Connect with us

More

മ്യാന്‍മാര്‍ അതിര്‍ത്തിയിലേത് പോലൊരു മിന്നലാക്രമണം പാക്ക് അതിര്‍ത്തിയില്‍ നടത്താന്‍ ധൈര്യമുണ്ടോ ഇന്ത്യക്ക്?

Published

on

 

പനാജിയില്‍ നടന്ന വ്യവസായികളുടെ യോഗത്തില്‍ സംസാരിക്കന്നതിനിടെയാണ് 2016 സെപ്റ്റബറില്‍ പാക്കിസ്ഥാന്റെ നിയന്ത്രണ രേഖയില്‍ നടന്ന മിന്നലാക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തായിരുന്നുവെന്ന് മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയും ഗോവാ മുഖ്യമന്ത്രിയുമായ പരീക്കര്‍ വെളിപ്പെടുത്തിയത്.

കേന്ദ്രമന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യമാണ് വെറു 15 ദിവസങ്ങള്‍കൊണ്ട് പാക്കിസ്ഥാന്റെ നിയന്ത്രണ രേഖ കടന്ന് ഒരു മിന്നലാക്രമണം നടത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. ‘2015ല്‍ മണിപ്പൂരില്‍ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ഒളിയാക്രമത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ 80 ഓളം തീവ്രവാദികളെ വധിച്ചു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

‘മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയതു പോലെ ഒരു ആക്രമണം പാക്ക് അതിര്‍ത്തിയില്‍ നടത്താന്‍ ധൈര്യമുണ്ടോ’ എന്ന ചോദ്യമാണ് പെട്ടൊന്നൊരാക്രമണത്തിന് പ്രേരണയായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കത്തിക്കയറി പച്ചക്കറി വില

സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍

Published

on

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില വര്‍ധിച്ചത്. തമിഴ്നാട്ടിലെ തുടര്‍ച്ചയായ മഴയാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍. തിരുവനന്തപുരത്ത് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഒരു പെട്ടി തക്കാളിക്ക് 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായത്.27 കിലോയാണ് ഒരു ബോക്സിലുണ്ടാവുക.

തിരുവനന്തപുരത്തെ അത്ര വിലക്കയറ്റം എറണാകുളത്ത് ഉണ്ടായില്ലെങ്കിലും പുതിയ വിലയില്‍ ആശങ്കയിലാണ് ജനങ്ങള്‍. നാനൂറിനടുത്താണ് വെളുത്തുള്ളിയുടെ വില. സവാളയ്ക്ക് നൂറിനടുത്തും സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ ഉള്ളി കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍.

എന്നാല്‍ ചാലയിലേയും കൊച്ചിയിലേയും സ്ഥിതിവെച്ചുനോക്കുമ്പോള്‍ കോഴിക്കോട്ടെ വില ആശ്വാസകരമാണ്. 72 രൂപയാണ് സവാളയ്ക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വില. മറ്റുപച്ചക്കറികള്‍ക്കും താരതമ്യേന വില കുറവാണ്.

Continue Reading

More

സലാഹിന്റെ ഡബിളില്‍ ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗില്‍ തലപ്പത്ത്

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തേരോട്ടം തുടര്‍ന്ന് ലിവര്‍പൂള്‍. ആവേശകരമായ മത്സരത്തില്‍ സതാംപ്റ്റനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ദൂരം വര്‍ധിപ്പിച്ചു.

സൂപ്പര്‍താരം മുഹമ്മദ് സലായുടെ ഇരട്ടഗോളാണ് ആവേശ ജയം സമ്മാനിച്ചത്. 65, 83 മിനിറ്റിലായിരുന്നു സലാഹിന്റെ ഗോളുകള്‍.ഇതില്‍ രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. ആദ്യ ഗോള്‍ 30ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായ് നേടി. പൊരുതിനിന്ന സതാംപ്റ്റനായി ആദം ആംസ്ട്രോങ് (42), മത്തേയൂസ് ഫെര്‍ണാണ്ടസ് (56) എന്നിവര്‍ ഗോള്‍നേടി.

