Connect with us

Culture

മെഗാ കലാശം ഇന്ന് ഹൈദരാബാദില്‍ മുംബൈയും ചെന്നൈയും അഥവാ രോഹിതും ധോണിയും

Published

on

ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്‍ ധോണിയോ അതോ കിടിലന്‍ രോഹിതോ…? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ രണ്ട് സൂപ്പര്‍ ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയവര്‍ തന്നെ നേര്‍ക്കുനേര്‍.
ഗ്രൂപ്പ് തലത്തില്‍ രണ്ട് തവണയും ഫസ്റ്റ് എലിമിനേറ്ററിലും ഈ രണ്ട് ടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ഏകപക്ഷീയ വിജയങ്ങള്‍ സ്വന്തമാക്കിയത് മുംബൈയാണ്. ചെന്നൈയെ അവരുടെ തട്ടകമായ ചെപ്പോക്കില്‍ തകര്‍ത്തവരും മുംബൈ തന്നെ. ആ ആത്മവിശ്വാസം ഇന്ന് രോഹിതിനും സംഘത്തിനുമുണ്ട്. പക്ഷേ മഹേന്ദ്രസിംഗ് ധോണിയെന്ന നായകനെയും വിക്കറ്റ് കീപ്പറെയും ഹാര്‍ഡ് ഹിറ്ററെയും മറക്കാനാവില്ല. കളിയുടെ ഗതി ഏത് വഴിക്കും തിരിച്ചുവിടാന്‍ കഴിയുന്ന വ്യക്തിഗത പ്രഭാവമുണ്ട് ധോണിക്ക്. ചെന്നൈ സംഘത്തില്‍ മറ്റാര്‍ക്കുമില്ല ഈ കഴിവ് എന്നത് പക്ഷേ മുംബൈക്ക് തുണയാണ്.
ലോകകപ്പാണ് വരുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ അങ്കം. രാത്രി 7-30 നാണ് പോരാട്ടം ആരംഭിക്കുന്നത്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ട്രാക്ക് നല്ല ബാറ്റിംഗിന് പേരു കേട്ടതാണ്. വിലയ സ്‌ക്കോര്‍ നേടാന്‍ എളുപ്പം കഴിയുന്ന ചെറിയ വേദി. രണ്ട് ഭാഗത്തും കൂറ്റനടിക്കാരായ ബാറ്റ്‌സ്മാന്മാര്‍ ധാരാളമുള്ളതിനല്‍ പ്രവചനം പോലും അസാധ്യമാണ്.മുംബൈയുടെ ബാറ്റിംഗ് കരുത്ത്് നായകന്‍ രോഹിത് തന്നെ. വലിയ ഇന്നിംഗ്‌സിലേക്ക് രോഹിത് പോയാല്‍ ചെന്നൈ തകരുമെന്നുറപ്പ്. പക്ഷേ സമീപകാലത്തായി വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ മുംബൈക്കാരനായിട്ടില്ല. ക്വിന്റണ്‍ ഡികോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് മറ്റൊരു ഓപ്പണര്‍. അടിയുറച്ച് കളിക്കുന്നയാളാണ് ഡികോക്ക്. പക്ഷേ പലപ്പോഴും നല്ല തുടക്കം ലഭിക്കാറില്ല. സൂര്യ കുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ വരാറുള്ളത്. ആദ്യ എലിമിനേറ്ററില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തിയിരുന്നു യാദവ്. ഇഷാന് പക്ഷേ സീസണില്‍ വലിയ ഇന്നിംഗ്‌സുകളില്ല. ഇവര്‍ക്ക് ശേഷം വരുന്ന മൂന്ന് പേര്‍ കിടിലന്‍ ഓള്‍റൗണ്ടര്‍മാരാണ്. പാണ്ഡ്യ സഹോദരങ്ങളായ ക്രുനാലും ഹാര്‍ദ്ദിക്കും. പിന്നെ വിന്‍ഡീസില്‍ നിന്നുള്ള ഡാഷിംഗ് ബാറ്റ്‌സ്മാന്‍ കരണ്‍ പൊലാര്‍ഡും.
ഇതേ പോലെ ശക്തമാണ് ചെന്നൈ ബാറ്റിംഗും. ഇന്നിംഗ്‌സിന് തുടക്കമിടുന്നത് അനുഭവസമ്പന്നരായ ഫാസ് ഡുപ്ലസിയും ഷെയിന്‍ വാട്ട്‌സണുമാണ്. രണ്ട് പേരും വലിയ ഷോട്ടുകളുടെ വക്താക്കളാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ രണ്ടാം എലിമിനേറ്ററില്‍ രണ്ട് പേരും അര്‍ധശതകം നേടിയിരുന്നു. ഏത് സമയത്തും പൊട്ടിത്തെറിക്കാനും ഏത് സമയത്തും പ്രതിരോധത്തില്‍ കളിക്കാനും കഴിവുണ്ട് ദക്ഷിണാഫ്രിക്കന്‍ നായകനായ ഡൂപ്ലസിക്ക്. വാട്ട്‌സണ്‍ ചെന്നൈയുടെ ഏറ്റവും സീനിയര്‍ ബാറ്റ്‌സ്മാനാണ്. ബിഗ് ബാഷ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച വാട്ട്‌സണ് ഇന്ത്യയില്‍ ശക്തമായ ഫാന്‍സുണ്ട്. മൂന്നാം നമ്പറില്‍ സുരേഷ് റൈനയും നാലാം നമ്പറില്‍ അമ്പാട്് റാഡിയുവുമാണ് വരുക. രണ്ട്് പേരും ആഭ്യന്തര രംഗത്തെ വ്യക്തമായി അറിയുന്നവരാണ്. മഹേന്ദ്രസിംഗ് ധോണി അടുത്ത നമ്പറിലും പിറകെ രവീന്ദു ജഡേജയും വരുമ്പോള്‍ ബാറ്റിംഗിന് വ്യക്തമായ ആഴമാവും.ബൗളിംഗ് കാര്യത്തില്‍ സ്പിന്നര്‍മാരുടെ കരുത്തുള്ളവരാണ് ചെന്നൈക്കാര്‍. മൂന്ന് ലോകോത്തര സ്പിന്നര്‍മാര്‍-ഹര്‍ഭജന്‍സിംഗ്, രവീന്ദു ജഡേജ, ഇംറാന്‍ താഹിര്‍ എന്നിവരുടെ ശക്തി എല്ലാ മല്‍സരങ്ങളിലും പ്രകടമാണ്. പക്ഷേ പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആ കരുത്തില്ല. ദിപക് ചാഹര്‍ എന്ന ശരാശരിക്കാരനാണ് പലപ്പോഴും പുതിയ പന്ത് എടുക്കാറുള്ളത്. ഡ്വിന്‍ ബ്രാവോ എന്ന മീഡിയം പേസറെയും ഡെത്ത് ഓവറുകളില്‍ ധോണി ഉപയോഗപ്പെടുത്താറുണ്ട്.ഫീല്‍ഡിംഗ് രണ്ട് ടീമിനും പലപ്പോഴും പ്രശ്‌നമാണ്. നിര്‍ണായക വേളകളില്‍ ക്യാച്ചുകള്‍ മിസ് ചെയ്യുന്നതില്‍ രണ്ട് ഭാഗത്തെയും താരങ്ങള്‍ മോശക്കാരല്ല. ഇത്തവണ ഐ.പി.എല്ലില്‍ കണ്ട നിരാശാജനകമായ കാഴ്ച്ചയും ഫീല്‍ഡിംഗ് ദൗര്‍ബല്യങ്ങളാണ്.

