More
ഇനിയസ്റ്റ; എന്തിന് ക്ലബ് മാറണം-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍
മാഡ്രിഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രധാന സ്‌പോര്‍ട്‌സ് പത്രങ്ങളിലൊന്നാണ് എ.എസ്. ഇന്നലെ പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലെ വലിയ സ്റ്റോറിയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു-ഇനിയസ്റ്റ്, പോവരുത്…. മറ്റൊരു സുപ്രധാന സ്‌പോര്‍ട്‌സ് പത്രമായ മാര്‍ക്കയുടെ തലക്കെട്ട് ദി ലാസ്റ്റ് എംപറര്‍(അവസാനത്തെ ചക്രവര്‍ത്തി) എന്നായിരുന്നു. എ.എസ് പത്രത്തിന്റെ എഡിറ്റര്‍ ആല്‍ഫ്രെഡോ റൊലാനോ ഇങ്ങനെ എഴുതി- ലോക ഫുട്‌ബോളില്‍ ഇനിയസ്റ്റയുടെ പന്തടക്കം കാണുന്നതിനേക്കാള്‍ മറ്റൊരു സൗന്ദര്യമില്ല. സ്പാനിഷ് രാജാവില്‍ നിന്നാണ് അദ്ദേഹം കിംഗ്‌സ് കപ്പ് ഏറ്റുവാങ്ങിയത്. രാജാവില്‍ നിന്നും കപ്പ് വാങ്ങി വിടവാങ്ങുക. വലിയ നേട്ടം തന്നെ. പക്ഷേ ഞങ്ങളെല്ലാം ചോദിക്കുന്നത് ഇനിയസ്റ്റ എന്തിന് വിടവാങ്ങണമെന്നാണ്…?
ആല്‍ഫ്രെഡോയുടെ ചോദ്യം തന്നെ തേര്‍ഡ് ഐയും ചോദിക്കുന്നു- മുപ്പത്തി മൂന്നാം വയസ്സില്‍ എന്തിന് ബാര്‍സ വിടുന്നു….സംസാര പ്രിയനല്ലാത്ത, ക്യാമറകള്‍ക്ക് മുന്നില്‍ വീരവാദങ്ങള്‍ മുഴക്കാത്ത, സ്വതവേ മിതഭാഷിയായ ഇനിയസ്റ്റ ഇതിനൊന്നും മറുപടി പറയില്ല. ബാര്‍സയുടെ എട്ടാം നമ്പര്‍ കുപ്പായമെന്നത് അദ്ദേഹത്തിന്റെ ജീവനാണ്. മുഖ്യ കളിക്കാരെല്ലാം പത്താം നമ്പര്‍ ആഗ്രഹിക്കുമ്പോള്‍, അത് ചോദിച്ച് വാങ്ങുമ്പോള്‍ തനിക്ക് എട്ട് മതിയെന്ന് പറഞ്ഞ കുറിയ താരം. പലപ്പോഴും മൈതാനത്ത് പത്തിനേക്കാള്‍ തിളക്കത്തില്‍ എട്ട് ഉയര്‍ന്നു നിന്നപ്പോഴും അമിതാഹ്ലാദ പ്രകടനമില്ലാതെ സ്വയം ഒതുങ്ങുന്ന താരം. ഇത്തരത്തിലൊരു കളിക്കാരന്‍ സത്യം പറഞ്ഞാല്‍ ലോക ഫുട്‌ബോളില്‍ ഇല്ല എന്ന് തന്നെ പറയാം.
CHAMPIOOOOOOOOOOOOONSSSS!!!
