Connect with us

india

ജിഹാദികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ഇന്ത്യയിലൊരു ഹിന്ദു പ്രധാനമന്ത്രി ഉണ്ടാവില്ല; ബിജെപി വിവാദ എംഎല്‍എ രാജ സിങ്‌

ജിഹാദികളുടെയും അവരുടെ നിയമസഭാംഗങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചാല്‍ അടുത്ത ഇരുപത്, മുപ്പത് വര്‍ഷത്തിനുള്ളില്‍ ഒരു ഹിന്ദു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടാവില്ലെന്നും ഗോവയിലെ കുര്‍ചോറമില്‍ ബജ്‌റംഗ്ദള്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Published

on

ലൗ ജിഹാദിനെതിരെ ഹിന്ദുക്കള്‍ക്കൊപ്പം ക്രിസ്ത്യാനികളും കൈകോര്‍ക്കണമെന്ന് തെലങ്കാനയിലെ വിവാദ ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്. ജിഹാദികളുടെയും അവരുടെ നിയമസഭാംഗങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചാല്‍ അടുത്ത ഇരുപത്, മുപ്പത് വര്‍ഷത്തിനുള്ളില്‍ ഒരു ഹിന്ദു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടാവില്ലെന്നും ഗോവയിലെ കുര്‍ചോറമില്‍ ബജ്‌റംഗ്ദള്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ലൗ ജിഹാദികള്‍ ഒരിക്കലും ഹിന്ദുക്കളെ മാത്രമല്ല ലക്ഷ്യമിടുന്നത്. ഗോവയിലെ ക്രിസ്ത്യന്‍ സഹോദരന്മാരോട് എനിക്ക് പറയാനുള്ളത്, പൂര്‍ണമായി വ്യക്തമാക്കുന്നിലെങ്കിലും നിങ്ങള്‍ കേരള സ്‌റ്റോറി എന്ന സിനിമ കാണണം എന്നാണ്. മുസ്‌ലിം പുരുഷന്മാര്‍ മറ്റ് മതത്തിലെ സ്ത്രീകളെ വിവാഹത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ലൗ ജിഹാദ് നടത്തുന്നു,’അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദിന്റെ പേരില്‍ ഹിന്ദു, ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ എങ്ങനെ വശീകരിക്കുന്നുവെന്നാണ് കേരള സ്‌റ്റോറിയെന്ന സിനിമ കാണിക്കുന്നതെന്നും ലൗ ജിഹാദിനെതിരെ പോരാടാന്‍ ക്രിസ്ത്യന്‍സ് ഹിന്ദുക്കള്‍ക്കൊപ്പം കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ നിങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും ഒന്നിച്ചാല്‍ നമ്മുടെ ശക്തി വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ജനസംഘ്യ വര്‍ദ്ധനവ് പരിശോധിച്ചാല്‍ അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങിയ ഉത്സവങ്ങള്‍ക്ക് ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയില്ലെന്നും രാജ സിങ് പറഞ്ഞു.

‘ജിഹാദികളുടെ ജനസംഖ്യ വര്‍ദ്ധിക്കുകയും അവരുടെ എം.എല്‍.എ.മാരുടെയും എം.പി.മാരുടെയും എണ്ണം കൂടുകയും ചെയ്താല്‍, അടുത്ത ഇരുപത്, 25 വര്‍ഷത്തിനുള്ളില്‍ ഇവിടെ ഉണ്ടാവുക മുസ്‌ലിം പ്രധാനമന്ത്രിയായിരിക്കും. കുടുംബാസൂത്രണം തുടര്‍ന്നാല്‍ ഇരുപത്തഞ്ചു 30 വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥയായിരിക്കും ഇവിടുത്തെ ഹിന്ദുക്കള്‍ക്കും,’എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

അയല്‍രാജ്യത്ത് ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും അവരുടെ കടകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ബംഗ്ലാദേശിനെക്കുറിച്ചും പരാമര്‍ശിച്ചു. ബംഗ്ലാദേശികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കാനായി ‘ബജ്‌രംഗി’ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ ആരൊക്കെ വന്നാലും ഇതേ ഗതി തന്നെയാവുമെന്നും ബംഗ്ലാദേശിന്റെ പതാക വലിച്ചുകീറികൊണ്ട് രാജ സിങ് പറഞ്ഞു.

വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ നേരത്തെയും വിവാദങ്ങളുടെ ഭാഗമായ എം.എല്‍.എയാണ് ടി.രാജ സിങ്. ഹൈദരാബാദിലെ ഗോഷാമഹലില്‍ നിന്നുള്ള അദ്ദേഹം ചില കേസുകളിലും ഉള്‍പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗവര്‍ണര്‍ ആര്‍. എന്‍. രവിയുടെ നടപടി ബാലിശം; തമിഴ്‌നാടിന്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല: എം. കെ. സ്റ്റാലിന്‍

സംസ്ഥാനത്തിൻ്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

Published

on

തമിഴ്നാട് ഗവർണർ ആർ. എൻ. രവിക്കെതിരെ വീണ്ടും വിമർശനവുമായി  എം. കെ. സ്റ്റാലിൻ. സംസ്ഥാനത്തിൻ്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

രവി ഗവർണറായി ചുമതലയേറ്റശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാന നിയമസഭ വിചിത്രമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. ‘ഗവർണർ നിയമസഭയിൽ വരുന്നുണ്ടെങ്കിലും സഭയെ അഭിസംബോധന ചെയ്യാതെ മടങ്ങിപ്പോകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ബാലിശമാണെന്ന് ഞാൻ പറഞ്ഞത്’ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി ആറിന് ഗവർണർ പതിവ് പ്രസംഗം നടത്താതെ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഭരണഘടനയുടെ ആർട്ടിക്കിൾ 176 പ്രകാരം, സമ്മേളനത്തിൻ്റെ തുടക്കത്തിൽ ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണം. സെഷൻ ആരംഭിക്കുന്നതിന് മുമ്പ് തമിഴ് ഗാനം (തമിഴ് തായ് വാൽത്ത്) ആലപിക്കുകയും അഭിസംബോധനയ്ക്ക് ശേഷം ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നത് വളരെക്കാലമായി തുടരുന്ന ഒരു പാരമ്പര്യമാണെന്ന്  റിപ്പോർട്ട്‌  ചെയ്യുന്നു.

ആസൂത്രിതമായി നിയമങ്ങൾ ലംഘിക്കുന്നതിൽ ഗവർണർക്ക് താൽപ്പര്യമുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു.

Continue Reading

india

ഹജ്ജ് തീർഥാടകർക്ക്​ ഉയർന്ന വിമാന നിരക്ക്; കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ഹാരിസ് ബീരാൻ എം.പി കൂടിക്കാഴ്ച നടത്തി

കേ​ര​ള​ത്തി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് 40,000 രൂ​പ​യോ​ളം ഇ​ത്ത​വ​ണ​യും കൂ​ടു​ത​ലാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ എം.​പി സൂ​ചി​പ്പി​ച്ചു.

Published

on

കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്യു​ന്ന ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന് അ​മി​ത​മാ​യ വി​മാ​ന​നി​ര​ക്ക് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം തി​രു​ത്തി ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള റ​ൺ​വേ വി​ക​സ​നം എ​ത്ര​യും​പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി വും​ലു​ൻ​മാ​ങ് വു​വ​ൽ​ന​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റു​ക​ളി​ലൊ​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഈ ​തീ​ർ​ഥാ​ട​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും. എ​ന്നാ​ൽ, ഇ​ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​താ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 88,772 രൂ​പ​യും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 89,188 രൂ​പ​യു​മാ​യി​രു​ന്നു വി​മാ​ന നി​ര​ക്ക്. അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് 1,64,329 രൂ​പ ഈ​ടാ​ക്കി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ര​ക്ക്​ പു​തു​ക്കി നി​ശ്ച​യി​ച്ച​പ്പോ​ൾ 40,000 രൂ​പ​യു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഹാ​ജി​മാ​ർ പ​ണ​മ​ട​ക്കേ​ണ്ടി​വ​ന്നു. 2025 ഹ​ജ്ജ് സീ​സ​ണി​ലെ ടെ​ൻ​ഡ​റി​ലും സ​മാ​ന​മാ​യ അ​സ​മ​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് 40,000 രൂ​പ​യോ​ളം ഇ​ത്ത​വ​ണ​യും കൂ​ടു​ത​ലാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ എം.​പി സൂ​ചി​പ്പി​ച്ചു.

വി​ഷ​യം ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ന്റെ​കൂ​ടി പ​രി​ധി​യി​ൽ വ​രു​ന്ന​താ​യ​തി​നാ​ൽ അ​വ​രു​ടെ അ​ഭി​പ്രാ​യ​മ​റി​ഞ്ഞ ശേ​ഷം വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഹാ​രി​സ്​ ബീ​രാ​ൻ എം.​പി അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ​യ​ട​ക്കം സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ ടെ​ൻ​ഡ​റാ​ണെ​ന്നി​രി​ക്കെ അ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത്​ ഉ​ചി​ത​മാ​വു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. കോ​ഴി​ക്കോ​ട്ട് ടേ​ബ്ൾ ടോ​പ് റ​ൺ​വേ ആ​യ​തി​നാ​ലാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നും സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി​യ​താ​യി എം.​പി പ​റ​ഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന ഹജ്ജ് തീർഥാടകരിൽ നിന്ന് അമിതമായ വിമാന നിരക്ക് ഈടാക്കുന്നത് അനീതിയാണെന്നും പുതിയ ടെണ്ടർ പ്രകാരം ഈടാക്കാൻ പോകുന്ന കൂടിയ നിരക്ക് തിരുത്തി ഉത്തരവിറക്കണമെന്നും ബോധ്യപ്പെടുത്തുന്നതിന്
കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി വുംലുൻമാങ് വുവൽനമുമായി കൂടിക്കാഴ്ച നടത്തി.
കൂടാതെ, ഏറെക്കാലമായി നടക്കുന്ന കോഴിക്കോട് വിമാനത്താവള റൺവെ വികസനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ബഹുമാനപ്പെട്ട ഇ ടി മുഹമ്മദ്‌ ബഷീർ സാഹിബ്‌ കഴിഞ്ഞ ദിവസം കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവുമായി ഇതേ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. അതിന്റെ തുടർച്ചയെന്നോണം ഇ ടി യുടെയും വഹാബ് സാഹിബിന്റെയും നിർദ്ദേശപ്രകാരമാണ് വ്യോമയാന വകുപ്പ് സെക്രട്ടറിയെ കണ്ടത്.

രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിലൊന്നായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്ന തീർഥാടകരിൽ ഭൂരിഭാഗവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സാധാരണക്കാരാണ്. അവിടെയാണ് അന്യായമായ രീതിയിൽ വിമാനചാർജ്ജ് വർധിപ്പിച്ചിരിക്കുന്നത്. അവ തിരുത്തി പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് രാജ്യത്തെ വ്യോമയാന മേഖലയിലെ ഉയർന്ന ഉദ്യോഗസ്തനുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 88,772 രൂപയും കൊച്ചി വിമാനത്താവളത്തിൽ നിന്ന് 89,188 രൂപയും ഈടാക്കിയപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള തീർഥാടകർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് ഒരു ടിക്കറ്റിന് 75000രൂപ അധികം ഈടാക്കി 1,64,329 രൂപയാണ് വാങ്ങാൻ നിശ്ചയിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് അത് പുതുക്കി നിശ്ചയിച്ചിരുന്നെങ്കിലും 40000രൂപയുടെ വ്യത്യാസത്തിൽ ഹാജിമാർ പണമടക്കേണ്ടി വന്നിരിന്നു.
നിർഭാഗ്യവശാൽ, വരാനിരിക്കുന്ന 2025 ഹജ്ജ് സീസണിലെ ടെണ്ടർ പരിശോധിക്കുമ്പോൾ സമാനമായ ഒരു അസമത്വം നിലനിൽക്കുന്നത് കണ്ടതിനാലാണ് നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രിമാരുമായി വിഷയത്തിൽ ചർച്ച നടത്തുന്നത്.

കോഴിക്കോട്ടെ ഹജ്ജ് തീർഥാടകരുമായി ബന്ധപ്പെട്ട വിഷയത്തിൽ തികഞ്ഞ അനീതി നിലനിൽക്കുന്നുണ്ടെന്നും, സാധാരണക്കാരായ ഹാജിമാരുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും വിഷയം മൈനോറിറ്റി വകുപ്പിന്റെ കൂടി പരിധിയിൽ വരുന്നതായതിനാൽ അവരുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷം വേണ്ട നടപടി കൈകൊള്ളാമെന്നും വകുപ്പ് സെക്രട്ടറി ഉറപ്പ് നൽകി. അതോടൊപ്പം എയർ ഇന്ത്യയെപ്പോലുള്ള സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയ ടെണ്ടറാണെന്നിരിക്കെ അവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതും ഉചിതമാവുമെന്ന് സിവിൽ എവിയേഷൻ സെക്രട്ടറി നിർദ്ദേശിച്ചു. കോഴിക്കോട് ടേബിൾ ടോപ് റൺവെ സംവിധാനം ഉയർന്ന് നിൽക്കുന്നതുകൊണ്ടാണ് നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്തത് എന്നും സെക്രട്ടറി അതോടൊപ്പം മറുപടി നൽകി.

സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക്ക്‌ ശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യസഹമന്ത്രി ജോർജ് കൂര്യന് വിഷയത്തിൽ കത്തയക്കുകയും വിളിച്ചു സംസാരിക്കുകയും ചെയ്തു.

Continue Reading

india

രാജസ്ഥാനില്‍ മോഷണം ആരോപിച്ച് ദളിത് യുവാവിന് ക്രൂര മര്‍ദനം

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

Published

on

രാജസ്ഥാനിലെ ബാര്‍മേറില്‍ മോഷണം നടത്തിയെന്ന് സംശയത്തിന് പിന്നാലെ ദളിത് യുവാവിനെ പ്രദേശവാസികള്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം വടികൊണ്ടും മറ്റും മര്‍ദിക്കുന്നതും വെറുതെവിടണമെന്ന് യുവാവ് ആവശ്യപ്പെട്ടിട്ടും പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരയുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കണ്ടാല്‍ തിരിച്ചറിയാവുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി

Continue Reading

Trending