Film

പോക്‌സോ കേസ്: ഇടക്കാല സംരക്ഷണം നീട്ടി, കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുക 26ന്

Published

on

ദില്ലി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഇടക്കാല സംരക്ഷണവും മറ്റന്നാൾ വരെ നീട്ടി നൽകി. ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക.

കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതി നഗരപരിധിയിലെ ഒരു വീട്ടിൽ വച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടൻ.

ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിച്ചിരുന്നു. കൂട്ടിക്കൽ ജയചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്നങ്ങൾ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നതായിരുന്നു സർക്കാരിന്‍റെ ചോദ്യം. തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്.

Continue Reading

Film

ഓസ്‌ട്രേലിയയിലും എമ്പുരാന് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍

ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Published

on

മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ഓസ്‌ട്രേലിയയിലും വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍. പ്രീ റിലീസ് കളക്ഷനില്‍ ഓസ്‌ട്രേലിയയിലും ചിത്രം റെക്കോഡുകള്‍ തിരുത്തി മുന്നേറുന്ന കാഴ്ചയാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണത്തിലും ടിക്കറ്റ് വില്പനയിലും എമ്പുരാന് നല്ല സ്വീകാര്യമാണ് ലഭിക്കുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ മോഹന്‍ലാല്‍, പൃഥിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുറമേ വിദേശ താരങ്ങളുടെ ഒരു നിര തന്നെ എമ്പുരാനില്‍ ദൃശ്യമാകും. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇതിന്റെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ലോകമെമ്പാടുമള്ള സിനിമാ പ്രേമികള്‍.

 

 

Continue Reading

Film

മലയാളത്തിൽ തുടക്കം കുറിക്കാൻ ചേരൻ ; പോലീസ് വേഷത്തിൽ ‘നരിവേട്ട’യിലെ ക്യാരക്ടർ

Published

on

വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ ആർ കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചേരൻ എത്തുന്നത്.

തമിഴ് ചലച്ചിത്രമേഖലയിലെ സംവിധായകനും നടനുമായ ചേരൻ സാംസ്കാരിക പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനാണ്. മൂന്ന് തവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുമുണ്ട്. കെ.എസ്.രവികുമാറിന്റെ സംവിധാന സഹായിയായിട്ടാണ് തന്റെ സംവിധാന ജീവിതം ചേരൻ തുടങ്ങുന്നത്. പിന്നീട് മലയാളചലച്ചിത്രസംവിധായകനായ ഹെൻ‌റിയുടെ ശ്രദ്ധയാകർഷിക്കുകയും, കോലങ്ങൾ എന്ന ചിത്രം ചേരനെ കൊണ്ട് നിർമ്മിക്കുകയും ചെയ്തു.

മനുഷ്യബന്ധങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ സംവിധാനം ചെയ്ത് ചേരൻ തുടക്കത്തിൽ തന്നെ കരിയറിൽ മുന്നേറ്റം നടത്തുകയും  ഭാരതി കണ്ണമ്മ (1997), പോർക്കളം (1997) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടുകയുമുണ്ടായി. ആഗോളവൽക്കരണം ഇന്ത്യൻ മധ്യവർഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പര്യവേക്ഷണം ചെയ്യുന്ന വിഷയങ്ങൾ കൂടി അദ്ദേഹം പിന്നീട് സിനിമയുടെ ഭാഗമാക്കി. ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രം, ഓട്ടോഗ്രാഫ് (2004), ഒരു മനുഷ്യന്റെ ജീവിതത്തിൻ്റെ നാല് ഘട്ടങ്ങളിലെ ഒരു അർദ്ധ ആത്മകഥാപരമായ കഥയാണ്. ഒരു നടനും സംവിധായകനുമെന്ന നിലക്ക് ചേരന് ഏറ്റവും കൂടുതൽ പ്രേക്ഷകസ്വീകാര്യത ലഭിച്ച സിനിമ കൂടിയാണ് ഓട്ടോഗ്രാഫ്. പിന്നീട് കുടുംബ നാടക ചിത്രമായ തവമൈ തവമിരുന്നു (2005), പിരിവോം സന്തിപ്പോം (2008), യുദ്ധം സെയ് (2011) തുടങ്ങിയ ചിത്രങ്ങളിലെ അഭിനേതാവായും അദ്ദേഹം വിജയിച്ചു. ഊർജ്ജസ്വലനായ ഒരു ഓൾറൗണ്ടറായ അദ്ദേഹത്തിന് വെട്രി കൊടി കാട്ട്, ഓട്ടോഗ്രാഫ്, തവമൈ തവമിരുന്ധു എന്നീ ചിത്രങ്ങൾക്കാണ് മൂന്ന് തവണ ദേശീയ അവാർഡ് ലഭിച്ചത്.

ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പറഞ്ഞു കേട്ടിരുന്നുവെങ്കിലും നരിവേട്ടയിലെ ഡി.ഐ.ജി. ആർ കേശവദാസ് എന്ന  പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തിലൂടെയാണ് അത് സംഭവിക്കുന്നത്. തമിഴ് ഭാഷ ചിത്രത്തിലെത് പോലെ മലയാളത്തിലും ചേരന് വലിയ പ്രേക്ഷക സ്വീകാര്യത ഈ സിനിമയിലൂടെ ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ എം ബാദുഷ, ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending