Connect with us

FOREIGN

മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിൽ വെന്നിക്കൊടി പാറിക്കാൻ ഇന്ത്യൻ താരങ്ങളായ സനീം സാനി-മൂസ ഷരീഫ് സഖ്യം ഒരുങ്ങി

മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (MERC) സീസൺ 2024ൽ മുഴുവൻ സീസണിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ജോഡിയായി ഇരുവരും മാറും.

Published

on

ദുബായ് : സ്റ്റാർ ഡ്രൈവർ സനീം സാനിയും നിരവധി തവണ ദേശീയ കാർ റാലിയിൽ ജേതാവായ പ്രശസ്ത നാവിഗേറ്റർ മൂസ ഷെരീഫും മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിൽ പൂർണ്ണമായി പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു.

മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (MERC) സീസൺ 2024ൽ മുഴുവൻ സീസണിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ജോഡിയായി ഇരുവരും മാറും. ജനുവരി 20-ന് യു.എ.ഇ സ്പ്രിന്റ് റാലിയോടെ ഇവരുടെ പടയോട്ടം ആരംഭിക്കും. ഇത് മൂസാ ഷെരീഫിന്റെ 75-ാമത്തെ അന്താരാഷ്ട്ര മത്സരമായിരിക്കും.

അഭിമാനകരമായ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 1 മുതൽ 3 വരെ ഖത്തർ ഇന്റർനാഷണൽ റാലിയോടെ ആരംഭിക്കും, ജോർദാൻ (മെയ് 16 മുതൽ 18 വരെ), ലെബനൻ (സെപ്തംബർ 6 മുതൽ 8 വരെ), സൈപ്രസ് (ഒക്ടോബർ 4 മുതൽ 6 വരെ), ഒമാൻ (നവംബർ 28 മുതൽ 30 വരെ) എന്നിവിടങ്ങളിൽ നാല് റൗണ്ടുകൾ കൂടി ഉണ്ടായിരിക്കും. MERC-4 വിഭാഗത്തിൽ ഫോർഡ് ഫിയസ്റ്റ റാലി 4 സ്പെക് കാർ ഉപയോഗിച്ചായിരിക്കും ഇവർ കളത്തിലിറങ്ങുന്നത്.

2008-ൽ റാലിയിൽ അരങ്ങേറ്റം കുറിച്ച സനീം, ഏഴ് തവണ നാഷണൽ റാലി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കോ-ഡ്രൈവറും 22 ചാമ്പ്യൻഷിപ്പുകളിൽ ജേതാവുമായ മൂസ ഷരീഫിനൊപ്പം ചേർന്ന് എഫ്‌ഡബ്ല്യുഡി ക്ലാസിൽ മൂന്ന് യു.എ.ഇ റാലി ചാമ്പ്യൻഷിപ്പുകളിൽ വിജയം നേടിയിട്ടുണ്ട്.

തൃശ്ശൂർ സ്വദേശിയായ സനീം ഇപ്പോൾ ദുബായിലാണ് താമസം.
ഷാർജയുടെ ടൂൾബോക്‌സ് ഓട്ടോ ടീമിന്റെ സഹകരണത്തോടെ മത്സരിക്കുന്ന ഈ ജോഡിക്ക് എംആർഎഫ് ടയേർസ്,വിബ്ജിയോർ റിയൽ എസ്റ്റേറ്റ് ദുബായ്, ക്ലിവെറ്റ് എയർ കണ്ടീഷൻ മിഡിൽ ഈസ്റ്റ്, അലങ്കാർ ഹോട്ടൽസ് ,തൃശൂർ & ബ്ലൂബാൻഡ് സ്‌പോർട്‌സ് എന്നീ ഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട്.

“ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട്,രാജ്യത്തിന് വേണ്ടി പുരസ്‌കാരങ്ങൾ കൊണ്ടുവരാനുമുള്ള അവസരമായിട്ടാണ് ഞങ്ങൾ യു.എ.ഇ ചാമ്പ്യൻഷിപ്പിനെ കാണുന്നത്.എന്റെ രാജ്യത്തിനായി മത്സരിക്കുന്നുവെന്നത് എല്ലായ്പ്പോഴും അഭിമാനകരമായ നിമിഷമാണ്. മികച്ച കഴിവുകൾ പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കും. ആദ്യ റൗണ്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.”- ഇന്ത്യയുടെ നമ്പർ വൺ നാവിഗേറ്ററായ മൂസ ഷരീഫ് പറഞ്ഞു.

