News
ഫോമിലെത്താതെ ധോനി, തകര്‍ന്നടിഞ്ഞ് ചെന്നൈ; കോലി ഷോയില്‍ ബാംഗ്ലൂരിന് 37 റണ്‍സ് വിജയം
ബാംഗ്ലൂരിനായി നാല് ഓവറില്‍ 19 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ നവ്ദീപ് സെയ്നിയും മൂന്ന് ഓവറില്‍ 16 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു. ബാംഗ്ലൂരിന്റെ നാലാം ജയമാണിത്.

ദുബൈ: ഐ.പി.എല്ലിലെ തങ്ങളുടെ ആറാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 37 റണ്‍സിനാണ് ധോനിയുടെ പട കോലി ടീമിനോട് തോറ്റത്. മികച്ച ഫോമില്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ വിജയശില്‍പി. എന്നാല്‍ പിന്നീട് ബാറ്റിങിനിറങ്ങിയ ചെന്നൈ ബാംഗ്ലൂരിന്റെ ബൗളിനും ഫീല്‍ഡര്‍മാര്‍ക്കും മുന്നില്‍ പതറുന്ന കാഴ്ചയാണുണ്ടായത്. പിന്‍തുടര്‍ച്ചയില്‍ വീണ്ടും ഫോംഔട്ടായ ധോനിയുടെ ചെന്നൈ അതോടെ അഞ്ചാം തോല്‍വിയും ചോദിച്ചുവാങ്ങി.
ബാംഗ്ലൂരിനായി നാല് ഓവറില്‍ 19 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ നവ്ദീപ് സെയ്നിയും മൂന്ന് ഓവറില്‍ 16 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു. ബാംഗ്ലൂരിന്റെ നാലാം ജയമാണിത്.
പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസി (8), ഷെയ്ന്‍ വാട്ട്സണ്‍ (14) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച അമ്പാട്ടി റായുഡുവും ജഗദീശനും മൂന്നാം വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താനായില്ല. 33 റണ്‍സെടുത്ത ജഗദീശനെ റണ്ണൗട്ടാക്കിയ ക്രിസ് മോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആറു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത ധോനിയെ ചാഹല്‍ മടക്കി. സാം കറന്‍ (0), ഡ്വെയ്ന്‍ ബ്രാവോ (7), രവീന്ദ്ര ജഡേജ (7) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ചെന്നൈയുടെ തോല്‍വിയുടെ ആക്കം കൂടി. 40 പന്തില്‍ നിന്ന് നാലു ഫോറുകളടക്കം 42 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. 2 റൺസ് എടുത്ത ആരോൺ ഫിഞ്ചിനെ തുടക്കത്തിലേ നഷ്ടപ്പെട്ടു കൊണ്ടാണ് ബാംഗ്ലൂർ ഇന്നിംഗ്സ് തുടങ്ങിയത്. സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സ് പൂജ്യത്തിന് പുറത്തായതോടെ ബാംഗ്ലൂർ തകരുകയാണ് എന്ന് തോന്നിപ്പിച്ചു. എന്നാൽ യുവതാരങ്ങൾക്കൊപ്പം പിടിച്ച് നിന്ന കോലി അവസാന ഓവറുകളിൽ ആളിക്കത്തിയതോടെ ബാംഗ്ലൂർ മാന്യമായ സ്കോറിലെത്തി. 52 പന്തിൽ നാല് വീതം സിക്സും ഫോറും പറത്തിയാണ് വിരാട് 90 റൺസെടുത്തത്. ദേവ്ദത്ത് പടിക്കൽ 33ഉം ശിവം ദുബെ 22ഉം റൺസെടുത്തു.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്