india
ബ്രിക്‌സ് കറന്‍സിയില്‍ ഇന്ത്യന്‍ പ്രതീകം താജ്മഹല്‍; പ്രതിഷേധവുമായി സംഘപരിവാര്‍ അനുകൂലികള്‍
താജ്മഹലിനെ മാത്രമാണോ ഇന്ത്യുടെ പ്രതീകമായി കിട്ടിയതെന്നും മറ്റ് രാജ്യങ്ങള്‍ അവരുടെ പ്രതീകമായി ജൂത-കൃസ്ത്യന്‍ പള്ളികളെ ചേര്‍ത്തപ്പോള്‍ ഇന്ത്യയുടെ കാര്യത്തില്‍ മോദി നിരാശപ്പെടുത്തിയെന്നും സംഘപരിവാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്.

ബ്രിക്‌സ് കറന്‍സിയില്‍ ഇന്ത്യയുടെ പ്രതീകമായി താജ്മഹലിനെ നിശ്ചയിച്ചതില്‍ സംഘപരിവാറിന്റെ പ്രതിഷേധം. താജ്മഹലിനെ മാത്രമാണോ ഇന്ത്യുടെ പ്രതീകമായി കിട്ടിയതെന്നും മറ്റ് രാജ്യങ്ങള്‍ അവരുടെ പ്രതീകമായി ജൂത-കൃസ്ത്യന്‍ പള്ളികളെ ചേര്‍ത്തപ്പോള്‍ ഇന്ത്യയുടെ കാര്യത്തില്‍ മോദി നിരാശപ്പെടുത്തിയെന്നും സംഘപരിവാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രതീകാത്മക കറന്‍സി അനാവരണം ചെയ്തിരുന്നു. ബ്രിക്‌സ് രാജ്യങ്ങളുടെ പതാകയും പ്രതീകാത്മക ചിത്രങ്ങളും ചേര്‍ത്താണ് കറന്‍സി തയ്യാറാക്കിയത്.
താജ്മഹലിനെ ഇന്ത്യുടെ പ്രതീകാത്മക ചിത്രമായി തെരഞ്ഞെടുത്ത നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗടില്യന്റെ ചിത്രം ഉപയോഗിക്കാമായിരുന്നുവെന്ന് ചില ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. അന്തിമ രൂപമല്ലാത്തതിനാല്‍ ഇനിയും മാറ്റാനുള്ള അവസരമുണ്ടെന്നും താജ്മഹലിന് പകരം ഏതെങ്കിലും ഹിന്ദു പ്രതീകങ്ങള്‍ ചേര്‍ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
ഹിന്ദു എക്‌സിസ്റ്റന്‍സ് എന്ന പേരിലും വിരാട് ഹിന്ദുസ്ഥാന്‍ സംഘം ദേശീയ ജനറല്‍ സെക്രട്ടറി ജഗദീഷ് ഷെട്ടിയുടെയും എക്‌സ് പോസ്റ്റിലൂടെയുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
താജ്മഹലിന് പകരം ഓം, അശോകചക്രം, ഗണപതി-ലക്ഷ്മി വിഗ്രഹങ്ങള്‍, കൊണാര്‍ക് സൂര്യക്ഷേത്രം എന്നിവ പ്രതീകങ്ങളാക്കി ഉപയോഗിക്കാമായിരുന്നില്ലെയെന്നും മോദിയുടെ തീരുമാനം നിരാശപ്പെടുത്തിയെന്നുമാണ് ജഗദീഷ് ഷെട്ടി എക്‌സില്‍ കുറിച്ചത്.
india
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരനെന്ന് ചെന്നൈ കോടതി
ശിക്ഷ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും.

2024 ഡിസംബറില്‍ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് ചെന്നൈയിലെ കീഴ്‌ക്കോടതി കണ്ടെത്തി. കുറ്റകൃത്യം നടന്ന് അഞ്ച് മാസത്തിന് ശേഷം വരുന്ന വിധി, സംസ്ഥാന വ്യാപകമായി രോഷം സൃഷ്ടിച്ച ഒരു ഉയര്‍ന്ന കേസിന്റെ സമാപനത്തെ അടയാളപ്പെടുത്തുന്നു. ചെന്നൈ മഹിളാ കോടതി ജഡ്ജി രാജലക്ഷ്മി മെയ് 28 ബുധനാഴ്ച വിധി പുറപ്പെടുവിച്ചു. ശിക്ഷ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും.
2024 ഡിസംബര്‍ 23-ന് രാത്രി അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി സുഹൃത്തിനാപ്പം കാമ്പസില്‍ സമയം ചെലവഴിക്കുന്നതിനിടെ ജ്ഞാനശേഖരന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വിദ്യാര്‍ത്ഥിയെ 40 മിനിറ്റോളം അനധികൃതമായി കസ്റ്റഡിയില്‍ വച്ചു, വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ തുടര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിനിയും ലൈംഗിക പീഡനം തടയല്‍ (PoSH) കമ്മിറ്റിയിലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറും അതേ ദിവസം തന്നെ പോലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 25നാണ് ജ്ഞാനശേഖരനെ ഗ്രേറ്റര്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ ഇതിനകം ഏഴ് കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍, ബലാത്സംഗത്തിന് 63 (എ), 64 (1) വകുപ്പുകളും ലൈംഗിക പീഡനത്തിന് 75 (1) (ii), (iii) എന്നിവയുള്‍പ്പെടെയുള്ള പുതിയ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി.
india
സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം വീണ്ടും പരാജയം
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ തകര്‍ന്ന് വീണു.

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയപ്പെട്ടു. പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സാധിച്ചില്ല. ഇതോടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തുന്നതിനു മുമ്പേ സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണെന്ന് സ്പേസ് എക്സ് അറിയിച്ചു.
സ്റ്റാര്‍ഷിപ്പ് പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണെന്നും കൃത്യ സ്ഥാനം അറിയില്ലെന്നും സ്പേസ് എക്സ് അറിയിച്ചു. ലാന്‍ഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പേസ് എക്സ് വ്യക്തമാക്കി. അതേസമയം വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്പേസ് എക്സ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ച് മണിക്കായിരുന്നു സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്ന് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായിരുന്നില്ല. അവസാനം നടന്ന പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തിയിരുന്നു.
india
മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.
ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.
മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്‌ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