Connect with us

News

ഇസ്രാഈലിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി

ഗസയിലും മറ്റും ഇസ്രാഈല്‍ ഭരണകൂടം നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യാവകാശ ലംഘനവും ഒരു ജനതയ്ക്ക് മേല്‍ നടത്തുന്ന കൂട്ടപ്പിയും ആണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി.

Published

on

ഗാസയിലും മറ്റും ഇസ്രാഈല്‍ ഭരണകൂടം നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യാവകാശ ലംഘനവും ഒരു ജനതയ്ക്ക് മേല്‍ നടത്തുന്ന
കൂട്ടക്കൊലയുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. ഇസ്രാഈലില്‍ ഫലസ്തീന്‍ ജനതയെ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന് സമാനമായാണ് കൈകാര്യം ചെയ്യുന്നതെന്ന് നേരത്തെ അംനിസ്റ്റി കുറ്റപ്പെടുത്തി. തുര്‍ക്കിയും റഷ്യയും ഫലസ്തീന് അനുകൂലമായ പ്രസ്താവന നടത്തി. അതിനിടെ ഗസയിലെ ധനമന്ത്രിയെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പി.എം.കെയി​ൽ പൊ​ട്ടി​ത്തെ​റി: ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും ത​മ്മി​ൽ വാ​ക്കേ​റ്റം

ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം.

Published

on

എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി (പി.​എം.​കെ) ജ​ന​റ​ൽ കൗ​ൺ​സി​ൽ വേ​ദി​യി​ൽ പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും സ്ഥാ​പ​ക പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​എ​സ്. രാ​മ​ദാ​സും ത​മ്മി​ൽ വാ​ക്കേ​റ്റം. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ബ​ഹ​ളം​വെ​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം. 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സാ​ണ് യോ​ഗം വി​ളി​ച്ച​ത്.

നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50 സീ​റ്റു​ക​ളി​ലെ​ങ്കി​ലും വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി അ​ൻ​പു​മ​ണി രാ​മ​ദാ​സി​നെ സ​ഹാ​യി​ക്കാ​ൻ പ​ര​ശു​രാ​മ​ൻ മു​കു​ന്ദ​നെ പാ​ർ​ട്ടി യു​വ​ജ​ന സം​ഘ​ട​ന അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ക്കു​ന്ന​താ​യും സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ഡോ. ​എ​സ്. രാ​മ​ദാ​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നെ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സ് എ​തി​ർ​ത്തു. നാ​ലു മാ​സം മു​മ്പ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന പ​ര​ശു​രാ​മ​നെ ഉ​യ​ർ​ന്ന പ​ദ​വി​യി​ൽ അ​വ​രോ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ത​ന്റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് പാ​ർ​ട്ടി വി​ട്ടു​പോ​കാ​മെ​ന്നും രാ​മ​ദാ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് താ​ൻ പ​ന​യൂ​രി​ൽ പു​തി​യ പാ​ർ​ട്ടി ഓ​ഫി​സ് തു​റ​ന്നി​ട്ടു​ണ്ടെ​ന്നും ത​ന്നെ ബ​ന്ധ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വി​ടെ വ​രാ​മെ​ന്നും ഡോ. ​അ​ൻ​പു​മ​ണി അ​റി​യി​ച്ചു. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് പി​താ​വി​നും മ​ക​നും അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

Continue Reading

india

പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും

പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

Published

on

പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെയുള്ള മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും. പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

Continue Reading

kerala

ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്

Published

on

കണ്ണൂര്‍: ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല്‍ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ഥികളും മരിച്ചിരുന്നു.

Continue Reading

Trending