Connect with us

kerala

സാധനങ്ങളുടെ സ്റ്റോക്ക് കുറഞ്ഞു; സബ്‌സിഡി സാധനങ്ങളുടെ അളവ് വെട്ടിക്കുറച്ച് സപ്ലൈകോ

എന്നാൽ വിപണയിൽ വലിയവില ഉൽപ്പന്നങ്ങളുടെ അളവ് വെട്ടിക്കുറച്ചതാണ് ഇപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുന്നത്.

Published

on

പൊതുവിപണിയിലെ പൊള്ളുന്ന വിലക്കയറ്റത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസം സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭിക്കുന്ന മാവേലി സ്റ്റോറുകളാണ്. എന്നാൽ വിപണയിൽ വലിയവില ഉൽപ്പന്നങ്ങളുടെ അളവ് വെട്ടിക്കുറച്ചതാണ് ഇപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുന്നത്.

പൊതുവിപണിയിൽ വലിയ വിലയുളള ഉഴുന്ന്, കടല, ചെറുപയർ, തുവര പരിപ്പ് എന്നീ സാധനങ്ങളാണ് അര കിലോഗ്രാമായി പരിമിതപ്പെടുത്തിയത്.

സാധനങ്ങളുടെ സ്റ്റോക്ക് കുറഞ്ഞത് കൊണ്ടാണ് സബ്സിഡി സാധനങ്ങളുടെ അളവ് കുറച്ചതെന്നാണ് വിശദീകരണം. വൈദ്യുതി നിരക്ക് വർധനക്ക് പിന്നാലെ സാധാരണക്കാർക്ക് മറ്റൊരു തിരിച്ചടി കൂടി. സാമ്പാറിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ തുവരപരിപ്പ്, ദോശ,ഇഡലി എന്നിവയുടെ മുഖ്യചേരുവയായ ഉഴുന്ന്, പ്രിയവിഭവങ്ങളൊരുക്കാൻ ഉപയോഗിക്കുന്ന കടല, ചെറുപയർ എന്നിവ ഇപ്പോൾ അര കിലോഗ്രാം വീതമേ നൽകുന്നുളളു. പീപ്പീൾസ് ബസാറിലും മാവേലി സ്റ്റോറുകളിലും ഇതാണ് സ്ഥിതി.

ഒരു മാസത്തേക്ക് വേണ്ട സാധനങ്ങൾ വാങ്ങാനെത്തുന്ന ആളുകൾക്ക് പകുതി അളവ് സാധനങ്ങളേ കിട്ടുന്നുളളു. ഒന്നര വർഷമായ സപ്ളൈകോയിൽ അവശ്യസാധനങ്ങൾക്ക് കടുത്ത ക്ഷാമമായിരുന്നു അത് പരിഹരിച്ചിട്ട് കഷ്ടിച്ച് രണ്ട് മാസമേ ആയിട്ടുളളു അതിനിടെ വീണ്ടും പ്രതിസന്ധി പിടികൂടുന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

kerala

നടിയെ ആക്രമിച്ച കേസ്; ‘അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണം’; ഹര്‍ജി നല്‍കി അതിജീവിത

വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ പറയുന്നത്

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയില്‍ നടത്താന്‍ ഹര്‍ജി നല്‍കി അതിജീവിത. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും

കഴിഞ്ഞ ദിവസം കേസില്‍ അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ കേസില്‍ പ്രതികളാണ്. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

kerala

ബോര്‍ഡുകളും ഫ്ളക്സുകളും 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.

Published

on

വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും പത്ത് ദിവസത്തിനുള്ളില്‍ നീക്കം സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ തദ്ദേശവകുപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അനധികൃത ബോര്‍ഡുകളും ഫ്ലെക്സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ 5000 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി. കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോള്‍ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളു സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്നും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

സിനിമ, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമാണ് അനധികൃതമായി ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സിനിമാ ഫ്ലെക്സുകളും മറ്റും നീക്കം ചെയ്യാമെന്നും മതസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി നോക്കിക്കൊള്ളാമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പേടിയാണെന്നും അവര്‍ ആക്രമിക്കപ്പെടുന്നതു കൂടാതെ സ്ഥലം മാറ്റുമെന്ന ഭീഷണിയുമുണ്ടെന്നും കോടതി പറഞ്ഞു. അത്തരം ഭീഷണിക്ക് വഴങ്ങുന്നവര്‍ ജോലി രാജിവച്ചു പോകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

kerala

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

 

Continue Reading

Trending