india
1947ന് മുമ്പ് മുസ്ലിംകളെ നാടുകടത്തിയിരുന്നെങ്കില് ഇന്ത്യ നന്നായേനെ; വിദ്വേഷ പരാമര്ശവുമായി ഗിരിരാജ് സിങ്
മുസ്ലിംകള് ഹിന്ദുക്കളെന്ന വ്യാജേന കടകള് തുറക്കരുതെന്ന പരാമര്ശത്തിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വീണ്ടും രംഗത്തെത്തിയത്.

വിദ്വേഷ പരാമര്ശങ്ങള് തുടര്ന്ന് കേന്ദ്ര ടെക്സ്റ്റൈല്സ് മന്ത്രി ഗിരിരാജ് സിങ്. 1947ന് മുമ്പ് മുസ്ലിംകളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയിരുന്നെങ്കില് നന്നായേനെയെന്ന് ഗിരിരാജ് സിങ് പറഞ്ഞു. മുസ്ലിംകള് ഹിന്ദുക്കളെന്ന വ്യാജേന കടകള് തുറക്കരുതെന്ന പരാമര്ശത്തിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വീണ്ടും രംഗത്തെത്തിയത്.
‘1947ന് മുമ്പ് മുസ്ലിംകളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയിരുന്നെങ്കില് ഇന്ത്യ ഇതിലും നന്നായേനെ. ഇന്ത്യയുടെ ഭാഗ്യദോഷം കൊണ്ടാണ് അങ്ങനെ ഒരു കാര്യം നടക്കാതിരുന്നത്,’ എന്നായിരുന്നു ഗിരിരാജ് സിങ് പറഞ്ഞത്. മാധ്യമങ്ങള്ക്ക് നല്കിയ പ്രതികരണത്തിലാണ് കേന്ദ്ര മന്ത്രിയുടെ വിദ്വേഷ പരാമര്ശം.
കൊല്ക്കത്തയില് നടന്ന പാര്ട്ടി യോഗത്തില് ബംഗാള് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്ച്ച പിരിച്ചുവിടാനും സബ് കാ സാത്ത്, സബ് കാ വികാസ് എന്നീ മുദ്രാവാക്യങ്ങള് വലിച്ചെറിയാനും ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിടുന്നവര് സനാതന ധര്മത്തിനെതിരെ ആക്രമണം നടത്തുകയാണെന്നും ഗിരിരാജ് സിങ് പറഞ്ഞു. മുസ്ലിംകളെ ഇന്ത്യയില് ജീവിക്കാന് അനുവദിച്ചതാണ് ഏറ്റവും വലിയ തെറ്റെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്ത്തു.
നവാഡയില് നിന്ന് ഒരു തവണയും ബെഗുസാരായിയില് നിന്ന് രണ്ട് തവണയും പാര്ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗിരിരാജ് സിങ്ങിന്റെ വിദ്വേഷ പ്രസ്താവനകള് ആര്.എസ്.എസ് ഹിന്ദി വാരികയായ ‘പാഞ്ചജന്യ’ പ്രസിദ്ധീകരിക്കുകയും ചെയ്തു. മതത്തിന്റെ പേരിലാണ് രാജ്യം വിഭജിച്ചതെങ്കില് മുസ്ലിംങ്ങളെ ഇവിടെ തുടരാന് അനുവദിച്ചത് എന്തുകൊണ്ടാണെന്ന് പാഞ്ചജന്യയിലൂടെ കേന്ദ്ര മന്ത്രി ചോദിക്കുന്നുണ്ട്.
അതേസമയം ഉത്സവകാലങ്ങളില് മുസ്ലിംകള് ഹിന്ദുക്കളുടെ പേരില് കടതുറക്കരുതെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കുമെന്നുമായിരുന്നു ഗിരിരാജ് സിങ് നേരത്തെ നടത്തിയ വിദ്വേഷ പരാമര്ശം. എന്നാല് ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്ഗ്രസ് പ്രതികരിക്കുകയുണ്ടായി.
india
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര് മൊയ്തീന്- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് (പൊളിറ്റിക്കല് അഡൈ്വസറി കമ്മിറ്റി ചെയര്മാന്), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല് സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര് എം.പി (ഓര്ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര് വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള് വഹാബ് എം.പി (ട്രഷറര്), കെ.പി.എ മജീദ് എം.എല്.എ- കേരളം, എം അബ്ദുറഹ്മാന്, മുന് എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്ണാടക, ദസ്ത്ഗീര് ഇബ്രാഹിം ആഗ- കര്ണാടക, എസ്. നഈം അക്തര്- ബിഹാര്, കൗസര് ഹയാത്ത് ഖാന് -യു.പി, കെ. സൈനുല് ആബിദീന്, കേരളം (ക്ഷേമ പദ്ധതികള്) എന്നിവര് വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് -കേരളം, ഖുര്റം അനീസ് ഉമര്- ഡല്ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന് എം.പി -കേരളം, അബ്ദുല് ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീര്- കേരളം, സി.കെ സുബൈര് -കേരളം എന്നിവര് സെക്രട്ടറിമാരും ആസിഫ് അന്സാരി -ഡല്ഹി, അഡ്വ. ഫൈസല് ബാബു- കേരളം, ഡോ.നജ്മുല് ഹസ്സന് ഗനി -യു.പി, ഫാത്തിമ മുസഫര്- തമിഴ്നാട്, ജയന്തി രാജന് -കേരളം, അഞ്ജനി കുമാര് സിന്ഹ -ജാര്ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്) എന്നിവര് അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില് ചേര്ന്ന ദേശീയ കൗണ്സില് യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
india
കേണല് സോഫിയ ഖുറേഷിക്കെതിരായ പരാമര്ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്
കേണല് സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്വര് വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്ഐആര് രജിസ്റ്റര് ചെയ്തു.

