Connect with us

More

നിങ്ങള്‍ പുതിയ ഐഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചവരാണോ? ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഓരോ പുതിയ ഫോണുകള്‍ വിപണിയില്‍ എത്തിക്കുമ്പോഴും മറ്റുള്ള കമ്പനികള്‍ നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഫീച്ചര്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രദ്ധിക്കാറുമുണ്ട്

Published

on

ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകും. ബ്രാന്‍ഡ് നെയിം, ഫോണ്‍ ഹാങ് ആവാതിരിക്കുന്നത് എന്ന് തുടങ്ങി നിരവധി കാരണങ്ങളാണ് ഉപയോക്താക്കളെ ഐ ഫോണ്‍ വാങ്ങാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നഘടകം. ഓരോ പുതിയ ഫോണുകള്‍ വിപണിയില്‍ എത്തിക്കുമ്പോഴും മറ്റുള്ള കമ്പനികള്‍ നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഫീച്ചര്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രദ്ധിക്കാറുമുണ്ട്. ഒരു പുതിയ ഐ ഫോണ്‍ വാങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

ആപ്പിള്‍ ഐഡി ക്രിയേറ്റ് ചെയ്യുക: ഐട്യൂണ്‍സ്, ആപ്പ് സ്‌റ്റോര്‍ എന്നിവയുടെ പ്രയോജനം ഉപയോഗപ്പെടുത്തണമെങ്കില്‍ ആപ്പിള്‍ ഐഡി അത്യാവശ്യമാണ്. സംഗീതം, സിനിമ, ആപ്പുകള്‍ എന്നിവയിലേക്ക് ഉപയോക്താവിന് സുഗമമായി എത്താനുള്ള കീ കൂടിയാണ് ആപ്പിള്‍ ഐഡി.

ആക്ടിവേറ്റ് ഐഫോണ്‍: ഫോണിന്റെ സാധ്യതകളിലേക്ക് എത്താനായി ചെയ്യേണ്ട കാര്യമാണ് ഐഫോണ്‍ ആക്ടിവേറ്റ് ചെയ്യുക എന്നത്. നിമിഷങ്ങള്‍ കൊണ്ട് സാധ്യമാകുന്ന ഒരു പ്രവൃത്തിയാണത്.

ഐഫോണ്‍ സിങ്ക് ചെയ്യുക: നിങ്ങളുടെ ഫോണിലേക്ക് ആവശ്യമായ വിവിരങ്ങള്‍ മ്യൂസിക്, വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഐഫോണിലേക്ക് ലോഡ് ചെയ്യുക. എന്ത് ഉപകരണവുമായി ആണ് സിങ്ക് ചെയ്യുന്നത് എന്നത് പിന്നീട് സെറ്റിംഗ്‌സില്‍ മാറ്റം വരുത്താന്‍ സാധിക്കും.

ഐ ട്യൂണ്‍സ് ഇന്‍സ്റ്റാള്‍ ചെയ്യുക: പ്രിയപ്പെട്ട് പാട്ടുകള്‍, ചിത്രങ്ങള്, വീഡിയോകള്‍ എന്നിങ്ങളെ ഇഷ്ടപ്രകാരം ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും ഉപയോഗ്താവിനെ സഹായിക്കുന്ന ഫീച്ചറാണ് ഐ ട്യൂണ്‍സ്. പഴയ ആപ്പിള്‍ മാകിലും പിസികളിലും മാത്രമാണ് നിലവില്‍ ഇത് ചെയ്യേണ്ടി വരാറുള്ളത്.

ഐഫോണിലെ ബില്‍റ്റ് ഇന്‍ ആപ്പുകള്‍ പഠിക്കുക: ബില്‍റ്റ് ഇന്‍ ആയിട്ടുള്ള വളരെയധികം ആപ്പുകളാണ് ഐഫോണ്‍ നല്‍കുന്നത്. ഉപഭോക്താവിന് അധികമായി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണ്ട അവസ്ഥയുണ്ടാവാത്ത രീതിയിലാണ് ബില്‍റ്റ് ഇന്‍ ആപ്പുകള്‍.

ആപ്പിള്‍ പേ സെറ്റപ്പ് ചെയ്യുക: ഐഫോണ്‍ 6 സീരീസിന് മുകളിലാണ് ഈ ഫീച്ചറുള്ളത്. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷനുകളേക്കാള്‍ സുരക്ഷ ഉറപ്പ് നല്‍കുന്നതാണ് ആപ്പിള്‍ പേ സംവിധാനം.

ഐ ക്ലൌഡ് കോണ്‍ഫിഗര്‍ ചെയ്യുക: ഫോണിലെ ഡാറ്റകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള ഫീച്ചറാണ് ഐ ക്ലൌഡ്. നിങ്ങളുടെ ഫോണിലെ ഡാറ്റയുടെ ബാക്കപ്പ് ചെയ്യാനും ഐ ക്ലൌഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതിലൂടെ സാധിക്കും.

india

ഹോളി കളർ ശരീരത്തിലാക്കാൻ സമ്മതിച്ചില്ല; യുപിയിൽ മുസ്‌ലിമിനെ അടിച്ചുകൊന്ന് ആൾക്കൂട്ടം

രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല

Published

on

ഉത്തർപ്രദേശിലെ ഉന്നാവിൽ പള്ളിയിലേക്കുള്ള യാത്രയിലാണ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) കൊല്ലപ്പെട്ടത്. തന്റെ ദേഹത്ത് കളർ ഒഴിക്കാൻ സമ്മതിക്കാതിരുന്ന ശരീഫിനെ ഹോളി ആഘോഷിക്കുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ശരീഫ് മരണപ്പെട്ടിരുന്നു. രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

kerala

ലഹരിക്കെതിരെ തെരുവുനാടകവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി ബോധവത്ക്കരണ നാടകവുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ലഹരിക്കെതിരെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയിക്കുകയാണ് ഈ കുട്ടികള്‍. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും നല്‍കാന്‍ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പമാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.

ആദ്യപ്രദര്‍ശനം മലപ്പുറം കലക്ടറേറ്റില്‍ നടന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പി.വി അബ്ദുവഹാബ് എം.പിയടക്കം പല നേതാക്കളും പങ്കെടുത്തു. മനസ്സുകളെ സ്വാധീനിക്കുന്ന രീതിയിലാണ് കുട്ടികള്‍ ഈ സംഗീത ശില്പം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ആരെയും കാത്തുനില്‍ക്കാതെ രംഗത്തിറങ്ങേണ്ട കാലമാണിത്. ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.

Continue Reading

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

Trending