Connect with us

GULF

ഐഒസി ഒമാൻ കേരള ചാപ്റ്റർ ഉമ്മൻ ചാണ്ടി സ്നേഹ സേവന അവാർഡ് ഷബീർ കാലടിക്ക്

സാമൂഹിക ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ആണ് ഈ അവാർഡ് നൽകുന്നത്.

Published

on

സലാല: നമ്മെ വിട്ട് പിരിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ഒമാൻ കേരള ചാപ്റ്റർ ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സ്നേഹ സേവന അവാർഡ് കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടിക്ക്.

സാമൂഹിക ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ആണ് ഈ അവാർഡ് നൽകുന്നത്.

ബാലചന്ദ്രൻ, ഹരികുമാർ ഓച്ചിറ, ഗോപകുമാർ എന്നിവർ അടങ്ങിയ സബ് കമ്മിറ്റിയാണ് അവാർഡ് തീരുമാനിച്ചത്. ഐഒസി ഒമാൻ കേരള ചാപ്റ്റർ ലുബാൻ പാലസിൽ വെച്ച് നടത്തിയ കുടുംബ സംഗമത്തിൽ വെച്ച് സലാല ഇന്ത്യൻ സ്കൂൾ പ്രസിഡന്റ്‌ അബൂബക്കർ സിദ്ധിക്ക് ആണ് ഷബീർ കാലടിയുടെ പേര് പ്രഖ്യാപിച്ചത്.

ഐഒസി ഒമാൻ കേരള ചാപ്റ്റർ നടത്തുന്ന അടുത്ത പൊതു പരിപാടിയിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

GULF

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്.

Published

on

കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്. ഉംറ തീര്‍ഥാടകരുള്‍പ്പെടെ 250ഓളം യാത്രക്കാരുമായി പുറപ്പെട്ട വിമാനം റിയാദിലിറക്കിയതോടെ യാത്രക്കാര്‍ പ്രയാസത്തിലായി. .

ഇന്നലെ രാത്രി 9.10നാണ് കരിപ്പൂരില്‍നിന്ന് വിമാനം പുറപ്പെട്ടത്. സൗദി സമയം 12 മണിയോടെ ജിദ്ദയില്‍ ഇറങ്ങേണ്ടതായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

ആറ് ഉംറ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പുറപ്പെട്ട തീര്‍ഥാടകരും ജിദ്ദയില്‍ ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണമെത്തിക്കുമെന്നും ലഭ്യമായ വിമാനങ്ങളിലും ബസ് മാര്‍ഗവും ഇവരെ ജിദ്ദയിലെത്തിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Continue Reading

GULF

KMCC സൗദി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി: ഉനൈസാ സെൻട്രൽ കമ്മിറ്റിതല അംഗത്വ ക്യാമ്പൈന് തുടക്കമായി

Published

on

വിജയകരമായ പതിനൊന്ന് വർഷം പൂർത്തിയാക്കിയ സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2025 വർഷത്തേക്കുള്ള അംഗത്വ ഫോം വിതരണോദ്ഘാടനം നാഷണൽ കമ്മിറ്റി സെക്ടരിയേറ്റ് അംഗം TP മൂസ മോങ്ങം സിദ്ധിഖ് കൂട്ടായിക്ക് നൽകി കൊണ്ട് നിർവഹിച്ചു.
പ്രസ്തുത പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജംഷീർ മങ്കട ജനറൽ സെക്രട്ടറി സയ്യിദ് സുഹൈൽ ,ട്രഷറർ അഷറഫ് മേപ്പാടി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് യാക്കൂബ് കൂരാട്, സെക്രട്ടറിമാരായ ഹനീഫ ഓതായി ഷെക്കീർ ഗുരുവായൂർ ഏരിയാ കമ്മിറ്റി സാമൂഹ്യ സുരക്ഷാ കോർഡിനേറ്റർ മാരായ ഹുസൈനാർ, റിയാസ്, ഷംസു മേപ്പാടി, യൂസഫ് കോണിക്കഴി, ലത്തീഫ് പെരുമണ്ണ, ജംഷീർ തിരൂർ, റഊഫ് കൊപ്പം, ഷെക്കീർ കോഴിക്കോട് , റിയാസ് പെരുമണ്ണ തുടങ്ങിയ ഏരിയാ കമ്മിറ്റി പ്രതിനിധികളും സംബന്ധിച്ചു.

Continue Reading

GULF

റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Published

on

അബുദാബി: ഏതുസാഹര്യത്തിലും നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് അബുദാബി പൊ ലീസ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ചെറിയ അപകടങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങള്‍ ഉടനെ റോഡില്‍നി ന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യേണ്ടതാണ്.

റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതുമൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നി ര്‍ത്തിയാണ് അബുദാബി പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിലൂടെ അതുവഴി കടന്നുവരുന്ന വാഹനങ്ങള്‍ മുഴുവന്‍ സ്തംഭിക്കുകയും ഗതാഗത തടസ്സം ഉ ണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ അതോടൊപ്പം പലപ്പോഴും നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥിതി വിശേഷവും ഉണ്ടാകുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ സാഇദ് എത്തുന്നതുവരെ കാത്തുനില്‍ക്കരുത്. വാഹനം മാറ്റിയിട്ടാലും അപകട കാരണങ്ങള്‍ കണ്ടെത്താന്‍ സാഇദിന് സാധിക്കും. അതുകൊണ്ടുതന്നെ റോഡില്‍നിന്നും എത്രയും വേഗം വാഹനങ്ങള്‍ മാറ്റിയിടേണ്ടതാണെന്ന് അബുദാബി പൊലീസ് പറഞ്ഞു.

Continue Reading

Trending