ബിജെപി മന്ത്രി കുന്വര് വിജയ് ഷായ്ക്കെതിരെ എഫ്ഐആര്. കേണല് സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്വര് വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്ഐആര് രജിസ്റ്റര് ചെയ്തു.
അദ്ദേഹത്തിന്റെ പരാമര്ശങ്ങള് ക്യാന്സറും അപകടകരവുമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ച് മണിക്കൂറുകള്ക്ക് ശേഷമാണ് എഫ്ഐആര് വരുന്നത്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്ന്ന് മന്ത്രി ഷായ്ക്കെതിരെ നടപടിയെടുക്കാന് നിര്ദ്ദേശം നല്കിയതായി എക്സ്-ലെ പോസ്റ്റില് മുഖ്യമന്ത്രി മോഹന് യാദവ് പറഞ്ഞു.
പഹല്ഗാം ആക്രമണം നടത്തിയ ഭീകരരുടെ സഹോദരി കേണല് ഖുറേഷിയാണെന്ന മന്ത്രിയുടെ പ്രഥമദൃഷ്ട്യാ പ്രസ്താവന ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന വിഘടനവാദ പ്രവര്ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് അതുല് ശ്രീധരന്, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
‘ഈ രാജ്യത്തെ ഏതൊരു പൗരനും തിരിച്ചറിയാന് കഴിയുന്ന സമഗ്രത, വ്യവസായം, ത്യാഗം, നിസ്വാര്ത്ഥത, പരിധിയില്ലാത്ത ധൈര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന സായുധ സേന (ഒരുപക്ഷേ) ഈ രാജ്യത്ത് നിലനില്ക്കുന്ന അവസാന സ്ഥാപന കോട്ടയാണെന്നും കോടതി നിരീക്ഷിച്ചു.
പഹല്ഗാമില് 26 നിരപരാധികളായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ഭീകരന്റെ സഹോദരിയെന്നാണ് കേണല് ഖുറേഷിയെ ആ പൊതുചടങ്ങില് അദ്ദേഹം പരാമര്ശിച്ചതെന്ന് കോടതി പറഞ്ഞു.
india
ജമ്മുകശ്മീരില് ഏറ്റുമുട്ടല്: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്ട്ട്
ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില് ആണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കശ്മീരില് ഏറ്റുമുട്ടലില് രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്ട്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില് ആണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരാക്രമണമുണ്ടായ പഹല്ഗാമില് നിന്നും 30 കിലോമീറ്റര് അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയോട് ചേര്ന്ന ജനവാസ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില് ഏറ്റുമുട്ടല് നടക്കുന്നത്.
പ്രദേശത്ത് 48 മണിക്കൂറിനുള്ളില് നടക്കുന്ന രണ്ടാമത്തെ എന്കൗണ്ടര് ആണിത്. ഷോപ്പിയാനില് ഓപ്പറേഷന് കെല്ലര് വഴി മൂന്ന് ലഷ്കര് ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും മാറ്റിയതായാണ് വിവരം.
നാല് തവണ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. പഹല്ഗാമില് ഭീകരര്ക്ക് സഹായം നല്കിയ പ്രാദേശിക ഭീകരന് ആസിഫ് ഷെയ്ഖിനെ വധിച്ചതായും സൂചനയുണ്ട്.
അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മു കശ്മീര് സന്ദര്ശിക്കും. രാജ്നാഥ് സിങിന്റെ സന്ദര്ശനത്തിന് പിന്നാലെ അതിര്ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി ബിഎസ്എഫ് ഡിജി ജമ്മുവില് എത്തിയിട്ടുണ്ട്.
-
india3 days ago
വ്യാജ നമ്പറുകളില് നിന്നുള്ള കോളുകള് സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
kerala2 days ago
തിരൂര് റെയില്വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
പിണറായിക്കാലം, കലിക്കാലം; മുസ്ലിം യൂത്ത് ലീഗ് സമരക്കാലം മെയ് 19ന്
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില് തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
-
local2 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
crime3 days ago
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല് ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ
-
Cricket3 days ago
രോഹിത് ശര്മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് വിരാട് കോഹ്ലി