ആദം ആസ്ട്രോങിന്റെ പെനാല്‍ട്ടി കെല്ലഹര്‍ രക്ഷിച്ചുവെങ്കിലും റീബൗണ്ടില്‍ താരം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മത്തേയൂസ് ഫെര്‍ണാണ്ടസിലൂടെ സ്താംപ്റ്റണ്‍ രണ്ടാം ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ഞെട്ടി. എന്നാല്‍ 65-ാമത്തെ മിനിറ്റില്‍ സലാഹ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 83-ാമത്തെ മിനിറ്റില്‍ ഹാന്റ് ബോളിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ട സലാഹ് ലിവര്‍പൂളിന്റെ വിജയം പൂര്‍ത്തിയാക്കി.

12 കളികളില്‍ നിന്ന് 31 പോയിന്റ് നേടിയാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തു തുടരുന്നത്.കഴിഞ്ഞ ദിവസം ടോട്ടനം ഹോട്സ്പറിനോട് 4-0ന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി, 12 കളികളില്‍നിന്ന് ഏഴു ജയവും രണ്ടു സമനിലയും സഹിതം 23 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ലെസ്റ്റര്‍ സിറ്റിയെ 21ന് തോല്‍പ്പിച്ച് ചെല്‍സി 22 പോയിന്റുമായി മൂന്നാമതും.നോട്ടിങ്ങം ഫോറസ്റ്റിനെ 30ന് തോല്‍പ്പിച്ച് ആര്‍സനല്‍ 22 പോയിന്റുമായി നാലാമതുമുണ്ട്.

Continue Reading

kerala

‘വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം, പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ കൈമാറണം’: എം.കെ മുനീര്‍

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു

Published

on

കോഴിക്കോട്: അടിസ്ഥാന വര്‍ഗത്തെയും നയ നിലപാടുകളും കയ്യൊഴിഞ്ഞ് വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫിന്റെ മുസ്്‌ലിം-ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഏതു കാര്‍ഡെടുക്കണമെന്ന് സി.പി.എമ്മിന് ശരിക്കുമറിയാം. ഇത്ര നീചമായ രീതിയില്‍ വര്‍ഗീയതയുടെ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പിലെടുത്ത് വീശുന്ന പാര്‍ട്ടി രാജ്യത്ത് തന്നെ വേറെയില്ല.

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സന്ദിപ്‌വാര്യര്‍ ആര്‍.എസ്.എസ് എന്നെല്ലാം പരസ്യം നല്‍കി മുസ്്‌ലിം വോട്ട് സ്വരൂപിക്കാനും നീക്കം നടത്തി. പാലക്കാട്ട് വര്‍ഗീയ കാര്‍ഡ് ഫലിച്ചില്ലെന്ന് കണ്ടതോടെ വീണ്ടും ജമാത്ത്-എസ്.ഡി.പി.ഐ കാര്‍ഡിറക്കി പ്രചാരണം തുടങ്ങിയിരിക്കുന്നു. മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും കയ്യൊഴിഞ്ഞ് അധോലോക മാഫിയയായ സി.പി.എം, പാര്‍ട്ടി ഓഫിസുകള്‍ ആര്‍.എസ്.എസിനെ പോലും പിന്നിലാക്കുന്ന വര്‍ഗീയതയാണ് പയറ്റുന്നത്. മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്്‌ലിം സമുദായത്തിലെ വിവിധ സംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിക്കാനും തട്ടുകളായി തിരിച്ച് വര്‍ഗീയ സംഘടനകളെന്നും വര്‍ഗ സംഘടനകളെന്നും തരംതിരിച്ച് അക്രമിക്കുന്നതാണ് സി.പി.എം രീതി. സി.പി.എമ്മിനെ പി്ന്തുണക്കുന്നുണ്ടോ എന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, മറ്റൊരു സമുദായത്തിലെ സംഘടനകള്‍ക്കും ഇത്തരം വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് വിതരണം കാണുന്നുമില്ല. പതിറ്റാണ്ടുകള്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവെച്ച സി.പി.എം പുതിയ വെളുപാടുമായി വരുന്നത് എല്ലാവര്‍ക്കും മനസ്സിലാകും.
മുസ്്‌ലിംലീഗിന്റെയും സുന്നികളുടെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പോലും ജമാഅത്ത് ചാപ്പകുത്തിയത് പിണറായി വിജയന്‍ നേരിട്ടാണ്. തരാതരം വര്‍ഗീയ കാര്‍ഡെടുത്ത് പാഷാണം വര്‍ക്കി കളിക്കുന്ന സി.പി.എമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

Continue Reading

Trending