Connect with us

News

ഇന്ത്യയുടെ ഓഷന്‍സാറ്റ്-3 വിക്ഷേപണം 26ന്: ഭ്രമണപഥത്തില്‍ എത്തിയ്ക്കുന്നത് എട്ട് നാനോ ഉപഗ്രഹങ്ങള്‍

പിഎസ്എല്‍വിയുടെ 56ാം വിക്ഷേപണവും ഈ വര്‍ഷത്തെ അഞ്ചാമത്തെ വിക്ഷേപണവും കൂടിയാണ് ഇത്

Published

on

ഇന്ത്യയുടെ സമുദ്ര നീരീക്ഷണ ഉപഗ്രഹമായ ഓഷന്‍സാറ്റ്1, ഭൂട്ടാന്റെ ഭൂട്ടാന്‍സാറ്റ് ഉള്‍പ്പെടെ എട്ട് നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ഐസ്ആര്‍ഒ. നവംബര്‍ 26ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ 56ാം വിക്ഷേപണവും ഈ വര്‍ഷത്തെ അഞ്ചാമത്തെ വിക്ഷേപണവും കൂടിയാണ് ഇത്. രാവിലെ 11.56നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതെന്ന് ഐസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ പിക്‌സലിന്റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, സ്വകാര്യ ബഹിരാകാശ ഏജന്‍സി ധ്രുവ സ്‌പേസിന്റെ നിരീക്ഷണ ഉപഗ്രഹങ്ങലായ തൈബോള്‍ട് 1, തൈബോള്‍ട് 2, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ശൃംഖലയ്ക്കു വേണ്ടി യുഎസ് കമ്പനിയായ സ്‌പേസ്ഫ്‌ലൈറ്റ് വിക്ഷേപിക്കുന്ന 4 അസ്‌ട്രോകാസ്റ്റ് ഉപഗ്രഹങ്ങള്‍ എന്നിവയാണ് വിക്ഷേപണത്തിനൊരുങ്ങുന്ന മറ്റ് ഉപഗ്രഹങ്ങള്‍.

kerala

വിജയരാഘവന്‍റെ പരാമർശം: അനങ്ങാതെ സി.പി.എം, ആയുധമാക്കി ബി.ജെ.പി

ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​ത്​ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള വി​ജ​യ​മാ​ണെ​ന്ന്​ ഘ​ട​ക​ക​ക്ഷി​നേ​താ​വ്​ ത​ന്നെ പ്ര​ഖ്യാ​പി​ച്ച​താ​ണ്​ ഗൗ​ര​വ​ത​ര​മാ​യി മാ​റു​ന്ന​ത്.

Published

on

വ​യ​നാ​ട്ടി​ലെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​പി.​എം പൊ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​ൻ​ഡ്യ മു​ന്ന​ണി​ക്കെ​തി​​രെ ആ​യു​ധ​മാ​ക്കി ബി.​ജെ.​പി. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​ത്​ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള വി​ജ​യ​മാ​ണെ​ന്ന്​ ഘ​ട​ക​ക​ക്ഷി​നേ​താ​വ്​ ത​ന്നെ പ്ര​ഖ്യാ​പി​ച്ച​താ​ണ്​ ഗൗ​ര​വ​ത​ര​മാ​യി മാ​റു​ന്ന​ത്.

കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ഒ​ത്തു​ചേ​ർ​ന്ന്​ ​ഇ​ൻ​ഡ്യ സ​ഖ്യ​മെ​ന്ന പേ​രി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ വ​ർ​ഗീ​യ​ശ​ക്​​തി​ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ന്നും ​ബി.​ജെ.​പി പ്ര​ഭാ​രി പ്ര​കാ​ശ്​ ജാ​വ​ദേ​ത്​​ക​ർ പ്ര​തി​ക​രി​ച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ലെ സം​ഘ്​ അ​നൂ​കൂ​ല സാ​മൂ​ഹി​ക​മാ​ധ്യ​മ ഹാ​ൻ​ഡി​ലു​ക​ളും വി​ഷ​യം ച​ർ​ച്ച​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, വി​വാ​ദ​ങ്ങ​ൾ ഉ​യ​രു​മ്പോ​ഴും ഫേ​സ്​​ബു​ക്​ പോ​സ്​​റ്റി​ലൂ​ടെ വി​ജ​യ​രാ​ഘ​വ​ൻ നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ചു. ഫ​ല​ത്തി​ൽ വ​യ​നാ​ട്ടി​ൽ രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും ജ​യം ന്യൂ​ന​പ​ക്ഷ വി​ജ​യ​മാ​യി വ​രു​ത്താ​ൻ ​ശ്ര​മി​ക്കു​ന്ന ബി.​ജെ.​പി​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്കാ​ണ്​ ​വി​ജ​യ​രാ​ഘ​വ​ന്‍റെ വാ​ക്കു​ക​ൾ ക​രു​ത്തേ​കു​ന്ന​ത്.

‘ഇന്ത്യ’​ക്കൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ സ​മീ​പ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ്​ പൊ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​ത്തി​ൽ​നി​ന്ന്​ ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും വ​ർ​ഗീ​യ ശ​ക്​​തി​ക​ളെ വ​ള​ർ​ത്തു​ക​യാ​ണെ​ന്ന പ​രാ​മ​ർ​ശ​വു​മാ​യി ബി.​ജെ.​പി നേ​താ​വ്​ എം.​ടി ര​മേ​ശും രം​ഗ​ത്തെ​ത്തി. വി​ജ​യ​രാ​ഘ​വ​ൻ ഉ​ന്ന​മി​ട്ട​ത്​ കോ​ൺ​ഗ്ര​സി​നെ​യാ​ണെ​ങ്കി​ലും വി​ഷ​യം ആ​യു​ധ​മാ​ക്കി​യ ബി.​ജെ.​പി ഇ​രു​കൂ​ട്ട​രെ​യും ഉ​ന്നം​വെ​യ്ക്കു​ക​യാ​ണ്.

പൗ​ര​ത്വ​സ​മ​ര​ത്തി​ൽ തീ​വ്ര​വാ​ദി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റു​ന്നു​വെ​ന്ന് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന, പൗ​ര​ത്വ​പ്ര​ക്ഷോ​ഭം നേ​രി​ടാ​ൻ സം​ഘ്പ​രി​വാ​ർ ആ​യു​ധ​മാ​ക്കി​യ​തി​ന്​ സ​മാ​ന​മാ​ണ്​ സാ​ഹ​ച​ര്യം. അ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ ലോ​ക്‌​സ​ഭ​യി​ല്‍ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം അ​ടി​വ​ര​യി​ട്ട്​ സം​സാ​രി​ച്ചി​രു​ന്നു. വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ യു.​ഡി.​എ​ഫ്​ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും സി.​പി.​എം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

മെ​ക്​ സെ​വ​ൻ വ്യാ​യാ​മ കൂ​ട്ടാ​യ്മ​ക്കെ​തി​രെ കോ​ഴി​ക്കോ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി ന​ട​ത്തി​യ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളി​പ്പ​റ​ഞ്ഞ്​ വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​രു​വി​ധം പാ​ർ​ട്ടി ത​ല​യൂ​രു​​മ്പോ​ഴാ​ണ്​ അ​ടു​ത്ത ക​ല്ലു​ക​ടി. മാ​ത്ര​മ​ല്ല, ഒ​റ്റ​പ്പെ​ട്ട​തെ​ന്ന്​ ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത വി​ധ​മാ​ണ്​ വി​വാ​ദ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​നം.

പ്ര​തി​പ​ക്ഷ​മാ​ക​ട്ടെ കാ​ഫ​ർ സ്ക്രീ​ൻ​ഷോ​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ ഹി​ന്ദു അ​ഭി​മു​ഖ​വും മു​ത​ലു​ള്ള സ​മാ​ന വി​വാ​ദ​ശൃം​ഖ​ല​ക​ൾ അ​ക്ക​മി​ട്ട്​ സി.​പി.​എം വ​ർ​ഗീ​യ കാ​ർ​ഡ്​​മാ​റ്റ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച്​ ക​ഴി​ഞ്ഞു. 2019ൽ ​രാ​ഹു​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ റാ​ലി​യെ കു​റി​ച്ച്​ അ​മി​ത്​ ഷാ ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ ലൈ​നി​ലാ​ണ്​ വി​ജ​യ​രാ​ഘ​വ​ൻ പ്ര​സം​ഗി​ക്കു​ന്ന​തെ​ന്നാ​ണ്​ വി​മ​ർ​ശ​നം.

ത​ല​സ്ഥാ​ന​ത്തെ സി.​പി.​എം ജി​ല്ല സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത പി.​ബി അം​ഗം എം.​എ. ബേ​ബി, ബി.​ജെ.​പി​യു​ടെ വ​ള​ർ​ച്ച ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​ൽ അ​ടി​വ​ര​യി​ട്ട​പ്പോ​ഴാ​ണ് വ​യ​നാ​ട്ടി​ൽ ​മ​റ്റൊ​രു പി.​ബി അം​ഗ​ത്തി​ൽ നി​ന്നു​ള്ള അ​പ്ര​തീ​ക്ഷി​ത പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്ന​തും ശ്ര​ദ്ധേ​യം.

Continue Reading

india

ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്‌നാട്ടില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു

ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.

Published

on

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‍വെയർ മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്തും അപകടത്തിൽ മരിച്ചു. ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.

ചെന്നൈയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ​​ഗോകുൽ (24) എന്നിവരാണ് മരിച്ചത്.

വാരാന്ത്യ ആഘോഷം കഴിഞ്ഞ മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. മദ്യപിച്ച് അമിത വേ​ഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു. രണ്ട് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Continue Reading

india

യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്‌; അരാജകത്വമെന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി

സം​സ്ഥാ​ന​ത്ത് മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് 40 ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ നി​ർ​ദേ​ശം ല​ഭി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യോ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം.

Published

on

ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ക്ര​മ​സ​മാ​ധാ​ന​നി​ല മെ​ച്ച​പ്പെ​ട്ട​താ​യ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ അ​വ​കാ​ശ​വാ​ദ​ത്തെ ചോ​ദ്യം ചെ​യ്ത് പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി. സം​സ്ഥാ​ന​ത്ത് മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് 40 ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ നി​ർ​ദേ​ശം ല​ഭി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യോ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ൽ, കൊ​ള്ള​യും കൊ​ല​യും ഗു​ണ്ടാ​വി​ള​യാ​ട്ട​വും അ​രാ​ജ​ക​ത്വ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ്​ ഇ​വി​ടെ​യെ​ന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി ആ​രോ​പി​ച്ചു. വാ​രാ​ണ​സി​യി​ലെ​യും ചി​ത്ര​കൂ​ടി​ലെ​യും കൊ​ല​പാ​ത​ക​ത്തെ​യും കൊ​ള്ള​യെ​യും കു​റി​ച്ചു​ള്ള വാ​ർ​ത്താ​ക്ലി​പ്പും പാ​ർ​ട്ടി എ​ക്സ് അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ചു.

പൊ​ലീ​സും ബി.​ജെ.​പി​യും കൊ​ള്ള​ക്കാ​രും ഒ​ത്തു​ക​ളി​ച്ച് കൊ​ള്ള​മു​ത​ൽ പ​ങ്കു​വെ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി കൊ​ള്ള​സം​ഘ​ത്തി​ന്റെ സി.​ഇ.​ഒ ആ​ണോ താ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading

Trending