Connect with us

News

ഹോക്കിയില്‍ ആധിപത്യം തുടരാന്‍ ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യന്‍സ് സെമിയില്‍ ഇന്ന് ജപ്പാനെ നേരിടും

രാത്രി 8-30 നാണ് കളി.

Published

on

ചെന്നൈ: പ്രാഥമിക റൗണ്ടില്‍ ചൈനയെയും മലേഷ്യയെയും ദക്ഷിണ കൊറിയയെയും പാക്കിസ്താനെയും തകര്‍ത്ത ഇന്ത്യയെ വിറപ്പിച്ചവര്‍ ജപ്പാന്‍ മാത്രമായിരുന്നു. ആ ജപ്പാനെതിരെ ഇന്ത്യ ഇന്ന് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെയില്‍ കളിക്കുന്നു. രാത്രി 8-30 നാണ് കളി.

ആദ്യ സെമിയില്‍ മലേഷ്യ ദക്ഷിണ കൊറിയക്കെതിരെ കളിക്കും. സ്ഥാന നിര്‍ണയ മല്‍സരത്തില്‍ പാക്കിസ്താനും ചൈനയും നേര്‍ക്കുനേര്‍ വരുന്നുണ്ട്. പ്രാഥമിക റൗണ്ടില്‍ 20 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത്് കരുത്ത് തെളിയിച്ചവരാണ് ഹര്‍മന്‍പ്രീത് സിംഗിന്റെ ഇന്ത്യ. ആദ്യ മല്‍സരത്തില്‍ ചൈനയെ 7-2 ല്‍ തോല്‍പ്പിച്ച ഇന്ത്യ മലേഷ്യക്കെതിരെ അഞ്ച് ഗോളുകളാണ് സ്‌ക്കോര്‍ ചെയ്തത്. പാക്കിസ്താന്‍ വലയില്‍ നാല് വട്ടം പന്ത് എത്തിച്ചു. കൊറിയക്കതിരെ 3-2ന് ജയിച്ചു. ജപ്പാനെതിരെ മാത്രമായിരുന്നു ആദ്യം പിറകോട്ട് പോയി പിന്നെ സമനില സ്വന്തമാക്കിയത്. ആ മല്‍സരത്തില്‍ പക്ഷേ 13 പെനാല്‍ട്ടി കോര്‍ണറുകള്‍ ഇന്ത്യ പാഴാക്കിയിരുന്നു.

ജപ്പാന്‍ ആകെ ഒരു മല്‍സരം മാത്രമാണ് ആദ്യ റൗണ്ടില്‍ ജയിച്ചത്. ജപ്പാനെതിരായ ആദ്യ മല്‍സരത്തിലെ പിഴവുകള്‍ തീര്‍ത്തായിരിക്കും ഇന്ന് ഇന്ത്യയുടെ ഗെയിമെന്ന് നായകന്‍ ഹര്‍മന്‍ വ്യക്തമാക്കി. ഗോള്‍ വലിയം കാക്കുന്നത് ശ്രീജേഷായിരിക്കും. ജുഗ്‌രാജ് ഉള്‍പ്പെടെയുള്ളവര്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയില്ല.

kerala

ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ കേസ്; പരാതിയുമായി നടി

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്

Published

on

ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്മാര്‍ക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ട്.

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഡിഐജി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്.

 

 

Continue Reading

india

യു.പിയില്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹിന്ദുത്വ സംഘം

ലഖ്‌നോവിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത റോമൻ കത്തോലിക്കാ പള്ളിക്ക് പുറത്താണ് ഹരേ കൃഷ്ണ ഹരേ റാം ജനക്കൂട്ടം തടിച്ചുകൂടിയത്

Published

on

ലഖ്നോ: ഉത്തർപ്രദേശിൽ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹരേ കൃഷ്ണ ഹരേ റാം വിളിച്ചെത്തിയ ജനക്കൂട്ടം. ലഖ്‌നോവിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത റോമൻ കത്തോലിക്കാ പള്ളിക്ക് പുറത്താണ് ഹരേ കൃഷ്ണ ഹരേ റാം ജനക്കൂട്ടം തടിച്ചുകൂടിയത്. ക്രിസ്ത്യൻ പ്രാർത്ഥനകൾ തടസ്സപ്പെടുത്താനായി ഇവർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി.

ചരിത്രപ്രസിദ്ധമായ ഹസ്രത്ത് ഗഞ്ച് കത്തീഡ്രലിന് സമീപം ഡിസംബർ 25ന് നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ഞങ്ങൾ സനാതനന്മാരാണ്, ഞങ്ങൾ ക്രിസ്മസ് ആശംസിക്കില്ല, ‘ഹരേ കൃഷ്ണ ഹരേ റാം’ എന്ന് പറഞ്ഞ് ചെറുപ്പക്കാരും പെൺകുട്ടികളും മുതിർന്നവരും അടങ്ങുന്ന ഹിന്ദുത്വ സംഘം ഉച്ചത്തിൽ നിലവിളിക്കുകയും കൈകൊട്ടുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണാം.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം നിരവധി ക്രിസ്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളും ആക്രമണങ്ങളുടെ റിപ്പോർട്ടുകളും ഉയർന്നുവന്നിട്ടുണ്ട്. ക്രിസ്ത്യൻ സമ്മേളനങ്ങൾ തടസ്സപ്പെടുത്തൽ, സ്കൂളുകളിലെ ക്രിസ്മസ് ചടങ്ങുകൾ തടയാൻ ശ്രമിക്കുക സാന്താക്ലോസ് വസ്ത്രങ്ങൾ ധരിച്ചതിന് ആളുകളെ ഉപദ്രവിക്കുക. എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Continue Reading

india

അണ്ണാ സർവകലാശാല കാമ്പസിലെ ലൈംഗിക പീഡനം: വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ്‌ പിടിയില്‍

പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു

Published

on

ചെന്നൈ: അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേര്‍ ചേര്‍ന്നു സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

Continue Reading

Trending