ത് അവസരോചിതമായി അവര്‍ കരുത്തരായി മാറുന്നു. രോഹിത് ഇത് വരെ സ്വതസിദ്ധമായ സിക്‌സറുകളിലേക്ക് വന്നിട്ടില്ല. പക്ഷേ കാമറുണ്‍ വൈറ്റ് തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ കരുത്ത് പ്രകടിപ്പിച്ചു. ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും ഓസ്‌ട്രേലിയക്കാരന്റെ മികവാണ് ലക്‌നൗക്കെതിരെ മുംബൈക്ക് കരുത്തായത്. ബാറ്റിംഗില്‍ ഇഷാന്‍ കിഷനും സുര്യകുമാര്‍ യാദവും ഫോമിലാണ്. പക്ഷേ ഹാര്‍ദിക് സംഘത്തിലും കരുത്തരായ ബാറ്റര്‍മാരുണ്ട്. ഡേവിഡ് മില്ലര്‍, ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഗംഭീരമായി കളിക്കുമ്പോള്‍ സ്വന്തം വേദിയില്‍ കളിക്കാനിറങ്ങുന്നു എന്ന ആനുകുല്യവും അവര്‍ക്കുണ്ട്. ബൗളിംഗില്‍ മുഹമ്മദ് ഷമിയും റാഷിദും ഗുജറാത്തിന് കരുത്താവുമ്പോള്‍ അഞ്ച് റണ്‍ മാത്രം നല്‍കി അഞ്ച് വിക്കറ്റ് സ്വന്തമാക്കി മിന്നിയ ആകാശ് മധ്‌വാല്‍ എന്ന യുവ സീമര്‍ മുംബൈയുടെ പ്രതീക്ഷയാണ്. ജോഫ്രെ ആര്‍ച്ചറെ പോലുള്ളവര്‍ ടീം വിട്ടതിനെ തുടര്‍ന്ന് മികച്ച ബൗളറുടെ അഭാവം മുംബൈയെ അലട്ടിയിരുന്നു. മല്‍സരം 7-30 മുതല്‍.

crime

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്

Published

on

കൊല്ലം: പ്ലസ്‌വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം കടയക്കലിൽ പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കുമ്മിൽ മുക്കം സ്വദേശി അഫ്‌സൽ ജലാലാണ് പിടിയിലായത്. ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്.

ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥിനി. സ്‌കൂളിന് സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനിയെ അഫ്‌സൽ ജലാൽ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാർഥിനിയുടെ മാതാ പിതാക്കളാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയോട് അഫ്‌സൽ ജലാൽ നേരത്തെ പ്രണയാഭ്യർഥന നടത്തിയെന്നും പരാതിയിൽ പറയുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകി. കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

main stories

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷി

സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

Published

on

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യം പ്രോസിക്യൂഷനും എതിര്‍ത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിന്‍ ഹരജി നല്‍കിയത്.

കേസിനെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും താന്‍ നിരപരാധിയാണെന്നും മാപ്പുസാക്ഷിയാക്കണം എന്നായിരുന്നു സച്ചിന്‍ ദാസിന്റെ ഹരജി.

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയെന്നാണ് സച്ചിനെതിരെ ചുമത്തിയിരുന്ന വകുപ്പ്.

 

Continue Reading

kerala

ഭീതി പടര്‍ത്തി കുറുവാ സംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

Published

on

ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റെ ഭീതി തുടരുന്നു. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. അമ്മയുടെ ഒന്നരപ്പവന്റെയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷണം പോയത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മോഷണം നടന്ന വീട് ഉള്‍ പ്രദേശത്തായതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മണ്ണഞ്ചേരി കോമളപുരത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളില്‍ കുറുവ സംഘം മോഷണം നടത്തി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണഞ്ചേരി കോമളപുരത്തുമായി നിരവധി വീടുകളില്‍ മോഷണത്തിന് എത്തിയതായാണ് പോലീസ് കണ്ടെത്തല്‍.

കരീലകുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 30ന് നേതാജിയില്‍ ജംഗ്ഷനിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

 

Continue Reading

Trending