കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ മൂന്ന് പുതിയ പരിശീകരുടേയും അവരുടെ തന്ത്രങ്ങളുടേയും വിജയമായി ഫുട്‌ബോള്‍ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.
പോയിന്റ് പട്ടികയില്‍ പിന്തള്ളപ്പെട്ട എഫ്.സി ഗോവയ്ക്കും ചെന്നൈയിന്‍ എഫ്.സിക്കും കഴിഞ്ഞ സീസണിലെ അതേ പരിശീലകരെ നിലനിര്‍ത്തിയിട്ടും നിരാശയായിരുന്നു ഫലം. കൊല്‍ക്കത്തയെ ആദ്യസീസണില്‍ കിരീടം അണിയിച്ച സ്പാനീഷ് പരിശീലകന്‍ ആന്റോണിയോ ഹബാസിനെ പരിശീലകനാക്കിയ പൂനെ സിറ്റി എഫ്.സിയും നിരാശരായി.
പരിശീലകരില്‍ വമ്പന്മാരായ സീക്കോ ( എഫ.സി.ഗോവ), മാര്‍ക്കോ മറ്റേരാസി (ചെന്നൈിയിന്‍ എഫ്.സി) ആന്റോണിയോ ഹബാസ് (എഫ്.സി.പൂനെ സിറ്റി) എന്നിവര്‍ക്കു സ്വന്തം ടീമുകളെ പ്ലേ ഓഫിലേക്കു എത്തിക്കുവാന്‍ കഴിയാതോ പോയതോടെ ലീഗിന്റെ ചലനാത്മകതയില്‍ തന്നെ മാറ്റം വന്നു. കഴിഞ്ഞ സീസണുകളില്‍ നിന്നും വിഭിന്നമായി ഇത്തവണ എല്ലാം ടീമുകളും എറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. ഓരോ സീസണ്‍ കഴിയുന്തോറും ഓരോ ടീമുകളും ഒന്നിനൊന്നു മെച്ചപ്പെട്ടുവരുന്നതിന്റെ സൂചനയായിരുന്നു ഈ സീസണ്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
സെമിഫൈനലിലേക്കു യോഗ്യത നേടിയ ടീമുകളുടെ പരിശീലകരെ എടുത്താല്‍ എല്ലാവരും ആദ്യമായാണ് ഐഎസ്എല്‍ സീസണില്‍ പരിശീലകരായി എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റീവ് കോപ്പലിനെ പോലെ നവാഗതരാണ് മറ്റു മൂന്നുപേരും. സ്പാനീഷ് ക്ലബുകളെ പരിശീലിപ്പിച്ചിരുന്ന അതല്റ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് ഹോസെ മൊളിനൊ,റോബര്‍ട്ടോ കാര്‍ലോസിന്റെ പിന്‍ഗാമിയായി സ്ഥാനം എടുത്ത ജിയാന്‍ ലൂക്ക സാംബ്രോട്ട (ഡല്‍ഹി ഡൈനാമോസ്), 2002ലോകകപ്പില്‍ കളിച്ച കോസ്റ്ററിക്കന്‍ ടീമിന്റെ പരിശീലകനായ അലക്‌സാന്ദ്രോ ഗുയിമെറസ് ( മുംബൈ സിറ്റി),എന്നിവരെല്ലാം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നവാഗതരായ പരിശീലകരാണ്. ഇവരുടെ തന്ത്രങ്ങളാണ് ഒടുവില്‍ വിജയം കണ്ടത്. തന്ത്രങ്ങളുടെ പഴയ ആശാന്മാര്‍ പരാജയപ്പെട്ട സീസണില്‍ പുതിയ ആശാന്മാര്‍ വിജയം കണ്ടു.
സീക്കോയെ പോലെ വളരെ പരിചയസമ്പത്തുള്ള പരിശീലകരുടെ പരാജയത്തിനു കാരണമായി പ്രമുഖ ഫുട്‌ബോള്‍ വിദഗ്ധന്‍ പോള്‍ മാസെഫീല്‍ഡ് ചൂണ്ടിക്കാണിക്കുന്നത് ഉച്ചസ്ഥായിയായ ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്. എഫ്.സി ഗോവയുടേയും ചെന്നൈയിന്‍ എഫ്.സിയുടേയും മാര്‍ക്വീ താരങ്ങളുടെ മോശം പ്രകടനം ടീമുകളെ മൊത്തമായി ബാധിച്ചു. മറ്റു ടീമുകള്‍ മികച്ച കളിക്കാരെ കണ്ടെത്തി ടീമിനു ശക്തികൂട്ടിയപ്പോള്‍ ഈ ടീമുകളുടെ പ്രമുഖ താരങ്ങള്‍ പരാജയമായി. ഐഎസ്എല്‍ മത്സരങ്ങള്‍ വളരെ ശക്തമാകുകയും അതിനോടൊപ്പം മത്സരങ്ങള്‍ക്കു വീറും വാശിയും ഇത്തവണ വര്‍ധിച്ചുവെന്നു തെളിയിക്കുന്നതാണ് ഇതിനകം കഴിഞ്ഞ മത്സരങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതെന്ന് ബിര്‍മിങ്ഹാം സിറ്റിയുടെ മുന്‍ താരം കൂടിയായയ പോള്‍ മാസിഫീല്‍ഡ് പറഞ്ഞു.
