Connect with us

kerala

കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്

12 മുറികൾ പരിശോധിച്ചെന്നും പരിശോധനയിൽ പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എസിപി അശ്വതി ജിജി അറിയിച്ചു.

Published

on

പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന പരാതിയിൽ ഇന്നലെ അർധരാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പരിശോധനയിൽ പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എസിപി അശ്വതി ജിജി അറിയിച്ചു.

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണമെത്തിച്ചെന്ന് കള്ളപരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധനയ്‌ക്കെത്തി എന്നാണ് വിവരം. അർധരാത്രി 12 മണിയോടെ വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലേക്ക് പൊലീസെത്തി പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്.

ബിന്ദു കൃഷ്ണയുടെ മുറിയിൽ ആദ്യം പരിശോധന നടത്തിയ പൊലീസ് പിന്നീട് ഷാനിമോൾ ഉസ്മാനെയും സമീപിച്ചു. എന്നാൽ വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ നിലപാട്. തുടർന്ന് വനിതാ പൊലീസിനെ എത്തിച്ച് പൊലീസ് പരിശോധന പൂർത്തിയാക്കി. പരിശോധിച്ച മുറികളിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണിതെന്നും ആരും പരാതി നൽകിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

രാഹുലിനായ് കാറിൽ പണമെത്തിച്ചെന്നായിരുന്നു ആരോപണം. സംഭവസമയം രാഹുൽ ഉൾപ്പടെ ഹോട്ടലിൽ ഉണ്ടെന്ന് സിപിഎം-ബിജെപി നേതാക്കൾ ആരോപിച്ചെങ്കിൽ താൻ കോഴിക്കോട് ആണ് ഉള്ളതെന്ന് അവകാശപ്പെട്ട് രാഹുൽ ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കൾ സ്ഥലത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരും ഇവരും തമ്മിൽ കയ്യാങ്കളിയുണ്ടായി.

സംഭവമറിഞ്ഞ് രാത്രി തന്നെ എംപിമാരായ വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ നാടകമാണിതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. സംഭവത്തെ നിയമപരമായി നേരിടുമെന്നും എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നുമാണ് കോൺഗ്രസ് അറിയിക്കുന്നത്.

kerala

വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ( 23), 17കാരനായ വര്‍ക്കല സ്വദേശി എന്നിവരാണ് അറസ്റ്റിലായത്.

Published

on

തിരുവനന്തപുരം വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായി. 13, 17 വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രണ്ട് പേരെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ( 23), 17കാരനായ വര്‍ക്കല സ്വദേശി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

Continue Reading

kerala

ഗൂഡലൂരില്‍ മലയാളികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

17 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം

Published

on

തമിഴ്‌നാട് ഗൂഡലൂരില്‍ മലയാളികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം.

കണ്ണൂരില്‍ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട വിനോദ സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഗൂഡല്ലൂര്‍ പാടംതുറൈയില്‍ ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Continue Reading

kerala

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതിനെതിരായ പോസ്റ്റ് പിന്‍വലിച്ച് മുന്‍ എംഎല്‍എ

പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല

Published

on

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് മുന്‍ എംഎല്‍എ എ. പത്മകുമാര്‍ പിന്‍വലിച്ചു. വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിയായിരുന്നു പത്മകുമാറിന്റെ പോസ്റ്റ്. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കിയായിരുന്നു പോസ്റ്റ്. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ പത്മകുമാര്‍ പരസ്യമാക്കിയത്. ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെയാണ് പത്മകുമാര്‍ സമ്മേളന നഗരി വിട്ടത്. പാര്‍ലമെന്ററി രംഗത്തൂടെ പാര്‍ട്ടിയിലെത്തിയ വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പത്തനംതിട്ടയിലെ മറ്റു നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.

Continue Reading

Trending