#Copa30 pic.twitter.com/GI91a4EQR7
— FC Barcelona (@FCBarcelona) April 21, 2018
അഞ്ചാം വയസ്സില്‍ തുടങ്ങിയ ഫുട്‌ബോള്‍ ജീവിതം. ദേശീയ ജൂനിയര്‍ ടീമുകളില്‍-അണ്ടര്‍ 16, അണ്ടര്‍-19, അണ്ടര്‍-21 സംഘങ്ങളില്‍ സ്ഥിരം പ്രതിനിധിയായി മാറി 2002 ല്‍ ബാര്‍സയുടെ മുഖ്യ സംഘത്തിലെത്തിയപ്പോള്‍ മുതല്‍ മധ്യനിരയിലെ കളിയാസുത്രകന്‍ എന്ന നിലയില്‍ അദ്ദേഹം വഹിക്കുന്ന നിശബ്ദ റോളിന് സമാനതകളില്ല. ബഹളമയമല്ല ഇനിയസ്റ്റയുടെ ഫുട്‌ബോള്‍ ജീവിതം. വിവാദങ്ങളുടെ ലോകത്തുമില്ല ഇനിയസ്റ്റ. 2010 ലെ ലോകകപ്പില്‍ സ്‌പെയിന്‍ ജേതാക്കളായപ്പോള്‍ ഫൈനലിലെ ഗോള്‍ അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ആ ഗോള്‍ നേടിയപ്പോഴും ആഘോഷം അതിര്‍ത്തി കടന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒരു ചിരി മാത്രം. 2008 ലും 2012 ലും സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായിരുന്നു. രണ്ട് നേട്ടങ്ങളിലും വലിയ പങ്ക് മറ്റാര്‍ക്കുമായിരുന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ താരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടും മതിമറക്കാത്ത് പ്രകൃതക്കാരന്‍. 2009 മുതല്‍ അദ്ദേഹം യുവേഫ ഓള്‍ സ്റ്റാര്‍ സംഘത്തിലുണ്ട്. മെസിയും നെയ്മറും സുവരാസുമെല്ലാം ഉള്‍പ്പെടുന്ന ബാര്‍സാ സൂപ്പര്‍ മുന്നണിക്ക് കൃത്യമായി പന്ത് എത്തിച്ച് കൊടുക്കുന്ന വിലയുള്ള ജോലിയിലായിരുന്നു ഇനിയസ്റ്റയുടെ ആത്മാര്‍ത്ഥത. മെസിയിലെ രാജാവിന് യഥാര്‍ത്ഥ മന്ത്രിയായിരുന്നു അദ്ദേഹം,. രണ്ട് പേരും തമ്മിലുള്ള സ്‌നേഹ ബഹുമാനത്തിന് ഒരു വേള പോലും വിള്ളല്‍ വീഴാതിരിക്കാന്‍ കാരണം ഇനിയസ്റ്റക്ക് സ്വന്തം ജോലി അറിയുന്നത് കൊണ്ടും അതില്‍ അഹങ്കരിക്കാത്തത് കൊണ്ടുമായിരുന്നു. മെസിക്ക് പന്ത് നല്‍കാതെ എതിര്‍ വലയിലേക്ക് പന്ത് പായിക്കാന്‍ എത്രയോ അവസരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴെല്ലാം തളികയിലെന്നോണം പന്ത് കൂട്ടുകാരന് നല്‍കി സ്വന്തം ജോലിയില്‍ വ്യാപൃതനാവുന്ന മധ്യനിരക്കാരന്‍… ഇത്തരത്തിലൊരാളെ കാണില്ല.
ദേശീയ ഫുട്‌ബോളില്‍ മെസി എന്ത് കൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യം പലവുരു ഉന്നയിക്കപ്പെട്ടപ്പോള്‍ കൃത്യമായി ഒരു മറുപടി ഉണ്ടായിരുന്നു-അര്‍ജന്റീന സംഘത്തില്‍ ഒരു ഇനിയസ്റ്റ ഇല്ലല്ലോ…. ഇന്നലെ കിംഗ്‌സ് കപ്പ് സ്പാനിഷ് രാജാവില്‍ നിന്നും സ്വീകരിക്കേണ്ടത് മെസിയായിരുന്നു. അതിന് തുനിയാതെ മെസി ഇനിയസ്റ്റയെ വിളിച്ചു-കപ്പ് സ്വീകരിക്കാന്‍ പറഞ്ഞു. സ്‌നേഹ ബഹുമാനത്തിന്റെ വിശാലമായ ലോകത്ത് ഇതില്‍പ്പരം സഹൃദയത്വം മറ്റെന്താണ്…. വാമോസ് ഇനിയസ്റ്റ…!
kerala
സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡാബ്സിയും സുഹൃത്തുകളും അറസ്റ്റില്‍

സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് റാപ്പര്‍ ഡാബ്സിയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ഡബ്സിക്കൊപ്പം അറസ്റ്റ് ചെയ്തത്.
കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഡബ്സി വിദേശത്ത് ഒരു ഷോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡബ്സിയും സുഹൃത്തുക്കളും വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ബാസിലിന്റെ പിതാവ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി ചങ്ങരംകുളം പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച്

കൊച്ചി: കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വ്യാപക മഴ. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് അറയിക്കുന്നു.
മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.
അതിനിടെ, തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 400 രൂപ കൂടി
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്.
വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.
ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
kerala3 days ago
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു