Connect with us

Football

ലോസ് ആഞ്ചലസിനെ തകര്‍ത്ത് ഇന്റര്‍മയാമി; രണ്ട് അസിസ്റ്റുമായി മെസി

ഫക്കുണ്ടോ ഫാരിയസും ജോര്‍ഡി ആല്‍ബയും കാമ്പാനയുമായിരുന്നു ഇന്റര്‍മയാമിക്കായി ഗോള്‍ നേടിയത്

Published

on

മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തില്‍ ലോസ് ആഞ്ചലസിനെ തകര്‍ത്ത് ഇന്‍ര്‍മയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലോസ് ആഞ്ചലസ് എഫ്‌സിയെ ഇന്റര്‍മയാമി തകര്‍ത്ത് വിട്ടത്. ഗോള്‍ നേടാനായില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് അസിസ്റ്റുകളുമായി കളിയില്‍ തിളങ്ങി. ഫക്കുണ്ടോ ഫാരിയസും ജോര്‍ഡി ആല്‍ബയും കാമ്പാനയുമായിരുന്നു ഇന്റര്‍മയാമിക്കായി ഗോള്‍ നേടിയത്. റയാന്‍ ഹോളിംഗ്‌ഷെഡാണ് ലോസ് ആഞ്ചലസിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

കളിയുടെ തുടക്കത്തില്‍ തന്നെ ഇന്റര്‍മയാമി ബോക്‌സിലേക്ക് തുടര്‍ച്ചയായ ആക്രമണങ്ങളുമായി ലോസ് ആഞ്ചലസ് കളം നിറഞ്ഞെങ്കിലും ലക്ഷ്യം കാണാനായില്ല. എട്ടാം മിനിറ്റില്‍ മെസിയും ബുസ്‌ക്വറ്റ്‌സും ചേര്‍ന്ന് നടത്തിയ ആക്രമണത്തിനിടെ നഷ്ടപ്പെട്ട പന്ത് ബൗംഗ നേടുകയും മയാമി ബോക്‌സിലേക്ക് പാഞ്ഞടുക്കുകയും ചെയ്‌തെങ്കിലും ഫിനിഷ് ചെയ്യാനായില്ല. ഇന്‍ര്‍മയായി ഗോളി കാലന്‍ഡര്‍ അടുത്ത കാലത്ത് നടത്തിയ മികച്ച പ്രകടനത്തിലൂടെയായിരുന്നു ബോക്‌സിലേക്ക് പാഞ്ഞടുത്ത പന്തിനെ തട്ടി മാറ്റിയത്.

ലോസ് ആഞ്ചലസ് പ്രതിരോധ താരം മക്കാര്‍ത്തിയെ മറി കടന്നായിരുന്നു 14ാം മിനിറ്റില്‍ ഫാരിയസ് ഗോള്‍ നേടിയത്. ഔട്ടര്‍ ബോക്‌സിനുള്ളില്‍ വഴുതി വീണായിരുന്നു ഫാരിയസ് പന്തിനെ ഫിനിഷിംഗ് ലൈന്‍ കടത്തിയത്. പന്ത് കളയാതെ കളിക്കുന്ന മയാമിയില്‍ നിന്ന് വീണു കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാന്‍ ലോസ് ആഞ്ചലസ് ശ്രമിച്ചെങ്കിലും ഗോളി കാലെന്‍ഡറിന് മുന്നില്‍ കലമുടയ്ക്കുകയായിരുന്നു.

36ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ സമനില പിടിക്കാന്‍ എല്‍എഎഫ്‌സിക്ക് അവസരം ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മധ്യനിര താരം അക്കോസ്റ്റക്ക് പകരക്കാരനായി ടില്‍മാനെ ഇറക്കിയാണ് ലോസ് ആഞ്ചലസ് രണ്ടാം പകുതിയില്‍ കളിച്ചത് . സൂപ്പര്‍താരം മെസിയുടെ അസിസ്റ്റിലാണ് ആല്‍ബ ഇന്റര്‍മയാമിക്കായി രണ്ടാം ഗോള്‍ നേടിയത്.

രണ്ടാം ഗോള്‍ വഴങ്ങിയതിന് പിറകെ 52ാം മിനിറ്റില്‍ മുന്‍നിരയില്‍ നിന്ന് ചില്ലിനിയെ മാറ്റി പ്രതിരോധ നിര ശക്തമാക്കാനാണ് എല്‍.എഫ്.സി മുതിര്‍ന്നത്. 71ാം മിനിറ്റില്‍ വല കുലുക്കാന്‍ മെസി ശ്രമം നടത്തിയെങ്കിലും 4 എല്‍.എഫ്.സി ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ നിന്ന് കിക്കെടുക്കാനായില്ല. ബാക്ക് ഹീല്‍ ചെയ്ത പന്ത് ഫാരിയസിന് കൈമാറി. ലോങ് റേഞ്ചില്‍ നിന്ന് ഫാരിയസ് കിക്കെടുത്തെങ്കിലും പന്ത് ക്രോസ് ബാറിനെ മറികടന്ന് പോയി. 74ാം മിനിറ്റില്‍ ഫാരിയസിന് പകരക്കാരനായി കാമ്പാനയെ ഇന്റര്‍മയാമി കളത്തിലേക്കിറക്കി.

