രണ്ടാം പിണറായി മന്ത്രിസഭാ പുന:സംഘടനയ്ക്ക് എതിരെ ആര്‍ജെഡിയുടെ യുവജന സംഘടന രം?ഗത്ത്. പുന:സംഘടനയില്‍ ആര്‍ജെഡിയെ മാത്രം ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് ആര്‍.വൈ.ജെ.ഡി വ്യക്തമാക്കി.
‘ എല്‍.ഡി.എഫില്‍ ആര്‍.ജെ.ഡിയെ അപമാനിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടി ചുരുങ്ങിയ കാലം മാത്രമാണ് മുന്നണി വിട്ടു നിന്നത്. ശക്തിക്ക് അനുസരിച്ച് പാര്‍ട്ടിക്ക് മുന്നണിയില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ല.’ പാര്‍ട്ടിക്കുള്ള അയിത്തം സി.പി.എം നേതൃത്വം തുറന്ന് പറയണമെന്നും ആര്‍.വൈ.ജെ.ഡി ആവശ്യപ്പെടുന്നു.
ആന്റണി രാജുവിനും അഹമ്മദ് ദേവര്‍ കോവിലിനും പകരമാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ 4എം.എല്‍.എമാരില്‍ 2 പേര്‍ക്ക് രണ്ടര വര്‍ഷവും, മറ്റ് 2 പേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവര്‍ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും.
മുന്‍ ധാരണ പ്രകാരമാണെങ്കില്‍ നവംബര്‍ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാല്‍ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.