Connect with us

Art

ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍; ഫെബ്രുവരി 19നു ഞായറാഴ്ച പാലക്കാട്ട്

ഫെബ്രുവരി 19 നു ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പാലക്കാട്ട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കും.

Published

on

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് എഡിഷന്‍ കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 19 നു ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പാലക്കാട്ട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കും.

ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 21 ഡോക്യൂമെന്ററികളാണ് പതിനായിരം രൂപയും, ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ അവാര്‍ഡിനായി മത്സരിക്കുന്നത്. സമ്മാനാര്‍ഹനെ/യെ തിരഞ്ഞെടുക്കുന്നത് പ്രസിദ്ധ ചലച്ചിത്ര നിരൂപകന്‍ . പി. കെ. സുരേന്ദ്രനും, ഡോക്യുമെന്ററി സംവിധായകന്‍ ഡോ . രാജേഷ് ജെയിംസും ഉള്‍പ്പെടുന്ന ജൂറിയാണ്.

ഓരോ ഡോക്യുമെന്ററി പ്രദര്‍ശനത്തിനു ശേഷവും സംവിധായകരുമായി കാണികള്‍ക്കു ഡോക്യൂമെന്ററികളെ വിലയിരുത്തി സംവാദം നടത്താനുള്ള ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഇന്‍സൈറ്റ് മേളകളുടെ പ്രത്യേകതയാണ്. വൈകീട്ടുനടക്കുന്ന സമാപന യോഗത്തില്‍ ജൂറിമാര്‍ ഡോക്യൂമെന്ററികളെ വിലയിരുത്തി സംസാരിക്കുകയും, അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്യും.

ഇറാക്ക്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്യുമെന്ററി സംവിധായകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മേളയില്‍ ഡെലഗേയ്റ്റുകളായി പങ്കെടുക്കാന്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മത്സരേതര വിഭാഗത്തില്‍ ശ്രീ. അമുദന്‍ സംവിധാനം ചെയ്ത ‘ബ്രെത് റ്റു ബ്രെത്’, ഇന്‍സൈറ്റ് നിര്‍മ്മിച്ച ‘കണ്ണേ മടങ്ങുക’ എന്നീ ഡോക്യൂമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.

സമാപന സമ്മേളനവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രഛായാഗ്രഹണരംഗത്തെ അദ്വിതീയ പ്രതിഭ  മധു അമ്പാട്ടിനെ ആദരിക്കുന്നതും നല്ല സിനിമയ്ക്കു നല്‍കിയ അതുല്യ സംഭാവനകള്‍ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള എട്ടാമത്തെ ഇന്‍സൈറ്റ് അവാര്‍ഡ് അദ്ദേഹത്തിനു സമ്മാനിക്കുന്നതുമാണ്. ഇരുപത്തി അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്‍സൈറ്റ് അവാര്‍ഡ് ജൂറി അംഗങ്ങളായ  എം. പി. സുകുമാരന്‍ നായര്‍, ഡോക്ടര്‍ സി. എസ് . വെങ്കടേശ്വരന്‍ എന്നിവര്‍ സംബന്ധിക്കും.

കൂടാതെ സംഗീതവീഡിയോകള്‍ക്കായി ഇന്‍സൈറ്റ് കഴിഞ്ഞ ഡിസംബറില്‍ സംഘടിപ്പിച്ച മത്സരമായ ഗാന-ദൃശ്യ മത്സര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകളും ജൂറി അംഗങ്ങളായ  ഫാറൂക് അബ്ദുള്‍ റഹിമാന്‍, ബിജിബാല്‍, . റഫീഖ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്യുന്നതാണ്.

അന്തരിച്ച സംവിധായകന്‍ കെ. ആര്‍. മോഹനനെ അനുസ്മരിക്കുന്ന ‘മോഹനസ്മൃതി’യ്ക്കു പുറമെ അന്തരിച്ച ഇന്‍സൈറ്റ് അവാര്‍ഡ് ജേതാക്കളായ കെ. പി. ശശി, വാസന്തി ശങ്കരനാരായണന്‍ എന്നിവരെ സാമാപനയോഗത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നതാണ്.ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഇന്‍സൈറ്റിന്റെ www.insightthecreativegroup.com എന്ന വെബ്സൈറ്റ് വാളില്‍ തത്സമയം ഓണ്‍ലൈന്‍ ആയി മേള കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 9446000373 / 9496094153 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

Published

on

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.

ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 

Continue Reading

Art

ടൊവിനോ നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

Published

on

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

‘സെവണ്‍ത് ഡേ’, ‘ഫോറന്‍സിക്’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അഖില്‍ പോള്‍-അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’, ‘ശ്രീകൃഷ്ണപ്പരുന്ത്’, ‘ഭ്രമരം’ തുടങ്ങി പതിനാലോളം സിനിമകള്‍ നിര്‍മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിര്‍മിച്ചിരിക്കുന്നത്.

Continue Reading

award

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടൻ പൃഥിരാജ്; നടി- ഉർവശി, ബീന ആർ ചന്ദ്രൻ

 അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്.

Published

on

 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ

മികച്ച പിന്നണിഗായിക – ആൻ ആമി

കലാസംവിധായകൻ – മോഹൻദാസ് (2018)

മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)

മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കല്‍ (കാതല്‍)

മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)

മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)

മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതല്‍)

മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)

മികച്ച ബാലതാരം (ആണ്‍) – അവ്യുക്ത് മേനൻ (പാച്ചുവും അത്ഭുതവിളക്കും)

മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)

മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)

മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)

മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്. അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഒന്നരക്ക് പ്രഖ്യാപിക്കും.രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിങ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Continue Reading

Trending