Connect with us

india

റഷ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ഇന്ത്യക്കാർ

ജൂലൈ എട്ടിനാണ് പ്രധാനമന്ത്രിയുടെ റഷ്യാ സന്ദര്‍ശനം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മോസ്‌കോയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ ഇന്ത്യക്കാര്‍. ഇന്ത്യന്‍ ബിസിനസ് അലയന്‍സ് ആന്‍ഡ് ഇന്ത്യ കള്‍ചറല്‍ നാഷണല്‍ സെന്റര്‍ പ്രസിഡന്റ് സാമി കോട്വാണിയാണ് ഈ വിഷയം ഉന്നയിച്ചത്.

ജൂലൈ എട്ടിനാണ് പ്രധാനമന്ത്രിയുടെ റഷ്യാ സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തിനുശേഷം ആദ്യമായിട്ടാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നതിനാല്‍ ക്ഷേത്രമെന്ന ആവശ്യത്തോട് അധികൃതര്‍ക്കും എതിര്‍പ്പില്ല. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഒട്ടുമിക്ക മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളും കമ്മ്യൂണിറ്റി സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മോദിയും പുടിനും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചച്ചയില്‍ ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ചും സംസാരിക്കണമെന്നാണ് റഷ്യയിലുള്ള ഇന്ത്യക്കാരുടെ ആവശ്യം. ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ റഷ്യയില്‍ ഹിന്ദുമതത്തിനുള്ള സ്വീകാര്യത വര്‍ദ്ധിക്കുമെന്നും ഇവര്‍ വാദിക്കുന്നുണ്ട്.

india

അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ

സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

Published

on

ചെനാബ് നദിയിലെ ബഗ്‌ളിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

ജമ്മുവിലെ ബഗ്‌ളിഹാര്‍ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്‍കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്‌ളിഹാര്‍ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലവിലുണ്ട്.

Continue Reading

india

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി

അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി

Published

on

ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എന്‍ഐഎ അന്വേഷണം ആവശ്യമുള്ളതായി തോന്നുന്നില്ല. തങ്ങളുടെ പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സുഹാസ് ഷെട്ടിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നത്. കുടുംബത്തിന് നീതി ഉറപ്പാക്കും’ – മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് ബജ്റംഗ് ദള്‍ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, നാഗരാജ് അബ്ദുല്‍ സഫ്വാന്‍, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മില്‍, ഖലന്ദര്‍ ഷാഫി, ആദില്‍ മെഹ്റൂസ്, മുഹമ്മദ് റിസ്വാന്‍, എന്നിവരാണ് അറസ്റ്റിലായത്.

 

Continue Reading

india

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികര്‍ മരിച്ചു

റംബാനില്‍ ആണ് അപകടം.

Published

on

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികര്‍ മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച സൈനികര്‍.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

Trending