crime
മരിച്ച കുഞ്ഞിന് ‘ജീവന്‍ വെച്ചു’; ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍; അറസ്റ്റ്
അസമിലെ ഡിബ്രുഗഢിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായ കമ്പൗണ്ടറായ ഗൗതം മിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു

ഗുവാഹത്തി: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ കുട്ടി മരിച്ചെന്ന് വിധിയെഴുതി മാതാപിതാക്കളെ മടക്കിയ കമ്പൗണ്ടറുടെ അനാസ്ഥയില്‍ പൊലിഞ്ഞത് രണ്ട് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവന്‍. അസമിലെ ഡിബ്രുഗഢിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായ കമ്പൗണ്ടറായ ഗൗതം മിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിബ്രുഗഢിലുള്ള മുട്ടുക്ക് തേയില തോട്ടത്തിനോടനുബന്ധിച്ച് നടത്തുന്ന ആശുപത്രിയിലാണ് അതി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞുമായി തേയില തോട്ടത്തില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ ചികിത്സക്കായി ഈ ആശുപത്രിയിലെത്തിയ സമയത്ത് ഡോക്ടര്‍മാരും നഴ്‌സുമാരും ആരും ഉണ്ടായിരുന്നില്ല. കമ്പൗണ്ടറായ ഗൗതം മിത്ര മാത്രമായിരുന്നു ഈ സമയത്ത് അവിടെയുണ്ടായിരുന്നത്. കുട്ടിയെ പരിശോധിച്ച ഗൗതം കുഞ്ഞ് മരിച്ചതായി പറഞ്ഞ് മാതാപിതാക്കളെ മടക്കി.
വീട്ടിലെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ അടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ അമ്മയുടെ മടിയില്‍ നിന്ന് കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ അസം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കൃത്യ സമയത്ത് കുഞ്ഞിന് ചികിത്സ നല്‍കിയിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
സംഭവത്തെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ 1200 തൊഴിലാളികള്‍ സംഘടിച്ച് ആദ്യം ചികിത്സയ്ക്ക് പോയ ആശുപത്രിയിലേക്കും പിന്നീട് പൊലീസ് സ്‌റ്റേഷനിലേക്കും പ്രതിഷേധ പ്രകടനം നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് ഗൗതം മിത്രയെ അറസ്റ്റ് ചെയ്തത്.
crime
ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.
crime
സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.
crime
ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍
ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala3 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു