Connect with us

tech

മെസിയേയും ക്രിസ്റ്റ്യാനോയെയും ഒന്നുമല്ല, ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്നത് ഈ ഇന്ത്യന്‍ താരത്തെയാണ് !

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശ്രേയസ് അയ്യരാണത്

Published

on

ഇന്‍സ്റ്റഗ്രാം ഇന്ന് പുതുതലമുറയുടെ ജീവതത്തിന്റെ ഭാഗമായിരിക്കുന്നു. ഉപയോക്താക്കളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായതോടെ നിരവധി പരുതിയ ഫീച്ചറുകളും ഇന്‍സ്റ്റഗ്രാം കൊണ്ടു വന്നിട്ടുമുണ്ട്. എന്നാല്‍ ഇന്‍സ്റ്റഗ്രാം അവരുടെ അക്കൗണ്ടില്‍ ആരൊക്കെയാണ് ഫോളോ ചെയ്യുന്നത്?.

ഇന്‍സ്റ്റഗ്രാമിന് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത്. 369.52 മില്യണ്‍ ഫോളോവേഴ്‌സാണ് അവര്‍ക്ക് ഉള്ളത്. 60 പേരെയാണ് ഇന്‍സ്റ്റഗ്രാം അവരുടെ അക്കൗണ്ടില്‍ ഫോളോ ചെയ്യുന്നത്. അവരില്‍ ഒരു കായിക താരവും ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വ്യക്തിയായ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ അല്ല അത്.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശ്രേയസ് അയ്യരാണത്. ഐപിഎല്ലില്‍ ഫൈനല്‍ അംഗത്തിന് ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച ശ്രേയസ് അയ്യരാണ് ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്ന ഏക കായിക താരം.

നിലവില്‍ ശ്രേയസ് അയ്യര്‍ക്ക് 3.4 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. ക്രിസ്റ്റ്യാനോ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡേയ്ക്കാണ്. ഡെയ്്ന്‍ ജോണ്‍സണ്‍, കെയ്‌ലി ജെന്നിഫര്‍, സെലീന ഗോമസ്്,കിം കര്‍ദീഷന്‍ വെസ്റ്റ്, ലിയോ മെസ്,ബിയോണ്‍സ്, ജസ്റ്റിന്‍ ബീബര്‍ എന്നിവരാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ആദ്യ പത്തില്‍ ഉള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്

വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് പുതുതായി കൊണ്ടുവന്ന ഫീച്ചറുകള്‍.

Published

on

ഉപയോക്താക്കള്‍ക്കായി വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്. രണ്ട് പുതിയ ഫീച്ചറുകളാണ് വിഡിയോ കോളില്‍ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെ്തിരിക്കുന്നത്. വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് പുതുതായി കൊണ്ടുവന്ന ഫീച്ചറുകള്‍. വിഡിയോ കോളില്‍ ബാക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചര്‍ വരുന്നതോടുകൂടി ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ കഴിയും.

ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളുമാണ് തെരഞ്ഞെടുക്കാന്‍ ആവുക. മാത്രമല്ല, മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും ഉപയോക്താക്കള്‍ക്കുവേണ്ടി പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ഫീച്ചറുകള്‍ കുറഞ്ഞ പേര്‍ക്കെങ്കിലും ലഭിക്കാന്‍ തുടങ്ങി. വരും ആഴ്ചകളില്‍ ഫീച്ചറുകള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

 

Continue Reading

News

സ്പാം മെസേജുകളെ തടയാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.24.20.16 അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുക.

Published

on

വാട്സ്ആപ്പില്‍ സ്പാം മെസേജുകളെ തടയാന്‍ പുതിയ ഫീച്ചര്‍. അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന മെസേജുകളെ നിയന്ത്രിക്കുന്നതാണ് ഫീച്ചര്‍. വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.24.20.16 അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുക.

അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന മെസേജുകളെ ഈ ഫീച്ചര്‍ തരംതിരിക്കും. ഇതിനുവേണ്ടി സെറ്റിങ്സില്‍ ഫീച്ചര്‍ ഇനേബിള്‍ ചെയ്യണം. സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെ ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഉപയോഗിക്കാം.

ഈ ഫീച്ചര്‍ വരുന്നതോടുകൂടി അക്കൗണ്ടുകളുടെ സംരക്ഷണം ഉറപ്പാക്കാനും ഡിവൈസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ വരുന്ന നമ്പറുകളെ മാത്രമെ ഈ ഫീച്ചര്‍ ബ്ലോക്ക് ചെയ്യൂ.

നിലവില്‍ ബീറ്റ പതിപ്പുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ഉള്ളൂ. ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്താന്‍ ഇനിയും കാത്തിരിക്കണം.

Continue Reading

kerala

കേരളത്തിന്റെ ഭാവി ഗ്രാമങ്ങളിലൂടെ; ചന്ദ്രിക – ടാൽറോപ് ടെക്നോളജി മീറ്റ് കോഴിക്കോട് വെച്ച് സംഘടിപ്പിച്ചു

ചന്ദ്രികയുമായി ചേർന്ന് ടാൽറോപ് കേരളത്തിൽ 100 വില്ലേജ് പാർക്കുകൾ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും മീറ്റിൽ നടന്നു.

