Connect with us

kerala

ധീരജവാന്‍ നുഫൈലിന് ജന്മനാടിന്റെ യാത്രാമൊഴി

ജമ്മു -കശ്മീരിലെ ലഡാക്കില്‍ മരണമടഞ്ഞ മലയാളി സൈനികന്‍ കെ.ടി. നുഫൈല്‍ ന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

Published

on

ജമ്മു -കശ്മീരിലെ ലഡാക്കില്‍ മരണമടഞ്ഞ മലയാളി സൈനികന്‍ കെ.ടി. നുഫൈല്‍ (26) ന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദര്‍ശനത്തിന് വെച്ച ശേഷം കുനിയില്‍ ഇരിപ്പാക്കുളം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. ഡല്‍ഹിയില്‍ നിന്നും ഇന്നലെ രാത്രി എട്ടോടെ ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. വിമാനത്താവളത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹജ്ജ് ഹൗസില്‍ സൂക്ഷിച്ച ഭൗതീകശരീരം മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മയുട നേതൃത്വത്തില്‍ രാവിലെ ആംബുലന്‍സില്‍ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയില്‍ കൊടവങ്ങാടേക്ക് കൊണ്ടുപോയി.

നുഫൈലിന്റെ മൃതദേഹത്തോടൊപ്പം മേജര്‍ പ്രവീണ്‍ കുമാര്‍ യാദവ്, കേണല്‍ നവീന്‍ ബന്‍ജിത്ത് എന്നിവര്‍ അനുഗമിച്ചു.
122 ടി.എ മദ്രാസ് ബറ്റാലിയനാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. കേരള പോലീസിനു വേണ്ടി മലപ്പുറം റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ വി.വി മനോജിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പി.കെ ബഷീര്‍ എം.എല്‍ എ, വിവിധ ജന പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടര്‍, എയര്‍പോര്‍ട്ട് അതോറിട്ടി ഡയറക്ടര്‍, സി.ഐ.എസ്.എഫ് കാമാന്‍ഡര്‍, മലപ്പുറം സൈനീക കൂട്ടായ്മ , എന്‍.സി.സി തുടങ്ങിയവര്‍ ഭൗതിക ശരീരത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു.

വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈല്‍ ജനുവരി 22 നാണ് ലഡാക്കിലെ സൈനിക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി. നുഫൈല്‍ എട്ടുവര്‍ഷമായി ആര്‍മി പോസ്റ്റല്‍ സര്‍വിസില്‍ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം ഒന്നരവര്‍ഷം മുമ്പാണ് ലഡാക്കിലെത്തിയത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിന്‍ഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് മടങ്ങിയത്.

പരേതനായ മുഹമ്മദ് കുഞ്ഞാനാണ് പിതാവ്, മാതാവ് ആമിന. സഹോദരങ്ങള്‍ ഫൗസിയ, ശിഹാബുദ്ദീന്‍, മുഹമ്മദ് ഗഫൂര്‍, സലീന, ജസ്‌ന.

 

kerala

കൊല്ലപ്പെട്ട ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തി; താമരശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

വേണ്ടത്ര ജാഗ്രത ഉദ്യോഗസ്ഥൻ ഈ കേസിൽ പുലർത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ

Published

on

കോഴിക്കോട്: താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തിൽ ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെൻഷൻ. ഷിബില നൽകിയ പരാതി ഗൗരവമായി എടുത്ത് അന്വേഷിച്ചില്ലെന്ന് കാണിച്ചാണ് നടപടി. യാസിറിനെതിരെ പരാതി നൽകിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു. പോലീസിനെതിരെ മനുഷ്വാവകാശ കമ്മീഷനും കേസെടുത്തു.

