Connect with us

kerala

മിശ്രവിവാഹം നടത്തി; തിരുനെല്‍വേലി സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് തകര്‍ത്തു

കേ​സി​ൽ 13 പേ​ർ അ​റ​സ്റ്റി​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

Published

on

മി​ശ്ര​വി​വാ​ഹം ന​ട​ത്തി​യ​തി​ന് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ സം​ഘം ചേ​ർ​ന്ന് തി​രു​നെ​ൽ​വേ​ലി സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സ് അ​ടി​ച്ചു ത​ക​ർ​ത്തു. കേ​സി​ൽ 13 പേ​ർ അ​റ​സ്റ്റി​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​മാ​യ അ​രു​ന്ധ​തി​യാ​ർ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട തി​രു​നെ​ൽ​വേ​ലി പാ​ള​യം​കോ​ട്ട ന​മ്പി​ക്കൈ ന​ഗ​ർ മ​ദ​ൻ (28), മേ​ൽ​ജാ​തി​യാ​യ വെ​ള്ളാ​ള​ർ സ​മു​ദാ​യ​ത്തി​ലെ പെ​രു​മാ​ൾ​പു​രം മു​രു​ക​വേ​ലി​ന്റെ മ​ക​ൾ ഉ​ദ​യ ദാ​ക്ഷാ​യ​ണി(23) എ​ന്നി​വ​രു​ടെ വി​വാ​ഹ​മാ​ണ് റെ​ഡി​യാ​ർ​പ​ട്ടി റോ​ഡി​ലെ സി.​പി.​എം ഓ​ഫി​സി​ൽ ന​ട​ത്തി​യ​ത്. ഇ​രു​വ​രും കു​റെ​ക്കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​ന് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ക​ടു​ത്ത എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ഒ​ളി​ച്ചോ​ടി സി.​പി.​എം ഓ​ഫി​സി​ൽ അ​ഭ​യം പ്രാ​പി​ച്ചു. ഇ​ത​റി​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും വെ​ള്ളാ​ള മു​ന്നേ​റ്റ ക​ഴ​കം സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ മു​പ്പ​തു​പേ​ർ പാ​ർ​ട്ടി ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

അതേസമയം, മി​ശ്ര വി​വാ​ഹ​ങ്ങ​ൾ​ക്കാ​യി സി.​പി.​എം ഓ​ഫി​സു​ക​ൾ എ​പ്പോ​ഴും തു​റ​ന്നി​ടു​മെ​ന്ന് പാ​ർ​ട്ടി തി​രു​നെ​ൽ​വേ​ലി ജി​ല്ല സെ​ക്ര​ട്ട​റി ശ്രീ​റാം അറിയിച്ച​ു. മി​ശ്ര വി​വാ​ഹം ന​ട​ത്തി​യ​തി​ന് പാ​ർ​ട്ടി ഓ​ഫി​സ് അ​ടി​ച്ചു​ത​ക​ർ​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

kerala

വനിത മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ബി.ജെ.പിയുടെ കര്‍ണാടക എം.എല്‍.സിയായ സി.ടി രവിയാണ് അറസ്റ്റിലായത്‌

Published

on

ന്യൂഡല്‍ഹി: വനിത മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് സി.ടി രവി അറസ്റ്റില്‍. ബി.ജെ.പിയുടെ കര്‍ണാടക എം.എല്‍.സിയാണ് സി.ടി രവി. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെതിരെയാണ് സി.ടി രവി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ കര്‍ണാടക വനിത-ശിശു വികസന മന്ത്രിയായ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ തനിക്കെതിരെ സി.ടി രവി മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു. ഹെബ്ബാല്‍ക്കറിനെതിരെ നിരവധി തവണ സി.ടി രവി മോശം പരാമര്‍ശം നടത്തിയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

വാക്കുകളിലൂടേയോ ആംഗ്യങ്ങളിലൂടെയോ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് പ്രകാരം ബി.ജെ.പിയുടെ മുന്‍ ദേശീയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്‍ഗാവിയിലെ സുവര്‍ണ വിദാന്‍ സൗധയില്‍ നിന്നാണ് ബി.ജെ.പി നേതാവിനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ സി.ടി രവിയെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കും.

Continue Reading

kerala

വീണ്ടും ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് 240 രൂപ കുറഞ്ഞു

ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,320 രൂപയായി. ഗ്രാമിന് 30 രൂപയുടെ കുറവാണ് രേഘപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7040 രൂപയായാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു.  ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് തകര്‍ച്ചയോടെ് വ്യാപാരം തുടങ്ങി. തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ബോംബെ സൂചിക സെന്‍സെക്‌സ് 174 പോയിന്റ് ഇടിഞ്ഞ് 79,043 പോയിന്റിലേക്ക് എത്തി. നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 23,894ലേക്കും എത്തി.

കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ വന്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സെന്‍സെക്‌സ് 964 പോയിന്റും നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നിക്ഷേപകരുടെ വിപണിമൂല്യത്തില്‍ വന്‍ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാല് ദിവസത്തിനിടെ ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം പത്ത് ലക്ഷം കോടിയുടെ കുറവുണ്ടായിട്ടുണ്ട്.

 

 

 

 

 

Continue Reading

kerala

കോട്ടയത്ത് വിദ്യര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന്‍ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോട്ടയം: മുണ്ടക്കയത്ത് പ്ലസ്ടു വിദ്യര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന്‍ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരിക്കുംവയല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അക്ഷയ്. ഇന്നലെ രാവിലെ പരീക്ഷയെഴുതാന്‍ അക്ഷയ് സ്‌കൂളിലെത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

Continue Reading

Trending