Connect with us

india

‘ഒമ്പത് സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കണം’; കര്‍ഷകരെ തടവില്‍ പാര്‍പ്പിക്കാന്‍ പുതിയ മാര്‍ഗം തേടി പൊലീസ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പുറപ്പെട്ട കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ്

Published

on

ഡല്‍ഹി: ‘ദില്ലി ചലോ’ മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചാല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനു താല്‍ക്കാലികമായി ഒമ്പത് സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ തള്ളി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പുറപ്പെട്ട കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ്.

ഡല്‍ഹിയിലേക്കുള്ള വഴി കോണ്‍ക്രീറ്റ് സ്ലാബുകളും കമ്പിവേലികളും കൊണ്ട് പൊലീസ് പൂര്‍ണമായി അടച്ചു. കര്‍ഷകരെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളും പൊലീസ് സജ്ജമാക്കി.അരലക്ഷത്തിലധികം കര്‍ഷകര്‍ വെള്ളിയാഴ്ച വൈകിട്ടോടെ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. കനത്ത പൊലീസ് കാവലിലാണ് ഡല്‍ഹി. മാര്‍ച്ചില്‍നിന്നു പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു കര്‍ഷകര്‍. ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകരെ നേരിടാന്‍ ബിഎസ്എഫിനെ ഉള്‍പ്പെടെയാണു കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്.

ആശങ്കകള്‍ സമാധാനപരമായി അധികൃതരെ ധരിപ്പിക്കുക മാത്രമാണ് ലക്ഷ്യം. കലാപം ഉണ്ടാക്കാനോ സമാധാനം തകര്‍ക്കാനോ വന്നവരല്ലെന്നും കര്‍ഷക പ്രതിനിധികള്‍ ഡല്‍ഹി പൊലീസിനെ ധരിപ്പിച്ചിരുന്നു. എന്നാല്‍ എന്തു വിലകൊടുത്തും മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയുമെന്നും സംഘര്‍ഷം ഒഴിവാക്കുന്നതിനായി പിരിഞ്ഞു പോകണമെന്നും പൊലീസ് കര്‍ഷക പ്രതിനിധികളോട് ആവശ്യപ്പെട്ടു.
മാര്‍ച്ചിനെതിരെ ഇന്നും പൊലീസ് ബലം പ്രയോഗിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസവും ഹരിയാന, യുപി എന്നിവിടങ്ങളില്‍നിന്നുള്ള അതിര്‍ത്തി വഴികളെല്ലാം ബാരിക്കേഡും കല്ലും കമ്പിവേലികളും നിരത്തി തടഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കൂട്ടംകൂടാനാവില്ലെന്നും സമരക്കാരെ കടത്തിവിടില്ലെന്നുമായിരുന്നു നിലപാട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഷാഹി മസ്ജിദ് വെടിവെപ്പ്: സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുല്‍ വഹാബ് എം.പി നോട്ടീസ് നല്‍കി

നിരപരാധികളായ നാല് മുസ്‌ലിം യുവാക്കളുടെ ജീവനെടുത്ത പൊലീസ് കൂട്ടക്കുരുതി ഒരിക്കലും അംഗീകരിക്കാനാകാത്തതും, നീതി നിഷേധവുമാണ്.

Published

on

ഉത്തര്‍ പ്രദേശ് സംഭലിലെ ഷാഹി മസ്ജിദില്‍ പൊലീസ് നടത്തിയ ദാരുണമായ വെടിവെപ്പ് സംബന്ധിച്ചും അതിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ഇന്നത്തെ ശൂന്യവേള, ചോദ്യോത്തര സമയം എന്നിവയുള്‍പ്പെടെ ലിസ്റ്റുചെയ്ത എല്ലാ ബിസിനസ്സുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു രാജ്യസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പി ചെയര്‍മാന് നോട്ടീസ് നല്‍കി.

നിരപരാധികളായ നാല് മുസ്‌ലിം യുവാക്കളുടെ ജീവനെടുത്ത പൊലീസ് കൂട്ടക്കുരുതി ഒരിക്കലും അംഗീകരിക്കാനാകാത്തതും, നീതി നിഷേധവുമാണ്. സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേ നടത്താനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് പാര്‍ലമെന്റ് പാസാക്കിയ ‘ആരാധനാലയം (പ്രത്യേക വ്യവസ്ഥ) നിയമം 1991’ ലംഘനം ആണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

Continue Reading

india

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം; പരിശോധനയിലെന്ന് ആഭ്യന്തര മന്ത്രാലയം

തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചിരുന്നു. 

Published

on

കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്നാരോപിച്ചുള്ള ഹരജിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം തേടി അലഹബാദ് ഹൈക്കോടതി. കേസ് ഡിസംബര്‍ 19ന് പരിഗണിക്കുമെന്നും അലഹബാദ് ഹൈക്കോടതി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും ബി.ജെ.പി നേതാവുമായ വിഘ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. വി.എസ്.എസ് ശര്‍മ നടത്തിയ അന്വേഷണത്തില്‍ യു.കെ സര്‍ക്കാരില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിവരം ലഭിച്ചെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം  രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ആക്ഷേപം പരിശോധിച്ചുവരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അലഹബാദ് ഹൈകോടതിയെ അറിയിച്ചു. രാഹുൽ യു.കെ പൗരനാണെന്നും ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് മൂന്നാഴ്ചക്കകം നിർദേശം തേടാൻ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.ബി.പാണ്ഡെയോട് കോടതി ആവശ്യപ്പെട്ടു.

2024 ഡിസംബർ 19ന് ഹരജി പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കർണാടക സ്വദേശി എസ്. വിഘ്നേഷ് ശിശിർ ആണ് രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുബ്രഹ്‌മണ്യന്‍ സ്വാമി 2015 ല്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം അന്ന് രാഹുല്‍ ഗാന്ധി തള്ളുകയായിരുന്നു.

അതേസമയം വിഷയത്തില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

തന്റെ പേര് അപകീര്‍ത്തിപ്പെടുത്താന്‍ സുബ്രഹ്‌മണ്യന്‍ സ്വാമി ശ്രമിക്കുന്നു എന്നായിരുന്നു എത്തിക്സ് കമ്മിറ്റിക്ക് മുന്‍പാകെ രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി. തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചിരുന്നു.

പിന്നാലെ 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് ശേഷവും രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച് പല ആരോപണങ്ങളും ഉയര്‍ന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

 

Continue Reading

india

ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന് കാമ്പയിൻ ആരംഭിക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. 

Published

on

വരും തിരഞ്ഞെടുപ്പുകളില്‍ ഇ.വി.എം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ്)-എന്‍.സി.പി(ശരത്പവാര്‍) പക്ഷം നേതൃത്വം നല്‍കുന്ന മഹാവിഘാസ് അഘാഡി സഖ്യം പരാജയപ്പെട്ടിരുന്നു.

ബി.ജെ.പി-ശിവസേന(ഷിന്ദേ)-എന്‍.സി.പി(അജിത് പവാര്‍) സഖ്യം നേതൃത്വം നല്‍കുന്ന മാഹായുതി സഖ്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇ.വി.എം തിരിമറി ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്.

 

Continue Reading

Trending