Connect with us

india

നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പൽ ജീവനക്കാര്‍ മോചിതരായി

രണ്ടാഴ്ച്ചക്കകം നാട്ടിലെത്തുമെന്ന് സനു ജോസ് കൊച്ചിയിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

Published

on

നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പൽ ജീവനക്കാര്‍ മോചിതരായി. കപ്പലും ജീവനക്കാരുടെ പാസ്‌പോർട്ടുകളും വിട്ട് നല്‍കിയാതായി വിവരം ലഭിച്ചു. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ് എന്നിവരടക്കമുള്ളവരുടെ മോചനമാണ് എട്ട് മാസത്തിനുശേഷം സാധ്യമായത്. അസംസ്കൃത എണ്ണമോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയൻ നാവിക സേന എം ടി ഹീറോയിക് ഇദുൻ എന്ന കപ്പൽ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്. രണ്ടാഴ്ച്ചക്കകം നാട്ടിലെത്തുമെന്ന് സനു ജോസ് കൊച്ചിയിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

സമുദ്രാതിർത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാർ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയൽ ഗിനി പിടികൂടുകയായിരുന്നു. ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പൽ ജീവനക്കാർ. വിജിത്തിന് പുറമേ, സനു ജോസ്, മിൽട്ടണ്‍ എന്നിവരാണ് കപ്പിലിലുണ്ടായിരുന്ന മറ്റ് മലയാളികൾ. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പൽ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയൽ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിർത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളർ പിഴയും ചുമത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; സ്റ്റാലിന്‍

‘ബില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ ആക്രമണം’

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞ് നിയമസഭയില്‍ എത്തിയത്. വലിയ പ്രതിഷേധങ്ങളും എതിര്‍പ്പുകളുമുണ്ടായിട്ടും പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ വഖഫ് ബില്ലിനെ എതിര്‍ത്തെന്നും 232 പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തും 288 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്‌തെന്നും അദ്ദേഹം സൂചിപ്പിച്ചു. ബില്ലിനെ എതിര്‍ക്കുന്ന അംഗങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടും ഭേദഗതികളില്ലാതെയാണ് ബില്‍ പാസാക്കിയതെന്നും ഇതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തുനിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടും അതെല്ലാം അവഗണിച്ചാണ് ബില്‍ പാസാക്കിയത്.

എന്നാല്‍ ബില്ലില്‍ പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദേശിച്ചുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.

 

Continue Reading

india

പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍

മധ്യപ്രദേശില്‍ പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരുമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍.

Published

on

മധ്യപ്രദേശില്‍ പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരുമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍. മാണ്ഡാല പള്ളിയിലെ പുരോഹിതരും തീര്‍ഥാടകരും ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.

സന്ദര്‍ശനത്തിനിടെ ഒരു സംഘം വി.എച്ച്.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ച ബസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പൊലീസ് ഇവരെ വിട്ടയച്ചു.

എന്നാല്‍ മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സ്റ്റേഷനില്‍വെച്ച് സംഘം പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം ആക്രമണത്തെ അപലപിച്ച് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

232 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 288 അംഗങ്ങല്‍ ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ചു.

Published

on

ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. 232 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 288 അംഗങ്ങല്‍ ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ചു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.

ഇലക്ട്രോണിക് രീതിയില്‍ നടന്ന വോട്ടെടുപ്പിലാണ് 288 പേര്‍ അനുകൂലിക്കുകയും 238 പേര്‍ എതിര്‍ക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാല്‍, ഗൗരവ് ഗോഗോ, എന്‍.കെ പ്രേമചന്ദ്രന്‍, ഇ. ടി മുഹമ്മദ് ബഷീര്‍, കെ.രാധകൃഷ്ണന്‍ തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി.

കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അതേസമയം ചര്‍ച്ചക്കിടെ വഖഫ് ബില്ലിന്റെ പേപ്പറുകള്‍ അസദുദ്ദീന്‍ ഉവൈസി കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി.

ബില്ല് മുസ്‌ലിംകളെ അരികുവല്‍ക്കരിക്കാനുള്ളതെന്നും വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

 

Continue Reading

Trending