Connect with us

india

ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി; ബുള്‍ഡോസര്‍ നടപടി തുടരുന്നു

ഹരിയാനയിലെ സംഘര്‍ഷ മേഖലയായ നൂഹ്,പല്‍വല്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി.

Published

on

ഹരിയാനയിലെ സംഘര്‍ഷ മേഖലയായ നൂഹ്,പല്‍വല്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി. എസ്എംഎസ് നിരോധനം നൂഹില്‍ തിങ്കളാഴ്ച്ച അഞ്ച് മണിവരെയും പല്‍വാല്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച അഞ്ച് വരെയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഹരിയാനയില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കെതിരെ ഏകപക്ഷീയമായ ബുള്‍ഡോസര്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്തുടരുന്ന സമാന രീതിയാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറും പിന്തുടരുന്നത്.

വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര വര്‍ഗീയ സംഘര്‍ഷത്തിന് വഴി മാറിയതിന്റെ പേരില്‍ ഹരിയാനയിലെ നൂഹില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇടിച്ചുനിരത്തി. ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്. അതേ സമയം ഇടിച്ചു നിരത്തിയതെല്ലാം അനധികൃത നിര്‍മാണങ്ങളാണെന്നാണ് നൂഹ് പൊലീസ് സൂപ്രണ്ട് പറയുന്നത്. ഷഹീദ് ഹസന്‍ ഖാന്‍ മേവാതി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിര്‍വശത്തുള്ള 25ഓളം മെഡിക്കല്‍ സ്‌റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിത്. അക്രമം നടന്ന നുഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തൗരുവില്‍ താമസിക്കുന്ന കുടിയേറ്റക്കാരുടെ കുടില്‍ വ്യാഴാഴ്ച വൈകുന്നേരം സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് പൊളിച്ചുനീക്കിയിരുന്നു. വിവിധ പ്രദേശങ്ങളിലെ 50 മുതല്‍ 60 വരെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. അറസ്റ്റ് ഭയന്ന് പ്രദേശത്തെ നിരവധി പേര്‍ പലായനം ചെയ്തിരിക്കുകയാണ്.

അതേ സമയം പലര്‍ക്കും നോട്ടീസ് പോലും നല്‍കാതെയാണ് വീടുകളടക്കം പൊളിച്ചു നീക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന മുഹമ്മദ് എന്ന 56കാരന് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്കാണ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ജോലിക്കായി പോകാനിറങ്ങുമ്പോള്‍ അധികൃതര്‍ നോട്ടീസ് നല്‍കുകയും രണ്ട് ദിവസത്തിനകം വീട് പൊളിക്കുമെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്‍ അര മണിക്കൂറിനകം ബുള്‍ഡോസര്‍ വന്നു. വനം വകുപ്പ് വീട്ട് സാധാനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. 24 വര്‍ഷമായി താന്‍ താമസിക്കുന്ന വീടാണിതെന്നും അദ്ദേഹം പറഞ്ഞു. നൂഹിലെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വി.എച്ച്.പിയും ബജ്‌റംഗ് ദളും നടത്തിയ പരിപാടി വര്‍ഗീയ സംഘര്‍ഷത്തിന് വഴി മാറുകയായിരുന്നു. സംഘര്‍ഷം പിന്നീട് ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു.

രണ്ട് ഹോം ഗാര്‍ഡുകളും ഗുരുഗ്രാമിലെ പള്ളി ഇമാമും അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടിക്കെതിരെ നൂഹ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അഫ്താബ് അഹമ്മദ് രംഗത്തെത്തി. പാവപ്പെട്ടവരുടെ വീടും ജീവനോപാധികളുമാണ് നൂഹില്‍ അധികൃതര്‍ പൊളിച്ചുനീക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ തെറ്റായ നടപടി സ്വീകരിക്കുകയാണെന്നും അടിച്ചമര്‍ത്തല്‍ നയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 106 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് പുലര്‍ച്ചെ 2.50ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേര്‍ സമൂഹമാധ്യമത്തിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ അടയാളപ്പെടുത്തി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഭൂചലനത്തില്‍ ഇതുവരെയും ആളപായമില്ലെന്നാണ് വിവരം. അതേസമയം, ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Continue Reading

india

ബെംഗളൂരു സ്വദേശിയില്‍നിന്നും കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു

സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

Published

on

ബെംഗളൂരു സ്വദേശിയുടെ കയ്യില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു. എന്‍ വെങ്കിടേഷ് എന്ന ബെംഗളൂരു സ്വദേശിയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. 2024 ല്‍ ഇയാള്‍ ജനുവിനസ് വെരിഫിക്കേഷന് വേണ്ടി സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാലക്ക് കൈമാറിയിരുന്നു. പരീക്ഷ ഭവന്‍ ബിഎസ്സി വിഭാഗത്തിന് സംശയം തോന്നിയതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.

1995 ഏപ്രിലില്‍ പ്രീഡിഗ്രി തോറ്റയാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് വെങ്കിടേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

സര്‍വ്വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന ലോബി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്.

 

 

Continue Reading

india

രേവന്ത് റെഡ്ഢിമായി ബിജെപി നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ച; നേതൃത്തെ വിമര്‍ശിച്ച് രാജാ സിങ്‌

നേതാക്കള്‍ ഇത്തരം രഹസ്യയോഗങ്ങള്‍ നടത്തിയാല്‍ പിന്നെ ബിജെപിക്ക് എങ്ങനെ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് രാജാ സിങ് ചോദിച്ചു.

Published

on

ബിജെപി നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രാജാ സിങ്. നേതാക്കള്‍ ഇത്തരം രഹസ്യയോഗങ്ങള്‍ നടത്തിയാല്‍ പിന്നെ ബിജെപിക്ക് എങ്ങനെ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് രാജാ സിങ് ചോദിച്ചു. ആരുടെയും പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പാര്‍ട്ടി അധികാരത്തിലെത്തണമെങ്കില്‍ നേതൃത്വത്തില്‍ പുതിയ ആളുകള്‍ വരണം. സംസ്ഥാന നേതൃത്വത്തിലെ പലരും പാര്‍ട്ടിയെ സ്വകാര്യ സ്വത്തായാണ് കൊണ്ടുനടക്കുന്നത്. അത്തരം നേതാക്കള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണം. എങ്കില്‍ മാത്രമേ സംസ്ഥാനത്ത് പാര്‍ട്ടിക്ക് നല്ല ദിനങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്നും രാജാ സിങ് പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വം റെഡ്ഢി സമുദായത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും രാജാ സിങ് ആരോപിച്ചു. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേതൃത്വത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. എങ്കില്‍ മാത്രമേ കോണ്‍ഗ്രസിനും ബിആര്‍എസിനും ബദലായ ശക്തമായ സാന്നിധ്യമാവാന്‍ ബിജെപിക്ക് കഴിയുകയുള്ളൂവെന്നും രാജാ സിങ് പറഞ്ഞു.

Continue Reading

Trending