Connect with us

More

കോലിക്കും രക്ഷിക്കാനായില്ല; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോറ്റു

Published

on

എജ്ബാസ്റ്റണ്‍: സൂപ്പര്‍ ക്ലൈമാക്സിലേക്കെത്തിയ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റന്‍ കോലിയുടെ കരുത്തില്‍ വിജയം പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് ഒടുവില്‍ നിരാശ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 31 റണ്‍സിന്റെ തോല്‍വി.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് തോറ്റു മടങ്ങാനായിരുന്നു വിധി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കോഹ്ലി പുറത്തായതോടെ മരണമണി മുഴങ്ങി. 93 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് കോഹ്ലി 51 റണ്‍സെടുത്തത്. പിന്നാലെ മുഹമ്മദ് ഷാമിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കി. മൂന്നു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് ഷാമി പുറത്തായത്. 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആദില്‍ റഷീദ് എല്‍.ബിയില്‍ കുരുക്കി. ഇതോടെ അവസാന വിക്കറ്റിലെ ഹാര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും മാത്രമായി ഇന്ത്യയുടെ പ്രതീക്ഷ.61 പന്തില്‍ നാലു ബൗണ്ടറികളോടെ 31 റണ്‍സെടുത്ത പാണ്ഡ്യ പൊരുതിനോക്കിയെങ്കിലുംബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ അലസ്റ്റയര്‍ കുക്കിന് പിടികൊടുത്ത് മടങ്ങിയതോടെ ഇംഗ്ലീഷുകാര്‍ വിജയക്കൊടി പാറിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് 14.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സില്‍ 180 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായപ്പോള്‍ ഇന്ത്യക്ക് വിജയിക്കാനവശ്യമായത് 194 റണ്‍സ്.  വന്‍ തകര്‍ച്ചയുടെ മൈതാനത്തായിരുന്നു ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട്. ഇഷാന്ത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നുള്ള പേസ് -സ്പിന്‍ ആക്രമണത്തില്‍ ആടിയുലഞ്ഞ ഇന്നിംഗ്സ് ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലായിരുന്നു. 100 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ലീഡ്. ഇന്ത്യ മൂന്നാം ദിവസം തന്നെ മല്‍സരം സ്വന്തമാക്കുമെന്ന അവസ്ഥ. അവിടെ നിന്നുമാണ് 20 കാരനായ സാം കുറാന്‍ ഉയര്‍ന്ന ശിരസ്സുമായി പോരാട്ടവീര്യം പ്രകടിപ്പിച്ചത്.

രണ്ടാം ടെസ്റ്റ് കളിക്കുന്ന സറെയുടെ താരം അര്‍ധ സെഞ്ച്വറി നേടി പുറത്താവുമ്പോള്‍ പൊരുതാനുള്ള സ്‌ക്കോര്‍ സ്വന്തമാക്കിയിരുന്നു ആതിഥേയര്‍.
180 ല്‍ അവസാനിച്ച ഇംഗ്ലീഷ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്‌ക്കോറര്‍ കുറാനായിരുന്നു. 65 പന്തില്‍ 63 റണ്‍സ്. ഇടം കൈയന്‍ സീമറില്‍ നിന്നും ഓള്‍റൗണ്ടറിലേക്കുള്ള കുറാന്റെ പ്രയാണമാണ് ഇംഗ്ലണ്ടിന് എജ്ബാസ്റ്റണ്‍ നല്‍കുന്ന വലിയ സംഭാവന. അംഗീകൃത ബാറ്റ്സ്മാനെ പോലെ നല്ല ഷോട്ടുകള്‍. രണ്ട് വട്ടം അദ്ദേഹം പന്തിനെ ഗ്യാലറിയിലെത്തിച്ചു. ഒമ്പത് തവണ അതിര്‍ത്തിയും കടത്തി. ഇന്ത്യന്‍ നായകന്‍ വിരാത് കോലി നിയോഗിച്ച നാല് ബൗളര്‍മാരും മികവോടെ പന്തെറിഞ്ഞിട്ടും ആ പ്രതിരോധം ഉദ്ദേശം ഒന്നര മണിക്കൂറോളം ഭേദിക്കാനായില്ല. ഇടക്ക്് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെച്ചപ്പോഴും കുറാന്റെ ആത്മവിശ്വാസം ചോര്‍ന്നില്ല. തുടര്‍ന്ന് വീണ്ടുമെത്തിയാണ് അദ്ദേഹം കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി സ്വന്തമാക്കിയത്.