Published

on

കോഴിക്കോട്: ചന്ദ്രികയും ടാൽറോപും ചേർന്ന് കോഴിക്കോട് മാവൂർ റോഡിലെ ദി രാവിസിൽ വെച്ച് ‘കണക്ടിംഗ് വില്ലേജസ്-ടെക്നോളജി മീറ്റ്’ സംഘടിപ്പിച്ചു. ചന്ദ്രികയുമായി ചേർന്ന് ടാൽറോപ് കേരളത്തിൽ 100 വില്ലേജ് പാർക്കുകൾ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും മീറ്റിൽ നടന്നു.

ആപ്പിളും ആമസോണും മൈക്രോസോഫ്റ്റുമൊക്കെ പോലെയുള്ള ആഗോള കമ്പനികൾ വളർന്നു വന്ന അമേരിക്കയിലെ സിലിക്കൺവാലി പോലെ ആയിരക്കണക്കിന് സംരംഭങ്ങൾ കേരളത്തിൽ വളർന്നു വരുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും ഇവിടെ ആഗോള കമ്പനികൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ടെക്നോളജി കമ്പനിയാണ് ടാൽറോപ്.

ഈ ഒരു ലക്ഷ്യത്തിലേക്ക് കേരളീയ ഗ്രാമങ്ങളെ ഭാഗമാമാക്കുന്നതിന് വിദ്യാഭ്യാസം, ടെക്നോളജി, സംരംഭകത്വം, തൊഴിൽ തുടങ്ങിയ മേഖലകളിൽ അനിവാര്യമായ മാറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി വില്ലേജ് പാർക്ക് എന്ന പേരിൽ ടാൽറോപ് 1064 ഹബ്ബുകൾ നിർമ്മിച്ചു വരുന്നത്.

ഐ.ടി യുടെയും സ്റ്റാർട്ടപ്പിന്റെയും പറുദീസയായ അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ സിലിക്കൺവാലിക്ക് സമാനമായി കേരളത്തെ ഐ.ടിയുടെയും സ്റ്റാർട്ടപ്പിന്റെയും ഹെഡ്ക്വാർട്ടേഴ്സാക്കുകയെന്ന ടാൽറോപ് ദൗത്യത്തിന്റെ നെടും തൂണുകളാണ് ഓരോ ഗ്രാമത്തിലും ഇതിനാവശ്യമായ അനുകൂലമായ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്ന വില്ലേജ് പാർക്കുകൾ.

മാറുന്ന ലോകത്തേക്ക് നാടിനെ പ്രാപ്തമാക്കാൻ സഹായിക്കുന്ന ഇടമാണ് ഓരോ ഹബ്ബുകളും. അതാത് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇന്നവേറ്റീവ് ഹൈബ്രിഡ് എഡ്യുക്കേഷന് ഹബ്ബുകളിൽ തന്നെ അവസരമൊരുക്കുന്നു. ഈ അനുകൂല ആവാസവ്യവസ്ഥയിലൂടെ ആയിരക്കണക്കിന് സംരംഭങ്ങൾ പിറവിയെടുക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

ടെക്നോളജിയുടെ വ്യാപനം, അനവധി സ്റ്റാർട്ടപ്പുകളിലൂടെയും ബിസിനസുകളിലൂടെയും സൃഷ്ടിക്കപ്പെടുന്ന തൊഴിലും വരുമാനവും, സമ്പൂർണ്ണ ഐ.ടി സാക്ഷരത തുടങ്ങിയവയിലൂടെ ഓരോ നാടിന്റെയും മുഖമായി മാറുന്ന ടാൽറോപ് ഹബ്ബ് അഥവാ വില്ലേജ് പാർക്കുകൾ ടെക്നോളജി നിയന്ത്രിത ലോകത്തേക്കുള്ള ഗ്രാമങ്ങളുടെ ശക്തമായ ചുവടുവെപ്പിന് വഴിയൊരുക്കുമെന്ന് ടെക്നോളജി മീറ്റ് ചൂണ്ടിക്കാട്ടി.

കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, നഗരസഭാ ചെയർമാൻമാർ, വൈസ് ചെയർമാൻമാർ മീറ്റിൽ പങ്കെടുത്തു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഷറഫുദ്ദീൻ, ടാൽറോപ് ഡയറക്ടർ ആന്റ് ചീഫ് മീഡിയ ഓഫീസർ ഷമീർ ഖാൻ, ചന്ദ്രിക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.എം സൽമാൻ, റസിഡന്റ് മാനേജർ പി.എം മുനീബ് ഹസൻ, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ, ടാൽറോപ് വൈസ് പ്രസിഡന്റ് ഓഫ് കൺസട്രക്ഷൻസ് മുഹമ്മദ് ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.

Photo: ടാൽറോപ് കേരളത്തിൽ നിർമിച്ചു വരുന്ന 1064 വില്ലേജ് പാർക്കുകളിൽ, ചന്ദ്രികയുമായി ചേർന്ന് 100 വില്ലേജ് പാർക്കുകൾ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഷറഫുദ്ദീൻ, ടാൽറോപ് ഡയറക്ടർ ആന്റ് ചീഫ് മീഡിയ ഓഫീസർ ഷമീർ ഖാൻ, ചന്ദ്രിക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.എം സൽമാൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

Continue Reading

Trending