Connect with us

News

ഇന്തോനേഷ്യന്‍ വിമാനം വീണ സ്ഥലം കണ്ടെത്തി; മൃതശരീര ഭാഗങ്ങളും കണ്ടെടുത്തു, ഒരാളും രക്ഷപ്പെട്ടതായി അറിവില്ല

കടലില്‍ 23 മീറ്റര്‍ താഴ്ഭാഗത്തു നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതായത് ഏകദേശം 75 അടി താഴ്ചയില്‍

Published

on

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതായതിനു പിന്നാലെ നടക്കുന്ന തിരച്ചിലില്‍ പുരോഗതി. വിമാനം ജാവ കടലില്‍ പതിച്ചത് എവിടെയാണെന്നത് കണ്ടെത്തി. നേവി ഡൈവേര്‍സുമായി പത്തിലധികം കപ്പലുകളെ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്നുള്ള നിരവധി വസ്തുക്കള്‍ ഇതിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കടലില്‍ 23 മീറ്റര്‍ താഴ്ഭാഗത്തു നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതായത് ഏകദേശം 75 അടി താഴ്ചയില്‍. സമുദ്രത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വ്യക്തമായി കണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും രക്ഷപ്പെട്ടതായും ഇതുവരെ വിവരമില്ല.

എന്നാല്‍ മൃതശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തിരച്ചില്‍ കണ്ടെടുത്ത വസ്തുക്കളുമായി രണ്ടു ഭാഗുകള്‍ ഇതിനകം റെസക്യൂ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ ഒരു ബാഗില്‍ മൃതശരീര ഭാഗങ്ങളും മറ്റൊന്നില്‍ യാത്രക്കാരുടെ സാധന സാമഗ്രികളും മറ്റുമാണ്.

ഏഴ് കുട്ടികളും 12 ജീവനക്കാരും അടക്കം 12 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കിളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയര്‍ന്ന് നാലു മിനിറ്റിനകം തന്നെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. 26 വര്‍ഷം പഴക്കമുണ്ട് വിമാനത്തിന്.

 

 

india

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥത; ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു.

Published

on

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥതക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചര്‍ച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്‌നപരിഹാരത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നുണ്ടോ? ഷിംല കരാര്‍ ഉപേക്ഷിച്ചോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്സിലൂടെ ജയറാം രമേശ് ചോദിച്ചത്.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു. 1971-ല്‍ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.

അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തികള്‍ ശാന്തമാകുന്നു. ഇന്നലെ രാത്രിയോടെ അതിര്‍ത്തികളില്‍ വെടിവെപ്പോ ഡ്രോണ്‍ ആക്രമണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന നിയന്ത്രണങ്ങളും റെഡ് അലര്‍ട്ടും പിന്‍വലിച്ചു.

Continue Reading

kerala

ഇടുക്കിയില്‍ വീടിന് തീ പിടിച്ചു; നാല് പേര്‍ മരിച്ച നിലയില്‍

വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

Published

on

ഇടുക്കിയില്‍ വീടിന് തീ പിടിച്ച് നാല് പേര്‍ മരിച്ച നിലയില്‍. പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആള്‍ താമസം കുറവുള്ള പ്രദേശത്താണ് ഇവരുടെ വീട് ഉള്ളത്. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടം കാരണം വ്യക്തമല്ല. വെള്ളത്തൂവല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

നിപ ബാധിതയുടെ നില ഗുതുരമായി തുടരുന്നു; എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

53 പേര് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്.

Published

on

മലപ്പുറം വളാഞ്ചേരിയിലെ നിപ ബാധിതയുടെ നില ഗുതുരമായി തുടരുന്നു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. അതേസമയം, പുതുതായി 37 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുതിയിരുന്നു. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി.

ഇതില്‍ 53 പേര് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. നിപ ബാധിതക്ക് ഒരു ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടു പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപയുടെ സോഴ്‌സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിരുന്നു.

Continue Reading

Trending