Connect with us

kerala

രാജ്യത്ത് ആദ്യ മങ്കിപോക്‌സ് മരണം: തൃശൂരില്‍ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു

മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കി

Published

on

തൃശൂര്‍: തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ച് പരിശോധനാഫലം. രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണമാണിത്. പൂനൈ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കി.

വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. നാട്ടിലെത്തിയപ്പോള്‍ യുവാവ് ഫുട്‌ബോള്‍ കളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കും. ഇവരുടെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധിക്കുന്നത്. ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22കാരനാണ് ശനിയാഴ്ച മരിച്ചത്. യു.എ.ഇയില്‍ നിന്നെത്തിയ ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

കേസെടുത്ത് 8 മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‌

Published

on

കാഫിർ സ്ക്രീൻഷോട്ട് കേസില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വടകര എസ്എച്ച്ഒ ചിഫ് ജുഡീഷ്യൽ മേജസ്ട്രറ്റ് മുമ്പാകെയാണ് സമർപ്പിക്കുക.

വിവാദ സന്ദേശം ആദ്യം അയച്ചത് ആരെന്ന വിവരം മെറ്റയിൽ നിന്നും കിട്ടിയില്ല. ഇക്കാര്യം പോലീസ് കോടതിയെ ഇന്ന് അറിയിക്കുമെന്ന് സൂചന. നിലവിൽ രണ്ടു കേസുകളിൽ ആണ് അന്വേഷണം.

അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ രണ്ടാഴ്ച മുന്നേ പോലീസിന് കോടതി നിർദേശം നൽകിയിരുന്നു.

എന്നാൽ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാതിരുന്ന പോലീസ് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് ഇന്ന് ഹാജരാക്കണമെന്ന് നിർദേശം നൽകിയിരുന്നു.

കേസെടുത്ത് 8 മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‌

എന്നാൽ പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് ​ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

Continue Reading

kerala

പാലക്കാട്‌ സിപിഎം പൊട്ടിത്തെറിയിലേക്ക്; തലവേദനയായി കൊഴിഞ്ഞാമ്പാറയിലെ വിമത കൺവെൻഷൻ

കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കൽ സമ്മേളനം നടത്താൻ തീരുമാനിച്ച ദിവസം തന്നെയാണ് വിമതരും കൺവെൻഷൻ വിളിച്ചു ചേർത്തത്.

Published

on

ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ വിമതർ കൺവെൻഷൻ വിളിച്ചു ചേർത്തത് സിപിഎമ്മിന് മറ്റൊരു തലവേദനയാവുകയാണ്. കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കൽ സമ്മേളനം നടത്താൻ തീരുമാനിച്ച ദിവസം തന്നെയാണ് വിമതരും കൺവെൻഷൻ വിളിച്ചു ചേർത്തത്.

വിമത നീക്കത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് തവണയും കൊഴിഞ്ഞാമ്പാറ രണ്ടിലെ ലോക്കൽ സമ്മേളനം മാറ്റി വെച്ചിരുന്നു. അടുത്ത കാലത്ത് മറ്റൊരു പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നയാളെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കൽ സെക്രട്ടറിയാക്കിയതോടെയാണ് കൊഴിഞ്ഞാമ്പാറ മേഖലയിൽ വിഭാഗീയതയും വിമത നീക്കവും ശക്തിയാർജിച്ചത്.

പാർട്ടി ആലോചനകൾ നടത്താതെ ജില്ലാ സെക്രട്ടറിയാണ് പാർട്ടി വിട്ട് വന്നയാളെ സിപിഎം ലോക്കൽ സെക്രട്ടറിയാക്കിയതെന്നും നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും പെരുമാറുന്നുവെന്നാരോപിച്ചാണ് വിമതർ സംഘടിച് ശക്തിയാർജിച്ചത്. ചിറ്റൂർ ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ എം സതീഷ് ലോക്കൽ കമ്മിറ്റി അംഗം ബി ശാന്തകുമാർ എന്നവരുടെ നേതൃത്വത്തിലാണ് വിമത കൺവെൻഷൻ വിളിച്ചു ചേർത്തത്.

വിഭാഗിയതയെ തുടർന്ന് കമ്മിറ്റികളിൽ നിന്ന് പുറത്തുപോയവരുടെയും നിശബ്ദത തുടരുന്നവരുടെയും പിന്തുണ ഇവർക്കുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടിലെ വിഭാഗീയ പ്രവർത്തനം പർട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നുണ്ട്. 17 ബ്രാഞ്ച് കമ്മിറ്റികളുള്ള കൊഴിഞ്ഞാമ്പാറ 2 ലോക്കൽ കമ്മിറ്റിയിലെ 13 ബ്രാഞ്ച് സെക്രട്ടറിമാർ വിമത കൺവെൻഷനിൽ പങ്കെടുത്തു.

ബ്രാഞ്ച് കമ്മിറ്റി മിനുട്ട് സുമായി ബ്രാഞ്ച് സെക്രട്ടറിമാർ വിമത കൺവെർഷനിൽ പങ്കെടുത്തത് നേതൃത്വത്തെ വെല്ലുവിളിക്കാൻ തീരുമാനിച്ചു തന്നെയാണ്. സംസ്ഥാന നേതൃത്വത്തിന് ബ്രാഞ്ച് സെകട്ടറിമാർ പരാതി നൽകിയിട്ടും പരിഹാരമാവാത്തതിനെ തുടർന്നാണ് പരസ്യ പ്രതികരണത്തിലേക്കും കൺവെൻഷനിലേക്കും വിമതർ നീങ്ങിയത്.

സകല ശക്തിയുമെടുത്ത് പോരാടിയിട്ടും ഉപതെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമേറ്റ സിപിഎം ന് മറ്റൊരു തലവേദനയാണ് വിമത നീക്കം.

Continue Reading

kerala

കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്തു

അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തകഴി കുന്നമ്മ കുറുപ്പഞ്ചേരി സിയാദ് (31) ആണ് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ്. സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

പായിപ്പാട്ടുളള സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു സിയാദും കുടുംബവും. റോഡുവശത്തെ മരം വെട്ടുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കയര്‍ വഴിക്കുകുറുകെ വലിച്ചുകെട്ടിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കാനാണ്് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളികള്‍ റോഡില്‍ നിന്നില്ലായിരുന്നു.

കയര്‍ കാഴ്ചയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു. സിയാദിന്റെ കഴുത്ത് കയറില്‍ ശക്തിയില്‍ കുരുങ്ങി വലിഞ്ഞതോടെ 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീവുകയായിരുന്നു. ഓടിക്കൂടിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending