Connect with us

Cricket

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരെ ഇന്ത്യ വന്‍ വിജയം നേടിയിരുന്നു. അതേ പ്രകടനം കാഴ്ചവെക്കാനാണ് ടീം ഇന്ത്യ തീരുമാനിച്ചിട്ടുള്ളതെന്ന് രോഹിത് വ്യക്തമാക്കി. പരിക്ക് കാരണം ശുഭ്മന്‍ ഗില്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ പരിക്ക് മാറിയെങ്കിലും ഗില്‍ കളിക്കില്ല. ഗില്‍ ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്ന് രോഹിത് പറഞ്ഞു. സര്‍ഫറാസ് ഖാനെ ഗില്ലിന് പകരം അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമേ മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവ് കളിക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡ്: ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാറ്റ് ഹെന്റി, ടിം സൗത്തി, അജാസ് പട്ടേല്‍, വില്‍ ഒറൂക്.

 

Cricket

ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം

പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.

Published

on

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയാണ് തുടക്കം. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്ലിക്കും സര്‍ഫറാസിനും റണ്‍സെടുക്കാനാവാതെ മടങ്ങേണ്ടി വന്നു.

മഴ കാരണം മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സിലാണ് ഇന്ത്യയുള്ളത്. 37 പന്തില്‍ എട്ട് റണ്‍സുമായി യശസ്വി ജയ്സ്വാളും 11 പന്തില്‍ മൂന്ന് റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ രോഹിത്ത് പുറത്തായി. വണ്‍ഡൗണായി ക്രീസിലെത്തിയ കോഹ്ലിക്കും അതിവേഗം മടങ്ങേണ്ടിവന്നു. ഒന്‍പത് പന്ത് നേരിട്ട കോഹ്ലിക്ക്് റണ്‍സെടുക്കാനായില്ല. സര്‍ഫറാസ് ഖാന്‍ മൂന്ന് പന്ത് നേരിട്ട് റണ്‍സെടുക്കാനാവാതെ മടങ്ങി.

പരിക്ക് മാറിയിട്ടുണ്ടെങ്കിലും ശുഭ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാന്‍ പ്ലേയിങ് ഇലവനില്‍ എത്തി. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമെ മൂന്നാം സ്പിന്നറായി കുല്‍ദീപ് കളിക്കും.

 

Continue Reading

Cricket

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കും

ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

Published

on

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ നിന്നും ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കുമെന്നാണ് വിവരം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനം മാത്രം നേടിയാ്ണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

ന്യൂസിലാന്‍ഡനെതിരെയും ആസ്‌ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാകിസ്താനെയും ശ്രീലങ്കയെയുമാണ് തോല്‍പിച്ചത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ആസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതോടെ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാഞ്ഞത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയെയും ചോദ്യം ചെയ്യപ്പെട്ടു. ടീമിന്റെ ഹെഡ് കോച്ച് അമോല്‍ മുജുംദാറും ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

Cricket

കേരള രഞ്ജി ടീമിനൊപ്പം ചേര്‍ന്ന് സഞ്ജു

ടെസ്റ്റ് ടീമിലേക്കു കൂടി ഇന്ത്യന്‍ ടീം തന്നെ പരിഗണിക്കുന്നുണ്ടെന്ന് സഞ്ജു നേരത്തെ പറഞ്ഞിരുന്നു.

Published

on

ബംഗ്ലദേശിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം സഞ്ജു സാംസണ്‍ കേരള രഞ്ജി ട്രോഫി ടീമിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ ദിവസം സഞ്ജു സാംസണ്‍ രഞ്ജി ക്യാമ്പിലെത്തി. പേസര്‍ എന്‍.പി ബേസിലും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ടെസ്റ്റ് ടീമിലേക്കു കൂടി ഇന്ത്യന്‍ ടീം തന്നെ പരിഗണിക്കുന്നുണ്ടെന്ന് സഞ്ജു നേരത്തെ പറഞ്ഞിരുന്നു. ടെസ്റ്റ് ടീമിലേക്കു കൂടി പരിഗണിക്കാന്‍ ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ടെന്നും അതിനാല്‍ രഞ്ജിയിലടക്കം കളിച്ച് മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കണമെന്നും സന്ദേശം ലഭിച്ചതായി സഞ്ജു പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം രഞ്ജി ടീമില്‍ ചേര്‍ന്നത്.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്ത കേരള ടീം ഇനി നേരിടാന്‍ പോകുന്നത് കരുത്തരായ കര്‍ണാടകയെ ആണ്. 18 മുതല്‍ ബെംഗളൂരുവിലാണ് മത്സരം.

 

Continue Reading

Trending