Connect with us

india

എഞ്ചിൻ തകരാറായതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

Published

on

ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പാറ്റ്ന വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നുവെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. രാവിലെ 9:11 ഓടെ വിമാനം പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം.തുടർന്ന് ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു; കെ.സി വേണുഗോപാല്‍

നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ സമതികളെ നിയോഗിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Published

on

ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ സമതികളെ നിയോഗിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും. പുന:സംഘടന അനിവാര്യമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. വയനാട്ടിലെ പ്രിയങ്കയുടെ വിജയം പാര്‍ട്ടിക്ക് ഉണര്‍വായെന്നും വിലയിരുത്തലുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉണ്ടായിരുന്നു. അതേ ആത്മവിശ്വാസത്തോടെ ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിട്ടിരുന്നുവെങ്കിലും വലിയ തിരിച്ചടിയാണ് നേരിട്ടത്.

Continue Reading

india

മഹായുതി പിളര്‍പ്പിലേക്ക്? സുപ്രധാന യോഗങ്ങള്‍ റദ്ദാക്കി നാട്ടിലേക്കു തിരിച്ച് ഏക്‌നാഥ് ഷിന്‍ഡെ

ഷിൻഡെ മുംബൈയിൽനിന്ന് 250ഓളം കി.മീറ്റർ ദൂരത്തുള്ള സതാരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായി ‘ഫ്രീപ്രസ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

Published

on

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ഇനിയും പരിഹരിക്കാനാകാതെ മഹായുതി സഖ്യം വിയർക്കുന്നത്. ഇതിനിടെ, ഇന്നു നടക്കേണ്ട രണ്ടു സുപ്രധാന യോഗങ്ങൾ റദ്ദാക്കി ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ്.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം നിശ്ചയിച്ചിരുന്നു. ഇതോടൊപ്പം ഷിൻഡെ ശിവസേനയുടെ യോഗവും നടക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, രണ്ടു യോഗവും റദ്ദാക്കിയതായാണു വിവരം.

ഇതിനിടെ, ഷിൻഡെ മുംബൈയിൽനിന്ന് 250ഓളം കി.മീറ്റർ ദൂരത്തുള്ള സതാരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായി ‘ഫ്രീപ്രസ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണത്തിനുള്ള മാന്ത്രികസംഖ്യയ്ക്ക് തൊട്ടരികെ സീറ്റ് ബിജെപിക്ക് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൽ ഷിൻഡെ അവകാശവാദം ഉന്നയിച്ചിരുന്നു. ലഡ്കി ബഹിൻ യോജന ഉൾപ്പെടെയുള്ള ഷിൻഡെ സർക്കാരിന്റെ ജനപ്രിയ തീരുമാനങ്ങളും പദ്ധതികളുമാണ് മഹായുതി സഖ്യത്തിന്റെ വമ്പൻ വിജയത്തിനു പിന്നിലെന്നാണ് ശിവസേന നേതാക്കൾ പറയുന്നത്. അതുകൊണ്ട്, മുഖ്യമന്ത്രി പദവി ഷിൻഡെയ്ക്കു തന്നെ നൽകണമെന്നാണ് ആവശ്യം.

എന്നാൽ, മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന് ഉറച്ച നിലപാടിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ഷിൻഡെയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം ഓഫർ ചെയ്തതായും വിവരമുണ്ട്. ഇതിനിടെയാണ് സർക്കാർ രൂപീകരണത്തിനു താൻ തടസം നിൽക്കില്ലെന്ന് ശിവസേന നേതാവ് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഫഡ്‌നാവിസും ഷിൻഡെയും അജിത് പവാറും ഡൽഹിയിലെത്തി ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തിരുന്നത്.

സർക്കാർ രൂപീകരണ ഫോർമുലകൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. എന്നാൽ, നേതാക്കളെ കണ്ട ശേഷം വേഗത്തിൽ മുംബൈയിലേക്കു മടങ്ങിയ ഷിൻഡെ രാവിലെ നേരെ നാട്ടിലേക്കു തിരിക്കുകയായിരുന്നു. ബിജെപി നേതൃത്വവുമായുള്ള ചർച്ചയിൽ ഷിൻഡെ അസംതൃപ്തനാണെന്നാണു വ്യക്തമാകുന്നത്.

അതേസമയം, സർക്കാർ രൂപീകരണ ചർച്ചയിൽ അതൃപ്തി തുടരുന്നതായുള്ള മാധ്യമവാർത്തകൾ തള്ളിയിരിക്കുകയാണ് ഷിൻഡെ സേന നേതാവ് ഉദയ് സാമന്ത്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയാണ് ഷിൻഡെ സതാരയിലേക്കു തിരിച്ചതെന്നും ഇതിനു പിന്നിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അസംതൃപ്തിയൊന്നുമല്ലെന്നും ഉദയ് വ്യക്തമാക്കി.

ഷിൻഡെയോട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ശിവസേന അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഷിൻഡെ നിരസിച്ചാലും ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങൾക്കു ലഭിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിർസാതും പറഞ്ഞു. പദവി ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ലെങ്കിൽ മറ്റൊരു നേതാവിനെ നിയമിക്കും. ഷിൻഡെ കേന്ദ്രമന്ത്രി സ്ഥാനം സ്വീകരിക്കില്ലെന്നും ഷിർസാത് അറിയിച്ചു.