ഷിബില പരാതിയുമായി എത്തുമ്പോൾ സ്റ്റേഷൻ PRO ആയിരുന്നത് നൗഷാദ് ആയിരുന്നു. വേണ്ടത്ര ജാഗ്രത ഉദ്യോഗസ്ഥൻ ഈ കേസിൽ പുലർത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. ജനുവരി 28 നായിരുന്നു ഷിബില താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ യാസിറിനെതിരെ പരാതിയുമായി എത്തിയത്. പ്രശ്നം പരിഹരിക്കാൻ പൊലീസ് സഹായിച്ചില്ല. പൊലീസിൽ പരാതി നൽകിയപ്പോൾ സ്റ്റേഷനിലേക്ക് രണ്ട് കുടുംബങ്ങളെയും വിളിപ്പിക്കുകയായിരുന്നു. പിന്നീട് യാതൊരു നടപടിയും പൊലീസ് എടുത്തില്ലെന്നും കുടുംബം ആരോപിച്ചു.

ഇതേ തുടർന്ന് വകുപ്പ് തലത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗ്രേഡ് എസ് ഐ നൗഷാദിന് വീഴ്ചയുണ്ടായതായി കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞിട്ടും കേസെടുക്കാനോ യാസിറിൻറെ വീട് പരിശോധിക്കാനോ തയ്യാറാകാതിരുന്നത് കൃത്യവിലോപമാണെന്നാണ് കണ്ടെത്തൽ ഇതേ തുടർന്നാണ് നൗഷാദിനെ സസ്‌പെൻഡ് ചെയ്തത്.

Continue Reading

kerala

അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോലും കൈയില്‍ പണമില്ല; കൊല്ലത്ത് മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Published

on

കൊല്ലം: ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. ആയൂർ ഇളമാട്‌ വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ ജീവനുണ്ടായിരുന്ന സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ കൊല്ലാന്‍ മകനോട് ആവശ്യപ്പെട്ട് താന്‍ തന്നെയാണെന്നും ഒരുമിച്ചാണ് തങ്ങള്‍ ഗുളിക കഴിച്ചതെന്നും സുജാത ബന്ധുക്കളോട് പറഞ്ഞു. ഷാള്‍ കഴുത്തില്‍ മുറുകിയപ്പോള്‍ സുജാതയുടെ ബോധം മറഞ്ഞു. ഇത് കണ്ട് അമ്മ മരിച്ചെന്ന് കരുതി രഞ്ജിത്ത് ഉടന്‍ മുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങി മരിക്കുകയുമായിരുന്നു.

 

Continue Reading

kerala

‘നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നത്’; മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി ആശമാർ

Published

on

തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി സമരം ചെയ്യുന്ന ആശമാർ. നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നതെന്ന് ആശാ സമരസമിതി നേതാവ് കെ പി റോസമ്മ പറഞ്ഞു. ആവശ്യങ്ങൾ കേന്ദ്രസർക്കാരിനോട് പറയാൻ നട്ടെല്ല് വേണമെന്ന് സമരം ചെയ്യുന്ന ആശമാർക്കെതിരെ മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതികരണം.

“അപഹസിച്ചു പറയാനേ മന്ത്രിക്ക് അറിയൂ. മുഖ്യമന്ത്രി വന്നിരുന്നെങ്കിലും പാട്ടുപാടുമായിരുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ വിടാതിരുന്നതെന്നും ആശമാർ ചോദിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപന്തലിലെത്തിയപ്പോൾ പാട്ടുപാടി എന്നായിരുന്നു ആർ ബിന്ദുവിന്റെ പരാമർശം. കേന്ദ്രമന്ത്രി വന്നപ്പോൾ മണിമുറ്റത്താവണി പന്തൽ പാട്ട് പാടി. ആശമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു.

ആശമാർക്കെതിരെയുള്ള മന്ത്രി ബിന്ദുവിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ആശാ സമരത്തെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുന്നു. വനിതകളാണ് സമരം നടത്തുന്നതെന്ന് പരിഗണന പോലും നൽകുന്നില്ല. തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നവർക്ക് ആശാ സമരത്തോട് പുച്ഛമാണ്. തീവ്ര വലത് പക്ഷ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

Continue Reading

Trending