രാവിലെ കണ്ടത് വന്‍ തകര്‍ച്ചയായിരുന്നു. തലേ ദിവസം തന്നെ ടീമിലെ വിശ്വസ്തനായ ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിരുന്നു. ഒമ്പത് റണ്‍സായിരുന്നു കുക്ക്് പുറത്താവുമ്പോള്‍ ടീം സ്‌ക്കോര്‍. ഇന്നലെ ജെന്നിംഗ്സായിരുന്നു ആദ്യം മടങ്ങിയത്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ചെറിയ പരുക്കേറ്റ ജെന്നിംഗ്സ് ആ വേദന പ്രകടിപ്പിക്കാതെ കളിച്ചുവെങ്കിലും അശ്വിന്റെ തിരിഞ്ഞ പന്തിനെ പ്രതിരോധിക്കുന്നതിനിടെ ലോകേഷ് രാഹുലിന്റെ കരങ്ങളിലെത്തി. പിറകെ നായകന്‍ ജോ റൂട്ടും മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പ് ആവേശത്തിലായി. എന്നും ഇന്ത്യക്ക് തലവേദനയാവാറുള്ള റൂട്ട് അശ്വിന്റെ വേഗതയിലാണ് തളര്‍ന്നത്. ക്യാച്ച്് രാഹുലിന് തന്നെ. നായകന്റെ സമ്പാദ്യം 14 റണ്‍സ്. മലാനും ബെയര്‍സ്റ്റോയും പൊരുതാന്‍ നോക്കി. പക്ഷേ ആദ്യ ഇന്നിംഗ്സില്‍ കാര്യമായ നേട്ടമുണ്ടാവാതിരുന്ന ഇഷാന്തിന്റെ മൂവിംഗ് സ്പെല്ലില്‍ രണ്ട് പേരും വേഗം മടങ്ങി. മലാന്‍ 20 റണ്‍സ് നേടിയപ്പോള്‍ ബെയര്‍സ്റ്റോ 28 ല്‍ മടങ്ങി. പിന്നെയുളള പ്രതീക്ഷ ബെന്‍ സ്റ്റോക്ക്സിലായിരുന്നു. അദ്ദേഹത്തിനും പക്ഷേ ഇഷാന്ത് അവസരം നല്‍കിയില്ല. ബട്ലര്‍ നേടിയതാവട്ടെ ഒരു റണ്‍ മാത്രം. ഇവിടെയായിരുന്നു കുറാന്‍ എത്തിയത്. പിന്നെ കണ്ടതായിരുന്നു പൊരുതല്‍. റഷീദായിരുന്നു കൂട്ട്. സ്‌ക്കോര്‍ 87 ല്‍ നിന്നും രണ്ട് പേരും ചേര്‍ന്ന് 135 വരെ എത്തിച്ചു. ഇടക്ക് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകളും നിലത്തിട്ടു. സ്ലിപ്പില്‍ ശിഖര്‍ ധവാനായിരുന്നു കാര്യമായ പിഴവുകള്‍. മുഹമ്മദ് ഷമിക്ക് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.

പക്ഷേ ഇഷാന്ത് 13 ഓവറില്‍ 51 റണ്‍സ് മാത്രം നല്‍കി മൂന്ന് പേരെ പുറത്താക്കിയപ്പോള്‍ അശ്വിന്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ഇംഗ്ലീഷ് വാലറ്റത്തിലൂടെ നുഴഞ്ഞ് കയറിയ ഉമേഷ് യാദവ് 20 റണ്‍സിന് രണ്ട് പേരെ പുറത്താക്കി.

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരും. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
Continue Reading

kerala

കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

Published

on

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്‌.

ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Continue Reading

kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

Continue Reading

Trending