Connect with us

News

‘വാങ്ങാന്‍ തിരക്കോട് തിരക്ക്’ ; ആപ്പിള്‍ സ്റ്റോറിനെ നിശ്ചലമാക്കി ഐഫോണ്‍ 12

ഇതോടെ ചില രാജ്യങ്ങളില്‍ പ്രീ ബുക്കിങ് തത്കാലത്തേക്കു നിര്‍ത്തിവച്ചു

Published

on

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ സീരിസായ ഐഫോണ്‍ 12 സീരീസ് മോഡലുകള്‍ വാങ്ങാന്‍ വിപണിയില്‍ തിരക്കോട് തിരക്ക്. ആദ്യ ബാച്ചില്‍ പുറത്തിറക്കിയ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവയുടെ ബുക്കിങ് തുടങ്ങി. മിക്ക രാജ്യങ്ങളിലും ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സ്‌റ്റോക്കും തീര്‍ന്നു.

ഇതോടെ ചില രാജ്യങ്ങളില്‍ പ്രീ ബുക്കിങ് തത്കാലത്തേക്കു നിര്‍ത്തിവച്ചു. അതേസമയം, ഐഫോണ്‍ 12 ബുക്കിങ് തുടങ്ങിയതോടെ ആപ്പിള്‍ സ്‌റ്റോര്‍ പലപ്പോഴും നിശ്ചലമായി. സ്‌റ്റോര്‍ പ്രവര്‍ത്തനരഹിതമായതിന് ആപ്പിള്‍ ഒരു കാരണവും പറഞ്ഞിട്ടെങ്കിലും ഉപഭോക്താക്കളുടെ തള്ളികയറ്റമാണെന്ന കാര്യം വ്യക്തമാണ്.

ഇന്ത്യയിലും ആപ്പിള്‍ സ്‌റ്റോര്‍ പണിമുടക്കിയിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ഇന്ത്യയിലെ ആപ്പ് സ്‌റ്റോര്‍ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ തിരക്കാണ്. ഒക്ടോബര്‍ 17ന് ശനിയാഴ്ച ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ആരംഭിക്കുന്ന ദീപാവലി ഓഫര്‍ വില്‍പ്പനയ്ക്ക് തൊട്ടുമുന്‍പാണ് ഇന്ത്യയിലും പ്രവര്‍ത്തനരഹിതമായത്.

പ്രീഓര്‍ഡറുകളില്‍ 65 ശതമാനവും ഐഫോണ്‍ 12നുള്ളതാണെന്ന് സിഎച്ച്ടി പറഞ്ഞു. ഐഫോണ്‍ 12ന്റെ ആദ്യ ദിവസത്തെ പ്രീഓര്‍ഡറുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 11നേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്ന് എഫ്ഇടി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, എഫ്ഇടിയുടെ 50 ശതമാനം പ്രീ ഓര്‍ഡറുകള്‍ ഐഫോണ്‍ 12 പ്രോയ്ക്കായിരുന്നു.

crime

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ വീതം; 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി

Published

on

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. യുപി സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.

ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.

Continue Reading

kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ഉരുണ്ട് കളിച്ച് പൊലീസ്; അന്ത്യശാസനവുമായി കോടതി

Published

on

വടകരയിൽ തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വർഗ്ഗീയത ഊതിക്കത്തിക്കുന്ന തരത്തിൽ സി.പി.എമ്മുകാർ നിർമ്മിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പോലീസിന് അന്ത്യശാസനവുമായി കോടതി. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

നേരത്തേ കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപെട്ടിട്ടും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി പൊലീസിന് അന്ത്യശാസനം നൽകിയത്. ”അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട് യുവർ ഓണർ..” എന്ന ഒറ്റവരി മറുപടിയാണ് പ്രൊസിക്യൂഷൻ നൽകിയത്. കുറെ കാലമായി പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ വാചകങ്ങളാണ്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി പോലീസ്-സിപിഎം തിരക്കഥയിൽ എട്ട് മാസമായി ”പുരോഗമിക്കുന്ന” അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയും പൊതുജനവും അറിയട്ടെ എന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പ്രതികരിച്ചു.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Trending