Continue Reading

india

76 ലക്ഷത്തോളം മഹാരാഷ്ട്രയില്‍ അധികവോട്ടുകളെന്ന് പരകാല പ്രഭാകര്‍; ‘സമയം കഴിഞ്ഞിട്ടും എട്ട് ശതമാനം പോളിങ് നടന്നു’

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ക്ലോസ്അപ് പോളുകളും അന്തിമ കണക്കും തമ്മില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയാണുള്ളത്.

Published

on

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വരുന്നതിനിടെ പോളിങ് കണക്കുകളില്‍ വന്‍ പൊരുത്തക്കേടുകളുണ്ടെന്ന റിപ്പോര്‍ട്ട് ‘ദ വയര്‍’ പുറത്തുവിട്ടു. ഔദ്യോഗിക സമയം കഴിഞ്ഞിട്ടും എട്ട് ശതമാനത്തോളം അധിക പോളിങ് നടക്കുകയും ഇതുവഴി 76 ലക്ഷത്തോളം അധികവോട്ട് വരികയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകറാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട ഔദ്യോഗിക പോളിങ് കണക്കുകളിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നത്.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ക്ലോസ്അപ് പോളുകളും അന്തിമ കണക്കും തമ്മില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. 20ന് വൈകിട്ട് അഞ്ചിന് മഹാരാഷ്ട്രയില്‍ 58.22 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേദിവസം രാത്രി 11.30 ആയപ്പോഴേക്കും ഇത് 65.02 ശതമാനം ആയി ഉയര്‍ന്നു. 23ന് വോട്ട് എണ്ണുന്നതിന് മുമ്പ്, ഇത് 66.05% ആയി ഉയര്‍ന്നു. അതായത് പോളിങ് 7.83 ശതമാനം വര്‍ധിച്ചു. വൈകുന്നേരം അഞ്ചു മണിക്ക് മൊത്തം 5,64,88,024 പേര്‍ വോട്ട് ചെയ്തിരിക്കും. രാത്രി 11.30 ആയപ്പോഴേക്കും പോളിങ് 65.02% ആയി ഉയര്‍ന്നു, ഇതോടെ ആകെ 6,30,85,732 പേര്‍ വോട്ടു ചെയ്‌തെന്നായി.

ഇതോടെ വൈകുന്നേരം 5 നും 11.30 നും ഇടയില്‍, മൊത്തം വര്‍ധന 65,97,708 ആണ്. ഏകദേശം 66 ലക്ഷമെന്ന് കൂട്ടാം. എന്നാല്‍, വര്‍ധന അവിടെ അവസാനിച്ചില്ല. വോട്ടെണ്ണലിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വീണ്ടും 9,99,359 വോട്ടിന്റെ വര്‍ധനയുണ്ടായി. അതായത് ഏകദേശം 10 ലക്ഷം. എണ്ണിത്തിട്ടപ്പെടുത്തുന്നതിന് 12 മണിക്കൂര്‍ മുമ്പ്, മൊത്തം വര്‍ധന 75,97,067 ആയി. ഏകദേശം 76 ലക്ഷം.

തെരഞ്ഞെടുപ്പു കമീഷന്റെ ചരിത്രത്തില്‍ ഇതുവരെ താല്‍ക്കാലിക കണക്കും അന്തിമ കണക്കും തമ്മിലുള്ള വ്യത്യാസം ഒരിക്കലും ഒരു ശതമാനം കവിഞ്ഞിട്ടില്ല. എല്ലായ്‌പോഴും ഒരു ശതമാനത്തില്‍ താഴെയാണ് വ്യത്യാസമുണ്ടാകുന്നത്. എന്നാല്‍, മഹാരാഷ്ട്രയില്‍ താല്‍ക്കാലിക കണക്കിനും അന്തിമ കണക്കിനും ഇടയില്‍ 7.83 ശതമാനത്തിന്റെ വ്യത്യാസമാണ് വന്നത്.

അഞ്ച് മണിക്ക് ശേഷം അധികമായി വന്നത് 76 ലക്ഷം വോട്ടുകള്‍. ഒരു ബൂത്തില്‍ ശരാശരി 1000 മുതല്‍ 1200 വരെ വോട്ടുകളാണുള്ളത്. 58.22 പേര്‍ അഞ്ച് മണിക്കകം വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നു. അഞ്ച് മണിക്ക് ഗേറ്റ് അടച്ചതിനു ശേഷം ഇത്രയധികം വോട്ട് വീണ്ടും വന്നെന്ന കണക്കില്‍ വലിയ പൊരുത്തക്കേടുണ്ട്.

തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ പ്രക്രിയയും കമീഷന് വിഡിയോഗ്രാഫ് ചെയ്യേണ്ടിവരും. വിവിപാറ്റ് സ്ലിപ്പുകളും കണക്കെടുക്കണം. എന്നാല്‍, വിഡിയോഗ്രാഫ് എവിടെ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷന് മറുപടിയില്ല. കമീഷന്‍ ഒരു വിശദീകരണവും നല്‍കുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയപ്പോഴും മറുപടി ഉണ്ടായിരുന്നില്ലെന്ന് പരകാല പ്രഭാകര്‍ അഭിമുഖത്തില്‍ പറയുന്നു. ഇതേ സമയത്തു തന്നെ വോട്ടെടുപ്പു നടന്ന ഝാര്‍ഖണ്ഡില്‍ അഞ്ച് മണിക്കും രാത്രി 11.30നുമുള്ള പോളിങ് ശതമാനത്തിലെ വ്യത്യാസം 1.79 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending