Connect with us

News

IPL: ഗുജറാത്ത് ഇന്ന് ഹൈദരാബാദിനെതിരെ

സണ്‍റൈസേഴ്‌സിനും ഇന്നത്തെ അഹമ്മദാബാദ് അങ്കം വളരെ പ്രധാനമാണ്.

Published

on

അഹമ്മദാബാദ്: ഒരു വിജയം-ഗുജറാത്ത് ടൈറ്റന്‍സ് എന്ന ചാമ്പ്യന്മാര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ മതി. അതിനകം അവര്‍ ഒന്നാം സ്ഥാനവുമായി പ്ലേ ഓഫ് ഘട്ടത്തിലെത്തിയെങ്കിലും സീറ്റുറപ്പിക്കാന്‍ ഒരു ജയം വേണം. രണ്ട് മല്‍സരങ്ങളാണ് ബാക്കി.

സണ്‍റൈസേഴ്‌സിനും ഇന്നത്തെ അഹമ്മദാബാദ് അങ്കം വളരെ പ്രധാനമാണ്. അവരുടെ സാധ്യതകള്‍ നൂലില്‍ തൂങ്ങി നില്‍ക്കുകയാമ്. ഇന്ന് ജയിച്ചാല്‍ പ്രതീക്ഷ*യോടെ കാത്തിരിക്കാം. പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി എട്ട് പോയിന്‍ര് മാചത്രമാണ് ഹൈദരാബാദ് സമ്പാദ്യം. നിലവിലെ ഫോമില്‍ ടൈറഅറന്‍സിനെ വിറപ്പിക്കാന്‍ അവര്‍ക്കാവില്ല. അവസാന മല്‍സരത്ില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ തല താവ്ത്തിയെങ്കി ലും റആഷിദ് ഖാനെ പോലുള്‌ലവരുടെ ബലം ടീമിന് നല്‍കുന്നത് വര്‍ദിത വിശ്വാസമാണ്. മുംബൈക്കെതിരെ ടീം തകര്‍ന്നിട്ടും ഒറഅരയാള്‍ പ്രകടനത്തിലുടെ റാഷിദ് ടീമിനെ വിജയത്തിന് 27 റണ്‍സ് അരികെ എത്തിച്ചിരുന്നു.

 

 

kerala

വോട്ടെണ്ണി തുടങ്ങി; വയനാട്ടില്‍ പ്രിയങ്ക മുന്നില്‍

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ പാലക്കാട് 95 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയിൽ 118 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു.

Published

on

വ​​യ​​നാ​​ട് ലോ​​ക്സ​​ഭ സീ​റ്റി​ലേ​ക്കും പാ​​ല​​ക്കാ​​ട്, ചേ​​ല​​ക്ക​​ര നി​​യ​​മ​​സ​​ഭ സീ​​റ്റു​​ക​​ളി​​ലേ​ക്കും നടന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിലെ വേ​ട്ടെ​ണ്ണ​ൽ തുടങ്ങി. വയനാട്ടിൽ ഇ.വി.എം എണ്ണിത്തുടങ്ങിയപ്പോൾ 3898 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ പാലക്കാട് 95 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയിൽ 118 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു.

10 മ​ണി​യോ​ടെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. മ​​ഹാ​​രാ​​ഷ്ട്ര, ഝാ​​ർ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും കേ​ര​ളം ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 48 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ര​ണ്ട് ലോ​ക്സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും വോ​ട്ടെ​ണ്ണലാണ് ഇ​ന്ന് ന​ട​ക്കുന്നത്.

Continue Reading

kerala

നാളെ വിധി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി.

Published

on

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാന്‍ കഴിയും. ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക.

ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

 

Continue Reading

kerala

കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍

എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്.

Published

on

കണ്ണൂര്‍ തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്. തളിപ്പറമ്പ് ലൂര്‍ദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയാണ് മരിച്ച ആന്‍മരിയ.

ഇന്ന് വൈകിട്ടാണ് സംഭവം. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. മുറിയില്‍ കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പഠനസംബന്ധമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കണ്ണൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

Trending