Connect with us

gulf

സഹകരണം ശക്തമാക്കി ഇന്ത്യയും യുഎഇയും; ഇന്ത്യക്ക് ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി യുഎഇ

ഔഷധ നിര്‍മാണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്‍, ശാസ്ത്രം, ടൂറിസം തുടങ്ങിയ മേഖലകളില്‍
ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുകയും പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്യും.

Published

on

ദുബായ്: നിരവധി മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ-യുഎഇ സംയുക്ത സമിതി തീരുമാനം. കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനും സംരംഭങ്ങള്‍ അതിവേഗം യാഥാര്‍ഥ്യമാക്കാനും ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. ഔഷധ നിര്‍മാണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്‍, ശാസ്ത്രം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുകയും പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്യും. ഇതര രാജ്യങ്ങളില്‍ സംയുക്ത നിക്ഷേപത്തിനുള്ള അവസരങ്ങള്‍ കണ്ടെത്തും.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്നയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആരോഗ്യമടക്കമുള്ള തന്ത്രപ്രധാന മേഖലകളില്‍ കൂടുതല്‍ മുന്നേറ്റം കൈവരിക്കേണ്ടതുണ്ടെന്നു ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. കോവിഡ് നിയന്ത്രണ നടപടികളില്‍ പരസ്പരം സഹായിക്കുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘത്തെ യുഎഇയില്‍ ഇന്ത്യ എത്തിച്ചിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നവരാണിവര്‍. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും ഇന്ത്യ കൈമാറിയുന്നു.

ഇന്ത്യക്ക് യുഎഇ 7 മെട്രിക് ടണ്‍ മെഡിക്കല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. കോവിഡ് ചികിത്സാരംഗത്തു പ്രവര്‍ത്തിക്കുന്ന 7,000 പേര്‍ക്ക് പ്രയോജനപ്പെടുന്നതാണിത്.

രാജ്യാന്തര വേദികളില്‍ യുഎഇക്ക് ഇന്ത്യ നല്‍കിയ ശക്തമായ പിന്തുണയ്ക്ക് ഷെയ്ഖ് അബ്ദുല്ല നന്ദി പറഞ്ഞു. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ (ഐഒആര്‍എ), യുഎന്‍ സുരക്ഷാ സമിതി തുടങ്ങിയവയുടെ സുപ്രധാന പദവികളിലേക്കാണ് ഇന്ത്യ പിന്തുണച്ചത്.

ഇന്റര്‍പോള്‍, ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പ്രസിഡന്റ് പദവികള്‍, മനുഷ്യാവകാശ സമിതി അംഗത്വം തുടങ്ങിയവയ്ക്ക് ഇന്ത്യയുടെ പിന്തുണ തേടുന്നതായും പറഞ്ഞു.

കോവിഡ് വെല്ലുവിളികളില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇ നല്‍കിയ കരുതലിന് എസ്. ജയ്ശങ്കര്‍ നന്ദി പറഞ്ഞു. ഇസ്രയേലുമായി സഹകരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. അടുത്തവര്‍ഷം ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ ഇന്ത്യയുടെ സജീവ പങ്കാളിത്തമുണ്ടാകുമെന്നും വ്യക്തമാക്കി.

വ്യാപാര ഇടപാടുകള്‍ കൂടി

ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ വര്‍ധന. 2017-18 വര്‍ഷത്തില്‍ 5,000 കോടി ഡോളറിന്റെ ഇടപാട് നടന്നു. 2018-19ല്‍ 6,000 കോടി. പ്രതിവര്‍ഷം ശരാശരി 20% വര്‍ധന. കോവിഡിനു ശേഷം ഉഭയകക്ഷി വ്യാപാര ഇടപാടുകള്‍ കുതിച്ചുയരുമെന്നാണു പ്രതീക്ഷ. ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ യുഎഇ കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ട്. റെയില്‍വേ, റോഡ് മേഖലകളില്‍ പരസ്പരം നിക്ഷേപം നടത്തി സഹകരിക്കുകയും സാങ്കേതിക വിദ്യകള്‍ കൈമാറുകയും ചെയ്യും. ഇതുസംബന്ധിച്ച് ഇന്ത്യയിലെ റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയവും യുഎഇ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

 

gulf

കുവൈത്ത് കെ.എം.സി.സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​ചാര​ണ സ​മ്മേ​ള​നം ഇ​ന്ന്

വൈ​കീ​ട്ട് ആ​റി​ന് ദ​ജീ​ജ് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ർ​പ​റേ​റ്റ് ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം.

Published

on

കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘തം​കീ​ൻ- 2024’ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ സ​മ്മേ​ള​ന​വും ആ​ദ​ര​വും ഇ​ന്ന് ന​ട​ക്കും.

വൈ​കീ​ട്ട് ആ​റി​ന് ദ​ജീ​ജ് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ർ​പ​റേ​റ്റ് ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം. സു​ബൈ​ർ ഹു​ദ​വി ചേ​ക​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ൽ കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Continue Reading

gulf

ഹജ്ജ് 2025: ഒന്നാം ഗഡു പണമടക്കാനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി

ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ​ഗഡുവായി അടയ്ക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു പണമടക്കുന്നതിനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി. ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ​ഗഡുവായി അടയ്ക്കേണ്ടത്.

ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

Continue Reading

gulf

വടകര സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ ചെമ്പോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

Published

on

കോഴിക്കോട് വടകര ചേരാപുരം കൈതക്കല്‍ സ്വദേശി കുനിയില്‍ നിസാര്‍ ഖത്തറില്‍ മരിച്ചു. 42 വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ ചെമ്പോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കൈതക്കല്‍ താഴെ കുനി പോക്കാറുടെയും പത്തുവിന്റെയും മകനാണ്. ഭാര്യ : ആരിഫ. മക്കള്‍ : ഇര്‍ഫാന, മുഹമ്മദ് ഇര്‍ഫാന്‍.

Continue Reading

Trending