kerala
ഇൻസൈറ്റ് ഇന്റർനാഷണൽ ഹാഫ് ഫിലിം ഫെസ്റ്റിവൽ ഞായറാഴ്ച പാലക്കാട്ട്
ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള “മൈന്യൂട്’ വിഭാഗത്തിൽ 11 ചിത്രങ്ങളും, അഞ്ചു മിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ‘ഹാഫ്’ വിഭാഗത്തിൽ 30 ചിത്രങ്ങളുമാണ് മത്സരിക്കുന്നത്.

ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിമൂന്നാമത് ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവൽ സെപ്റെമെബർ പത്തിന് ഞായറാഴ്ച പാലക്കാട് ലയൺസ് സ്കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കും.കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി മത്സര വിഭാഗത്തിൽ 41 ചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ മൂന്ന് ഇൻസൈറ്റ് ചിത്രങ്ങളും 12 ഹൈക്കു ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള “മൈന്യൂട്’ വിഭാഗത്തിൽ 11 ചിത്രങ്ങളും, അഞ്ചു മിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ‘ഹാഫ്’ വിഭാഗത്തിൽ 30 ചിത്രങ്ങളുമാണ് മത്സരിക്കുന്നത്.
മൈന്യൂട് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിന് 10, 000/- രൂപയും, ട്രോഫിയും, സാക്ഷ്യപത്രവുമടങ്ങുന്ന സിൽവർ സ്ക്രീൻ അവാർഡും, ഹാഫ് വിഭാഗത്തിൽ 50, 000/- രൂപയും, ട്രോഫിയും, സാക്ഷ്യപത്രവുമടങ്ങുന്ന ഗോൾഡൻ സ്ക്രീൻ അവാർഡിന് പുറമെ, അഞ്ചു പേർക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവുമടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകളും സമ്മാനിക്കും.ഓരോ ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷവും പ്രസ്തുത ചിത്രത്തിന്റെ അണിയറപ്രവർത്തകരും കാണികളും തമ്മിൽ നടക്കുന്ന ഓപ്പൺ ഫോറം ചർച്ച ഈ മേളയുടെ മാത്രം പ്രത്യേകതയാണ്. ഇൻഡ്യക്കത്തുനിന്നും പുറത്തുനിന്നുമായി നിരവധി ഡെലിഗേറ്ററുകൾ ഇതിനോടകം മേളയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രസിദ്ധ ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ്. വെങ്കിടേശ്വരൻ, ചലച്ചിത്ര സംവിധായകൻ ശ്രീ. ഡോൺ പാലത്തറ, എഡിറ്ററും ഡോക്യുമെന്ററി സംവിധായികയുമായ ഫറ ഖാത്തൂൺ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിശ്ചയിക്കുന്നത്.
ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശന ശേഷം നടക്കുന്ന സമാപന സമ്മേളനം ഇൻസൈറ്റ് പ്രസിഡന്റ് ശ്രി. കെ. ആർ . ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ പാലക്കാട് ജില്ലാ കലക്റ്റർ ഡോ . എസ് . ചിത്ര ഐ. എ. എസ്. ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടർ ശ്രി. കെ. വി. വിൻസെന്റ് മേളയുടെ അവലോകനം നടത്തുകയും തുടർന്ന് ജൂറിയംഗങ്ങൾ മത്സര ചിത്രങ്ങളെ വിലയിരുത്തി സംസാരിക്കുകയും അവാർഡുകൾ പ്രഖ്യാപിച്ചു വിതരണം നടത്തുകയും ചെയ്യും. ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ. വിമൽ വേണു, വേൾഡ് ഡിസൈൻ കൌൺസിൽ കൺട്രി ഹെഡ് ഫിലിപ് തോമസ്, ചലച്ചിത്ര സംവിധായകൻ ശ്രീ. ഫാറൂഖ് അബ്ദുൾറഹിമാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിക്കും..ഇത്തവണത്തെ ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ് . വെങ്കിടേശ്വരനെ സമാപന യോഗത്തിൽ വെച്ച് ഇൻസൈറ്റ് ആദരിക്കുന്നതാണ്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9447408234 / 9496094153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
kerala
എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം പെട്രോള്‍ പമ്പുകളുണ്ടായിരുന്നത് ആശങ്കയിലാക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ച ശേഷം ഫയര്‍ഫോഴ്‌സ് തീ മറ്റൊരിടത്തേയ്ക്ക് പടരുന്നത് നിയന്ത്രിക്കുകയായിരുന്നു.
india
വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.
പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്‌കരണത്തില്‍ അധിക രേഖകള്‍ നല്‍കി യോഗ്യത തെളിയിക്കണം.
ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.
kerala
തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് മെമ്പറും മാതാവും വീട്ടില്‍ മരിച്ച നിലയില്‍
വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും വീട്ടില്‍ മരിച്ച നിലയില്‍. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തനിക്കെതിരായ വ്യാജ കേസില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് അരുണ്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്റെ മരണത്തിന് നാലുപേരാണ് കാരണക്കാരെന്നും കുറിപ്പില്‍ പറയുന്നു. തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിലുണ്ട്.
ജോലിക്കായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും പാസ്പോര്‍ട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണെന്നും മാനസിക വിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നും കുറിച്ചിട്ടുണ്ട്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള് സ്കൂള് സമയമാറ്റത്തില് ചര്ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര് സ്റ്റേഷന് ഓഫീസര്ക്ക് സസ്പെന്ഷന്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india3 days ago
കരാര് സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല് അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില് വഞ്ചിതരാവരുത്: മുസ്ലിം ലീഗ്