പകരക്കാരനായെത്തിയ കാമ്പാന, 83ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റില്‍ മയാമിയുടെ മൂന്നാം ഗോള്‍ നേടുകയായിരുന്നു. പ്രതിരോധനിരക്കാരനായ റയാന്‍ ഹോളിംഗ്‌ഷെഡാണ് എല്‍എഫ്‌സിക്കായി ആശ്വാസ ഗോള്‍ നേടിയത്. 90ാം മിനിറ്റില്‍ നേടിയ കോര്‍ണറിലൂടെയായിരുന്നു കാലന്‍ഡെറിന്റെ ക്ലീന്‍ഷീറ്റ് റയാന്‍ നഷ്ടപ്പെടുത്തിയത്. ആറ് മിനിറ്റായിരുന്നു കളിയില്‍ അധികസമയം അനുവദിച്ചത്.

 

Football

ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് എംബാപ്പെയെ പുറത്തിട്ട് ദെഷാംപ്‌സ്‌

റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

Published

on

ഈ മാസം നടക്കുന്ന നാഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ഫുട്ബാൾ ടീമിൽനിന്ന് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഒഴിവാക്കി കോച്ച് ദിദിയർ ദെഷാംപ്സ്. നവംബർ 14ന് ഇസ്രാഈലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടി വരിക. റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

ഈയിടെയായി റയൽ മഡ്രിഡ് നിരയിൽ സ്വതസിദ്ധമായ ഫോമിലല്ല എംബാപ്പെ. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് 4-0ത്തിന് തകർന്നടിഞ്ഞ റയൽ, ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനു മുന്നിൽ കൊമ്പുകുത്തിയത് 3-1നാണ്. ഗോളുകൾ നേടാൻ കഴിയാത്ത എംബാപ്പെയെ വിമർശിച്ച് മുൻ ഫ്രഞ്ച് നായകൻ തിയറി ഹെന്റി ഈയിടെ രംഗത്തെത്തിയിരുന്നു. റയൽ നിരയിൽ 15 കളികളിൽനിന്ന് എട്ടു ഗോളുകളാണ് 25കാരനായ എംബാപ്പെയുടെ പേരിലുള്ളത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരു തവണ മാത്രമേ താരത്തിന് വല കുലുക്കാനായിട്ടുള്ളൂ.

റയലിന്റെ ആക്രമണനിരയിൽ തന്റെ ഇഷ്ടപൊസിഷനായ ഇടതുവിങ്ങിൽ കളിക്കാൻ നിലവിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റന് അവസരം കിട്ടുന്നില്ല. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെയാണ് കോച്ച് കാർലോ ആഞ്ചലോട്ടി ഈ പൊസിഷനിൽ കളത്തിലിറക്കുന്നത്.

പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ റയലിലേക്ക് കൂടുമാറിയ എംബാപ്പെക്ക് പരിക്കുകാരണം കഴിഞ്ഞ മാസം ഫ്രാൻസിനെതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്കുമാറി ക്ലബിനുവേണ്ടി കളത്തിൽ തിരിച്ചെത്തിയെങ്കിലും തൽക്കാലം എംബാപ്പെയില്ലാതെ അടുത്ത രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങാനാണ് ദെഷാംപ്സിന്റെ തീരുമാനം. താരവുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ടീമിൽ തിരിച്ചെത്തണമെന്ന് കിലിയൻ ആഗ്രഹിച്ചിരുന്നതായി കോച്ച് പറഞ്ഞു. എന്നാൽ, താരത്തെ ഒഴിവാക്കി ദെഷാംപ്സ് ടീം പ്രഖ്യാപിക്കുകയായിരുന്നു. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ മുന്നണിപ്പോരാളിയായ എംബാപ്പെ 86 കളികളിൽ രാജ്യത്തിനായി ഇതുവരെ 48 ഗോളുകൾ നേടിയിട്ടുണ്ട്.

Continue Reading

Football

ഹൈദരാബാദിനോടും തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

2-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.

Published

on

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിഴെരയും തോല്‍വി ആരാധകരെ നിരാശരാക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 2-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഹൈദരാബാദ് എഫ്‌സിക്കായി ബ്രസീലിയന്‍ താരം ആന്ദ്രെ ആല്‍ബ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി ഹെസൂസ് ഹിമെനെയുമാണ് ഗോള്‍ നേടിയത്.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പുകതിയില്‍ മികച്ച പ്രകടനമാണ് ബ്ലാസ്‌റ്റേഴസ് കാഴ്ചവെച്ചത്. മത്സരത്തിന്റെ 13 ആം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കി. ഹെസൂസ് ഹിമെനെയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്.