74 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ 309 റാലികൾ പൂർത്തിയാക്കിയ കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ പെർവാഡ് സ്വദേശിയായ ഷരീഫിന്റെ തുടർച്ചയായ 32-ാം റാലി സീസനാണ് ഇത്. ഫെബ്രുവരി 1 ന് ആരംഭിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഖത്തർ ഇന്റർനാഷണൽ റാലിക്ക് 13 ടൈംഡ് സ്‌പെഷ്യൽ സ്റ്റേജുകൾ ഉൾപ്പെടെ 622.49 കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരിക്കും.

FOREIGN

കെ.​എം.​സി.​സി ജുബൈ​ൽ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ് സംഘടിപ്പിച്ചു

ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

Published

on

‘എ​ലി​വേ​റ്റ് 2025’​ന്റെ ​ഭാ​ഗ​മാ​യി കെ.​എം.​സി.​സി ജുബൈ​ൽ സി​റ്റി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ്​ ഫി​ഫ അ​റീ​ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​യ്യോ​ളി ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​ഫ​വാ​സ് ആ​ദ്യ പെ​നാ​ൽ​ട്ടി കി​ക്കെ​ടു​ത്തു. കെ.​പി. അ​ബു (എ​ച്ച്.​എം.​ടി) കെ.​എം.​സി.​സി ജു​ബൈ​ൽ സി​റ്റി ഏ​രി​യ ടീ​മി​​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​ല​യ​ൻ​സ് എ​ഫ്‌.​സി കി​മ്മി​ച്ചി മാ​ർ​ട്ട് പെ​നാ​ൾ​ട്ടി ടൂ​ർ​ണ​മെ​ന്റി​​ന്റെ വി​ജ​യി​ക​ളാ​യി.

കെ.​എം.​സി.​സി ജൂ​ബൈ​ൽ ദാ​ഖി​ൽ മ​ഹ​ദൂ​ദ് ടീം ​റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി. സോ​നാ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് സ്പോ​ൺ​സ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ​ഫ്‌​റോ​ൺ റ​സ്റ്റാ​റ​ന്റ് സ്പോ​ൺ​സ​ർ ചെ​യ്ത റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​യും വി​ജ​യി​ക​ൾ​ക്ക് കൈ​മാ​റി. ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഫി കൂ​ട്ടാ​യി, വൈ​സ്​ പ്ര​സി​ഡ​ന്റ്​ ഷി​ബു ക​വ​ല​യി​ൽ, അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട് എ​ന്നി​വ​രും സെ​ൻ​ട്ര​ൽ ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു.

ഷി​യാ​സ് താ​നൂ​ർ ടൂ​ർ​ണ​മെ​ന്റ്​ നി​യ​ന്ത്രി​ച്ചു. സി​റ്റി ക​മ്മി​റ്റി​യു​ടെ നേ​താ​ക്ക​ളാ​യ പ്ര​സി​ഡ​ന്റ്​ സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് താ​നൂ​ർ, ട്ര​ഷ​റ​ർ മു​ജീ​ബ് കോ​ഡൂ​ർ, ചെ​യ​ർ​മാ​ൻ ഡോ. ​ഫ​വാ​സ്, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, റി​യാ​സ് വെ​ങ്ങ​ര, സി​റാ​ജു​ദ്ദീ​ൻ ചെ​മ്മാ​ട്, ജ​മാ​ൽ, റ​ഷീ​ദ് ഒ​ട്ടു​മ്മ​ൽ, ബാ​വ ഹു​സൈ​ൻ, റ​ഷീ​ദ് അ​ലി, സ​മ​ദ് ക​ണ്ണൂ​ർ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

FOREIGN

ഒ.ഐ.സി.സി നേതാവ് ഷിബു ജോയ് ദമ്മാമിൽ നിര്യാതനായി

കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്.

Published

on

ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളം പ്രവാസിയായ കരീംതോട്ടുവ ഷിബു ജോയ് ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്.

ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി നേതാക്കള്‍ ആശുപത്രിയിലെത്തി.

ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഷിബു ജോയ് സൈബര്‍ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.

ഷിബു ജോയുടെ നിര്യാണത്തില്‍ ദമാം കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവര്‍ത്തകനേയും ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നഷ്ടമാണ്‍ ഷിബു ജോയിയുടെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നതെന്ന് കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റിഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Continue Reading

Trending