Connect with us

Cricket

ഐപിഎല്‍ ഏപ്രില്‍ ഒമ്പതിന് ആരംഭിക്കും

അടച്ചിട്ട സ്‌റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക എന്ന് ബിസിസിഐ അറിയിച്ചു

Published

on

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.

അടച്ചിട്ട സ്‌റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക എന്ന് ബിസിസിഐ അറിയിച്ചു. വൈകുന്നേരം 3.30നും രാത്രി 7.30നുമാണ് മത്സരങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്‍ രോഹിത് ശർമ വിട്ടുനിന്നേക്കും

. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്‍ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രോഹിത്തിന്റെ അബാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് മൂന്ന് മത്സരങ്ങളില്‍ 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്.

സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍നിന്ന് താരം സ്വയം മാറിനിന്നു. പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.

തനിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാറിനിന്നതാണെന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്‍ മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും താരം പറഞ്ഞു.

ആസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്‍ രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്ന 76 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്‍സുമടിച്ചു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്‍ സംഘം പോകുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ എജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്നിങ്ടണ്‍ ഓവല്‍ എന്നിവിടങ്ങളിലും നടക്കും.

Continue Reading

Cricket

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടം

ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

Published

on

ആദ്യ മത്സരങ്ങളിൽ തോൽവി രുചിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം. ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാനാവട്ടെ സൺ റൈസേഴ്സ് ഹൈദരാബാദിനുമുന്നിലും പൊരുതി വീണു.

സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല.

ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായെത്തി ഇന്നിങ്സ് ഓപൺ ചെയ്ത താരം 33 പന്തിൽ 66 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അജിൻക്യ രഹാനെക്ക് കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.

Continue Reading

Cricket

ആവേശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു വിക്കറ്റ് ജയം

അശുതോഷ് ശര്‍മയാണ് ഡല്‍ഹിക്ക് ആശ്വാസ ജയം സമ്മാനിച്ചത്

Published

on

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു വിക്കറ്റ് ജയം. മത്സരത്തിന്റെ അവസാന ഓവര്‍ ത്രില്ലറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ ക്യാപിറ്റല്‍സ് മറികടന്നു. അശുതോഷ് ശര്‍മയാണ് ഡല്‍ഹിക്ക് ആശ്വാസ ജയം സമ്മാനിച്ചത്. ഇംപാക്ട് പ്ലെയറായിറങ്ങിയ താരം പുറത്താകാതെനിന്നു. സ്‌കോര്‍: ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് – 20 ഓവറില്‍ എട്ടിന് 208, ക്യാപിറ്റല്‍സ് – 19.3 ഓവറില്‍ ഒമ്പതിന് 211.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് സ്‌കോര്‍ ബോര്‍ഡില്‍ രണ്ടക്കം തികയും മുമ്പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഷാര്‍ദുല്‍ ഠാക്കൂറിന്റെ ആദ്യ ഓവറില്‍ അഭിഷേക് പൊരല്‍ (പൂജ്യം), ജേക്ക് ഫ്രേസര്‍ മക്ഗര്‍ക് (ഒന്ന്) എന്നിവര്‍ വീണിരുന്നു. രണ്ടാം ഓവറില്‍ സമാര്‍ റിസ്വിയും (നാല്) പുറത്തായി. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും ഫാഫ് ഡൂപ്ലെസിസും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

18 പന്തില്‍ 29 റണ്‍സുമായി സ്‌കോര്‍ 65ല്‍ നില്‍ക്കേ ഡൂപ്ലെസിസ് മടങ്ങി. തകര്‍ത്തടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സ് (22 പന്തില്‍ 34) 13-ാം ഓവറില്‍ ക്ലീന്‍ ബൗള്‍ഡായി. വിപ്രജ് നിഗം (15 പന്തില്‍ 39) ഒരുഘട്ടത്തില്‍ ക്യാപിറ്റല്‍സിന് ജയപ്രതീക്ഷയുയര്‍ത്തി. എന്നാല്‍ നാലോവറില്‍ 42 റണ്‍സ് വേണമെന്ന നിലയിലെത്തിയപ്പോള്‍ വിപ്രജ് വീണു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കും (രണ്ട്) മടങ്ങി. തുടര്‍ന്ന് കുല്‍ദീപ് യാദവിനെയും (അഞ്ച്) മോഹിത് ശര്‍മയെയും (ഒന്ന്*) കൂട്ടുപിടിച്ച് അശുതോഷ് ക്യാപിറ്റല്‍സിനെ വിജയതീരമണച്ചു.

Continue Reading

Trending