എന്നാല്‍ ലീഗിന് പുതിയ മാനം കൈവന്നതോടൊപ്പം തന്ത്രങ്ങളുടെ സൂക്ഷ്മവും അതീവ നൈപുണ്യത്തോടെയുമുള്ള നടപ്പാക്കലും ഐഎസ്എല്‍ സീസണില്‍ കാണുവാന്‍ കഴിഞ്ഞുവെന്ന് ന്യൂസിലാണ്ടിന്റെ ദേശീയ ടീമിന്റെയും നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെയും മുന്‍ പരിശീലകന്‍ കൂടിയായി റിക്കി ഹെര്‍ബെര്‍ട്ട് എടുത്തുപറഞ്ഞു. ഐഎസ്എല്‍ കുടുതല്‍ വിപുലവും കൂടുതല്‍ സ്ഥലങ്ങളിലേക്കും വ്യാപിക്കേണ്ടതുണ്ട്. അതേപോലെ മികവുറ്റ കളിക്കാരെയും ടീമുകളേയും പുതിയതായി ഉള്‍പ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമെ അടവ്‌നയങ്ങളിലും തന്ത്രങ്ങളുടെ ആവിഷ്‌കാരങ്ങളിലും കൂടുതല്‍ പുതുമകളും കണ്ടെത്താന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ്എല്‍ മത്സരങ്ങളുടെ ടെലിവിഷന്‍ കമന്റേറ്റര്‍ കൂടിയാണ് ഹെര്‍ബെര്‍ട്ട്.
നേരത്തെ അദ്ദേഹം കഴിഞ്ഞ സീസണില്‍ മികവ് കാണിച്ച എലാനോ ബ്ലൂമര്‍, സ്റ്റീവന്‍ മെന്‍ഡോസ (ചെന്നൈയിന്‍ എഫ്.സി), ലിയോ മോറ (എഫ്.സി ഗോവ) എന്നിവരെ ഒഴിവാക്കിയതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.
ഈ സീസണിലെ ഏറ്റവും കൗതുകകരമായ കാര്യം സെമിഫൈനലിക്കേു യോഗ്യത നേടിയ നാല് ടീമുകളുടേയും പരിശീലകര്‍ നവാഗതരാണന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ പരിശീലകരായിരുന്നവര്‍ പരാജയപ്പെട്ടപ്പോല്‍ ജിയാന്‍ ലൂക്ക സാംബ്രോട്ട (ഡല്‍ഹി), ഹോസെ മൊളിനോ( കൊല്‍ക്കത്ത),സ്റ്റീവ് കോപ്പല്‍ (കേരള ബ്ലാസറ്റേഴ്‌സ്), അലക്‌സാന്ദ്രെ ഗുയിമെറസ് (മുംബൈ സിറ്റി) എന്നിവര്‍ തങ്ങളുടെ ടീമുകളെ സെമിഫൈനലില്‍ എത്തിച്ചുകൊണ്ട് വിജയം നേടി.
പുതിയ ആശയങ്ങളും ,മൂല്യങ്ങളും നടപ്പാക്കുന്നതോടൊപ്പം ഇവര്‍ക്ക് മത്സരങ്ങളുടെ ഗതിക്ക് അനുസരിച്ചു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചു. സീസണിന്റെ ആദ്യ ഘട്ടത്തില്‍ ഈ പരിശീലകര്‍ക്ക് കാര്യമായി നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഓരോ പോയിന്റും സെമിഫൈനലിലേക്കുള്ള പാതയില്‍ നിര്‍ണായകമാണെന്ന വാസ്തവം മനസിലാക്കി ടീമിനെ അതിന് അനുസരിച്ചു ഒരുക്കാന്‍ കഴിഞ്ഞതായും പോള്‍ മാസിഫീല്‍ഡ് അടിവരയിട്ടു സൂചിപ്പിച്ചു.
കഴിഞ്ഞ സീസണില്‍ സെമിഫൈനല്‍ വരെ എത്തിയ ടീമുകളെയാണ് മൊളിനോയ്ക്കും സാംബ്രോട്ടയ്ക്കും പരിശീലിപ്പിക്കാന്‍ ലഭിച്ചത് എന്നാല്‍ ഗുയിമെറസും സ്റ്റീവ് കോപ്പലും കഴിഞ്ഞ സീസണില്‍ യഥാക്രമം ആറാമതും എട്ടാമതും നിന്ന ടീമുകളെയാണ്