Connect with us

kerala

രാജ്യാന്തര ചലച്ചിത്രമേള; വനിതാ സംവിധായകരുടെ 52 ചിത്രങ്ങള്‍

സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യ ദാര്‍ഢ്യമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 177 ചിത്രങ്ങളില്‍ സ്ത്രീ സംവിധായകരുടെ 52 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Published

on

തിരുവനന്തപുരം: സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യ ദാര്‍ഢ്യമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 177 ചിത്രങ്ങളില്‍ സ്ത്രീ സംവിധായകരുടെ 52 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എ.എഫ്.എ ഫ്.കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവായ ആന്‍ ഹ്യൂ, സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് അര്‍ഹ യായ പായല്‍ കപാഡിയ, മേളയുടെ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ജൂറി അധ്യക്ഷ ആഗ്നസ് ഗൊദാര്‍ദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ മേളയിലുണ്ട്. മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളായ കാമദേവന്‍ നക്ഷത്രം കണ്ടു, ഗേള്‍ഫ്രണ്ട്‌സ്, വിക്ടോറിയ, അപ്പുറം എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേറ്റ് ലൈബ്രറിയിലെ ലൈബ്രേറിയനായ ശോഭന പടിഞ്ഞാറ്റിലിന്റെ ആദ്യ ചിത്രമാണ് ഗേള്‍ഫ്രണ്ട്‌സ്. ഒരു ട്രാന്‍സ് വുമണിന്റെയും അവരുടെ സ്ത്രീ സുഹൃത്തുക്കളുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ വിദ്യാത്ഥിനിയായ ആദിത്യ ബേബിയുടെ ആദ്യ ചിത്രമാണ് ‘കാമദേവന്‍ നക്ഷത്രം കണ്ടു’. പൗരുഷത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ചലച്ചിത്ര വികസന കോര്‍പറേഷന്റെ സഹായത്തോടെ പുറത്തിറങ്ങിയ ശിവരഞ്ജിനിയുടെ സിനിമയായ വിക്ടോറിയ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ യുവതിയുടെ ജീവിത സംഘര്‍ഷങ്ങളാണ് ചിത്രീകരിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏക മലയാളി വനിതാസാന്നിധ്യമായ ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്ധവിശ്വാസം, ലിംഗ വിവേചനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

 

kerala

പാലക്കാട് എംഡിഎംഎയുമായി അമ്മയും മകനും ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലംഗ സംഘം പിടിയിലായത്

Published

on

പാലക്കാട് എംഡിഎംഎയുമായി അമ്മയും മകനും ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. പാലക്കാട് വാളയാറില്‍ എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലംഗ സംഘം പിടിയിലായത്.

എറണാകുളം സ്വദേശിനിയായ അശ്വതി, മകന്‍ ഷോണ്‍ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുല്‍, അശ്വിന്‍ ലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വില്‍പ്പനക്കായി എത്തിച്ച എംഡിഎംഎയാണ് സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത്. പിടിയിലായ അശ്വതി ദീര്‍ഘകാലമായി ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘാംഗം എന്ന് എക്‌സൈസ്.

Continue Reading

kerala

കോഴിക്കോട്ട് മനോരോഗിയായ മകന്‍ അച്ഛനെ വെട്ടികൊലപ്പെടുത്തി

മകന്‍ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു

Published

on

കോഴിക്കോട്ട് മനോരോഗിയായ മകന്‍ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്.ബാലുശ്ശേരി പനായി മുക്കില്‍ ആണ് സംഭവം. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകന്‍ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

അഞ്ചാം ദിനം സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി ആശമാര്‍

സംസ്ഥാനത്തുടനീളം വീടുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നിലും ഐക്യദാര്‍ഢ്യപരിപാടികള്‍ നടന്നു.

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അഞ്ചാം ദിവസവും നിരാഹാര സമരം നടത്തുന്ന ആശമാര്‍ അനുഭാവം പ്രകടിപ്പിച്ച് സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി. സാമൂഹ്യ പ്രവര്‍ത്തക ഡോ.പി ഗീത ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് വീട്ടില്‍നിന്ന് ഉപവാസ സമരത്തില്‍ പങ്കാളിയായി.

സംസ്ഥാനത്തുടനീളം വീടുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നിലും ഐക്യദാര്‍ഢ്യപരിപാടികള്‍ നടന്നു. ആശമാര്‍ ഒറ്റക്കും കൂട്ടായും ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണം നടത്തി. എറണാകുളം ഡിഎംഒ ഓഫീസിന് മുന്നില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തി.

ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നല്‍കുക, വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചര്‍ച്ചകള്‍ നടന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരത്തിന്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു, ആശാവര്‍ക്കര്‍മാരായ കെ. പി തങ്കമണി, എം.ശോഭ എന്നിവരാണ് ഇപ്പോള്‍ സമരം തുടരുന്നത്.

Continue Reading

Trending