Connect with us

india

ദുബൈയില്‍ പോയി ഐഫോണ്‍ വാങ്ങിയാല്‍ നിങ്ങളുടെ തൊട്ടടുത്ത കടയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ലാഭം

ഈ വര്‍ഷം മാര്‍ച്ചിലാണ് മോദി സര്‍ക്കാര്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുത്തനെ ഉയര്‍ത്തിയത്.

Published

on

ന്യൂഡല്‍ഹി: ദുബൈയില്‍ പോയി ഐഫോണ്‍ വാങ്ങിയാല്‍ നിങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള കടയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ലാഭകരമെന്ന് കണക്കുകള്‍. വിമാന ടിക്കറ്റെടുത്ത് ദുബൈയില്‍ പോയാല്‍ ഫോണും വാങ്ങാം ദുബൈ ട്രിപ്പും അടിക്കാം. എന്നാലും പൈസ ബാക്കിയാവും. മോദി സര്‍ക്കാറിന്റെ തലതിരിഞ്ഞ ജിഎസ്ടി പരിഷ്‌കാരമാണ് ഈ വൈരുദ്ധ്യത്തിന് കാരണം.

ഐഫോണിന്റെ പുതിയ മോഡലായ ഐഫോണ്‍ 12ന്റെ ദുബൈയിലെ വിലയും ഇന്ത്യയിലെ വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമാണുള്ളത്. ഇന്ത്യയില്‍ ഐഫോണ്‍ 12 പ്രോയുടെ വില 1,20,000 ആണ്. എന്നാല്‍ ദുബൈയില്‍ ഇതിന്റെ വില ഇന്ത്യന്‍ രൂപയില്‍ 84,000 മാത്രമാണ്. ദുബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 20,000 രൂപയോളമാണ്. ടിക്കറ്റെടുത്ത് പോയി ഐഫോണ്‍ വാങ്ങി വന്നാലും പിന്നെയും പൈസ ബാക്കിയാവുമെന്നാണ് സ്ഥിതി.

ഈ വര്‍ഷം മാര്‍ച്ചിലാണ് മോദി സര്‍ക്കാര്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുത്തനെ ഉയര്‍ത്തിയത്. 12 ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് 18 ശതമാനമായാണ് ഉയര്‍ത്തിയത്. അഞ്ച് ശതമാനത്തോളമാണ് ഐഫോണ്‍ വിലയില്‍ ഇത് വര്‍ധനവുണ്ടാക്കിയത്. വേണ്ടത്ര ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ തിരക്കിട്ട നടപ്പാക്കിയ ജിഎസ്ടി സമ്പ്രദായം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിപണിയില്‍ എന്ത് സംഭവിക്കുമെന്ന കണക്ക് കൂട്ടലുകളില്ലാതെയാണ് മോദി സര്‍ക്കാര്‍ പല സാമ്പത്തിക പരിഷ്‌കാരങ്ങളും നടപ്പാക്കിയതെന്ന വിമര്‍ശനത്തെ ശരിവെക്കുന്നതാണ് ഐഫോണ്‍ വിലയില്‍ കാണുന്ന വലിയ അന്തരമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

india

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം വീണ്ടും പരാജയം

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ തകര്‍ന്ന് വീണു.

Published

on

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയപ്പെട്ടു. പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സാധിച്ചില്ല. ഇതോടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തുന്നതിനു മുമ്പേ സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണെന്ന് സ്പേസ് എക്സ് അറിയിച്ചു.

സ്റ്റാര്‍ഷിപ്പ് പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണെന്നും കൃത്യ സ്ഥാനം അറിയില്ലെന്നും സ്പേസ് എക്സ് അറിയിച്ചു. ലാന്‍ഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പേസ് എക്സ് വ്യക്തമാക്കി. അതേസമയം വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്പേസ് എക്സ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ച് മണിക്കായിരുന്നു സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്ന് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായിരുന്നില്ല. അവസാനം നടന്ന പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തിയിരുന്നു.

Continue Reading

india

മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

Published

on

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.

ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.

മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.

Continue Reading

india

‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

Published

on

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Continue Reading

Trending