രണ്ടാം പകുതിയുടെ 43 ആം മിനിറ്റില്‍ ആല്‍ഡ്രി ആല്‍ബെയിലൂടെയാണ് ഹൈദരാബാദ് സമനില ഗോള്‍ നേടിയത്. തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴസ് ശ്രമിച്ചെങ്കിലും ഗോള്‍ വീണില്ല. പിന്നീട് 70 ആം മിനിറ്റില്‍ ഹൈദരാബാദ് രണ്ടാമത്തെ ഗോളും നേടി ആധിപത്യം ഉറപ്പിച്ചു.

വിവാദത്തോടെ ആയിരുന്നു ആ ഗോള്‍. ഹൈദരാബാദ് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്കു നടത്തിയ മുന്നേറ്റത്തില്‍ എഡ്മില്‍സന്റെ ഗോള്‍ശ്രമം തടയാന്‍ ബോക്‌സില്‍ വീണുകിടന്ന ഹോര്‍മിപാമിനെതിരെ റഫറി ഹാന്‍ഡ്‌ബോള്‍ വിളിച്ചു. ഹോര്‍മിപാമിന് മഞ്ഞക്കാര്‍ഡും ഹൈദരാബാദിന് അനുകൂലമായി പെനല്‍റ്റിയും. പെനല്‍റ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈദരാബാദിനായി കിക്കെടുത്ത ആന്ദ്രെ ആല്‍ബ അനായാസം ലക്ഷ്യം കണ്ടു.

വിജയത്തോടെ ഏഴു കളികളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയും സഹിതം 7 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി 11ാം സ്ഥാനത്തുതന്നെ തുടരുന്നു. എട്ടു മത്സരങ്ങളില്‍നിന്ന് സീസണിലെ നാലാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് എട്ടു പോയിന്റുമായി 10ാം സ്ഥാനത്തും.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് അടിതെറ്റി

അതേ സമയം ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ ബയർ ലെവർക്യൂസണെ എതിരില്ലാത്ത നാലുഗോളുകൾക്ക് തകർത്തു.

Published

on

ചാമ്പ്യൻസ് ലീഗിൽ അടിപതറി വമ്പൻമാർ. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ എസി മിലാനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെട്ടു. പോർച്ചുഗീസ് ക്ലബായ സ്​പോർട്ടിങ് ലിസ്ബണോട് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലുഗോളുകളുടെ ​ഞെട്ടിക്കുന്ന തോൽവിയും ഏറ്റുവാങ്ങി. അതേ സമയം ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ ബയർ ലെവർക്യൂസണെ എതിരില്ലാത്ത നാലുഗോളുകൾക്ക് തകർത്തു.

മാലിക് ത്യാവൂ, അൽവാരോ മൊറാട്ട, റെജിൻഡേഴ്സ് എന്നിവരുടെ ഗോളിലാണ് മിലാൻ റയലിനെ തരിപ്പണമാക്കിയത്. 23ാം മിനുറ്റിൽ പെനൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയറാണ് റയലിനായി ഗോൾ നേടിയത്.

സ്വന്തം ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിക്കുന്ന വിജയമാണ് സ്​പോർട്ടിങ് ലിസ്ബൺ നേടിയത്. നാലാം മിനുറ്റിൽ ഫിൽ ഫോഡന്റെ ഗോളിൽ മുന്നിലെത്തിയ സിറ്റിക്കെതിരെ വിക്ടർ ​ഗ്യോകാരസിന്റെ ഹാ​ട്രിക് ഗോളിലാണ് സ്​പോർട്ടിങ് വിജയിച്ചത്. ഇതിൽ രണ്ടെണ്ണം പെനൽറ്റിയിലൂടെയായിരുന്നു. മാക്സിമിലിയാനോ അറോഹോയും സ്​പോർട്ടിങ്ങിനായി ഗോൾകുറിച്ചു.

ദിവസങ്ങൾക്കുള്ളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകനാകാനിരിക്കുന്ന റൂബൻ അമോറിം പരിശീലിപ്പിക്കുന്ന ടീമാണ് സ്​പോർട്ടിങ്. 27 ശതമാനം മാത്രം ബോൾ പൊസിഷനുമായാണ് സ്​പോർട്ടിങ് ആധികാരിക വിജയം നേടിയത്. 68ാം മിനുറ്റിൽ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി എർലിങ് ഹാളണ്ട് ക്രോസ് ബാറിലിടിച്ച് പാഴാക്കി.

തകർപ്പൻ ഫോമിൽ തുടരുന്ന ലൂയിസ് ഡയസിന്റെ ഹാട്രിക് ഗോളുകളിലാണ് ലിവർപൂൾ ലെവർക്യൂസണെ തകർത്തുവിട്ടത്. കോഡി ഗാക്പോയും ലിവർപൂളിനായി സ്കോർ ചെയ്തു. മറ്റുമത്സരങ്ങളിൽ ഡോർട്ട്മുണ്ട് സ്റ്റാം ഗ്രാസിനെയും സെൽറ്റിക് ആർബി ലെപ്സിഗിനെയും തോൽപ്പിച്ചു. യുവന്റസ്-ലോസ്ക് മത്സരം സമനിലയിൽ പിരിഞ്ഞു.

Continue Reading

Trending